“തിരിച്ചടികൾ നേരിട്ട് ബ്ലാസ്റ്റേഴ്‌സ് , പ്രതിസന്ധികളെ അതിജീവിച്ച് അവർക്ക് മുന്നോട്ട് പോവാൻ സാധിക്കുമോ ?’
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബാസ്റ്റേഴ്സിന്റെ പ്രകടനത്തെ രണ്ടായി തരാം തിരിക്കാം. കോവിഡിന് മുന്നും കോവിഡിന് ശേഷവും. കോവിഡിന് മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ പകുതിയിൽ ഏറ്റവും സ്ഥിരതയുള്ള ടീമുകളിൽ ഒന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ്. 11 മത്സരങ്ങൾ കളിച്ച അവർ ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം പോയിന്റ് ടേബിളിൽ ഒന്നാമതെത്തുകയും ചെയ്തു. ഒരു കിരീടം എന്ന സ്വപ്നത്തിലേക്കാണോ ഈ കുതിപ്പ് എന്ന് പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും കരുതി.
അതുവരെ പ്രതിരോധത്തിലും മുന്നേറ്റനിരയിലും ഒരേ താളത്തിൽ മുന്നോട്ട് പോയ ബ്ലാസ്റ്റേഴ്സിന്റെ നെ തളർത്തിയത് ടീമിനെ മാത്രമല്ല ലീഗിനെ മൊത്തത്തിൽ ബാധിച്ച കോവിഡ് തന്നെയായിരുന്നു. അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടു തോൽവിയാണു ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. താരങ്ങൾക്കേറ്റ പരിക്കും സസ്‌പെൻഷനും ബ്ലാസ്‌റ്റേഴ്‌സിനെ നന്നായി തളർത്തി. ജാംഷെഡ്പൂരിനെതിരെ സസ്‌പെൻഷൻ മൂലം അർജന്റീന ഫോർവേഡ് ജോർജ് പെരേര ഡയസില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് പതിവ് കരുത്തുണ്ടായിരുന്നില്ല.
പലപ്പോഴും ഒരു തളർന്ന ടീമായാണ് ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തിൽ കാണാൻ സാധിച്ചത്. കളിക്കാരുടെ അനവസരത്തിലുള്ള പിഴവ് മൂലം രണ്ട് ബാക്ക്-ടു-ബാക്ക് പെനാൽറ്റികൾ വഴങ്ങിയത് തോൽവി നേരത്തെയാക്കി.ഡയസിന്റെ അഭാവം നികത്താൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയെ ആക്രമണത്തിൽ വിന്യസിച്ചെങ്കിലും, നീക്കം ആഗ്രഹിച്ച ഫലം നൽകിയില്ല. മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണം അവരുടെ മധ്യനിരയിലെ മോശം തെരഞ്ഞെടുപ്പും കാലികകരെ മാറിമാറി പരീക്ഷിക്കുന്നതുമായിരുന്നു. ഈ സീസണിൽ ടീമിന്റെ മധ്യനിരയുടെ താക്കോൽ ലൂണയുടെ കയ്യിലാണ് . ലൂണയെ മുന്നിലേക്ക് അയക്കാനുള്ള തീരുമാനം തന്ത്രപരമായ പിഴവാണ്. ഇത് തോൽവിക്ക് വഴിവെച്ചതായും പല പ്രമുഖരും അഭിപ്രായപ്പെടുകയും ചെയ്തു.
ലീഗിന്റെ ആദ്യ പകുതിയിൽ പ്രതിരോധത്തിന്റെ മികവിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നേറി കൊണ്ടിരുന്നത്.എന്നാൽ ജാംഷെഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിലെ പ്രധാന വിഷയം പ്രതിരോധത്തിലെ പിഴവുകളായിരുന്നു. നാളെ ഈസ്റ്റ് ബംഗാളിനെതിരെ വിജയം മാത്രം മുന്നിൽ കണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് വീണ ബ്ലാസ്റ്റേഴ്സിന് മുന്നേറണമെങ്കിൽ വലിയ വിജയം അനിവാര്യമാണ്.
14 മത്സരങ്ങളില്‍നിന്ന് 23 പോയിട്ടുള്ള ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫ് സ്പോട്ടിലേക്ക് കടക്കുന്ന എന്നതാണ് പ്രധാന ലക്‌ഷ്യം. 16 മത്സരങ്ങളിൽ നിന്നും 10 പോയിന്റുളള ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് സ്വപ്നങ്ങൾ ഏകദേശം അവസാനിച്ചു. നാളത്തെ മത്സരത്തിൽ കുറഞ്ഞത് മൂന്നു ഗോളിന് വിജയിച്ചാൽ ബ്ളാസ്റ്റേഴ്സിനു പോയത് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താനാവും. പ്രതിരോധത്തിലെ പ്രധാന രണ്ടു താരങ്ങളായ ഹോർമിപാം , ലെസ്‌കോവിച് ,ഖബ്രഎന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നത്. ഈ താരങ്ങളുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് മറികടക്കുമോ എന്ന് കണ്ടറിഞ്ഞു കാണണം.