ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം കണ്ണീരുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ

ആമസോൺ പ്രൈമിന്റെ ഏറ്റവും പുതിയ ‘ഓൾ അല്ലെങ്കിൽ നതിംഗ്’ സീരീസ് 2020/21 സീസണിൽ പോർട്ടോയോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായിരുന്നു.മത്സര ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം പുറത്തു വിട്ടിരിക്കുകയാണ്. ഡോക്യുമെന്ററി സീസൺ മുഴുവൻ യുവന്റസിനെ പിന്തുടരുകയും എല്ലാ നിമിഷവും ആരാധകർക്ക് നൽകുകയും ചെയ്യുന്നു.

രണ്ട് പാദങ്ങളും പിന്നിട്ടപ്പോൾ ടീമുകൾ 4-4ന് സമനിലയിൽ പിരിഞ്ഞപ്പോൾ പോർട്ടോ യുവന്റസിനെ എവേ ഗോളുകളിൽ വീഴ്ത്തി.യുവന്റസിന്റെ അലയൻസ് സ്റ്റേഡിയത്തിലെ രണ്ടാം പാദത്തിന് ശേഷം, ആമസോണിന് ഹോം ഡ്രസ്സിംഗ് റൂമിലേക്ക് പ്രവേശനം ഉണ്ടായിരുന്നു, അവിടെ റൊണാൾഡോ തന്റെ നിരാശ പ്രകടിപ്പിച്ചു. തോൽവിയുടെ നിരാശ കാരണം ഡ്രസിംഗ് റൂമിൽ കരഞ്ഞ ഏക യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയായിരുന്നു.

5 തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട, ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ ‘മിസ്റ്റർ ചാമ്പ്യൻസ് ലീഗ്’ എന്ന വിളിപ്പേരുള്ള റൊണാൾഡോയിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം സാധാരണ രീതിയിൽ ആരും പ്രതീക്ഷിക്കില്ല. ആദ്യമായി ചാമ്പ്യൻസ് ലീഗിനെത്തിയ ഒരു യുവതാരത്തെ പോലെയാണ് മത്സര ശേഷം അദ്ദേഹം വിതുമ്പിയത്.

ഫുട്ബോളിനോടും, കളിക്കുന്ന ടീമിനോടുമുള്ള റൊണാൾഡോയുടെ പ്രതിബദ്ധതയുടെയും അടങ്ങാത്ത വിജയ ദാഹത്തിന്റെയും ഉദാഹരണമായാണ് ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. മത്സരത്തിലെ തോൽവിക്ക് ശേഷം സഹ താരം ജുവാൻ ക്വഡ്രാഡോയുമായുള്ള താരത്തിന്റെ സംഭാഷണവും ഇവർ പുറത്തു വിട്ടിരുന്നു.

Rate this post