” കാണികൾ ഉണ്ടാകുന്നത് സന്തോഷകരമായ കാര്യമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുക ആണെങ്കിൽ ഗ്യാലറി മഞ്ഞ ആകുമെന്നുറപ്പാണ്”

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിയെ നേരിടും. ലീ​ഗിൽ ഇനി ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിച്ചാലെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാനാകു. കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയി മാറിയത്.എന്നാൽ നാളെ ചെന്നയിയെ പരാജയപ്പെടുത്തി തിരിച്ചു വരാനുളള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഐഎസ് എൽ ഫൈനലിൽ കാണികളെ കയറ്റാനുള്ള അധികൃതരുടെ തീരുമാനത്തെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച് സ്വാഗതം ചെയ്തു. നാളത്തെ മത്സരത്തിന് മുൻപുള്ള പത്ര സമ്മേളനത്തിലാണ് പരിശീലകൻ ഇക്കാര്യം വ്യക്തമാക്കിയത്.ഫൈനലിന് ഇത്തവണ ആരാധകരെ പ്രവേശിപ്പിക്കാൻ തീരുമാനമായത് സന്തോഷകരമായ കാര്യമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുക ആണെങ്കിൽ ഗ്യാലറി മഞ്ഞ ആകുമെന്നും ആരാധകർ വലിയ പിന്തുണയുമായി വരും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ഇവാൻ പറഞ്ഞു.

എന്നാൽ ഫൈനലിൽ സ്ഥാനവും പിടിക്കണമെങ്കിൽ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്.ഗോവയിൽ നടക്കുന്ന ഫൈനലിൽ പത്തായിരത്തോളം കാണികൾക്ക് പ്രവേശനം ഉണ്ടാവുക. 2020ലെ സെമി ഫൈനലിൽ ആയിരുന്നു അവസാനമായി ഐ എസ് എല്ലിൽ ആരാധകർ ഉണ്ടായിരുന്നത്.നാളെ ചെന്നൈയിനെ നേരിടുമ്പോൾ കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന നിശു കുമാറും മധ്യനിര താരം ജീക്സണും ടീമിനൊപ്പം ഉണ്ടാവുമെന്നും ഇവാൻ പറഞ്ഞു.

നിശു കുമാറും ജീക്സണും പരിശീലനം ആരംഭിച്ചിട്ടുണ്ട്, നാളത്തെ അവസ്ഥയനുസരിച്ച് ഇരുവരുടെയും കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പരിശീലകൻ പറഞ്ഞു.ഇരുവരുടെയും കാര്യത്തിൽ റിസ്ക് എടുക്കാൻ തനിക്ക് ഉദ്ദേശമില്ല എന്നും അദ്ദേഹം പറഞ്ഞു. സീസൺ അവസാനിക്കാൻ ആയ ഈ സമയത്ത് പരിക്കുമായി കളിപ്പിച്ച് ഇവർ കൂടുതൽ കാലം പരിക്കേറ്റ് പുറത്താകുന്നത് നല്ലതായിരിക്കില്ല എന്നും ഇവാൻ പറഞ്ഞു. ഇരുവരും ടീമിൽ തിരിച്ചെത്തും എന്ന വാർത്ത ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഊർജ്ജം നൽകും എന്ന കാര്യത്തിൽ സംശയമില്ല.

Rate this post