വിമർശകരുടെ വായടപ്പിച്ച് അർജന്റീന ഹീറോ എമിലിയാനൊ മാർട്ടിനസ്, തുടർച്ചയായി നാലാം മത്സരത്തിലും ക്ലീൻ ഷീറ്റ്|Emiliano Martínez
ഖത്തർ ലോകകപ്പടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അർജന്റീന നേടിയ മൂന്നു കിരീടത്തിലും നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. എമിലിയാനോ മാർട്ടിനസ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇതിലൊരു കിരീടവും അർജന്റീനക്ക് സ്വന്തമാക്കാനും കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ എതിർടീമിന്റെ ആരാധകർക്ക് താരത്തോട് അപ്രിയവുമുണ്ട്.
വമ്പൻ ക്ലബിൽ കളിക്കുന്നില്ലെന്ന കാരണത്താൽ എല്ലാ ആഴ്ചയും മികച്ച പ്രകടനം നടത്താൻ പലപ്പോഴും എമിലിയാനോ മാർട്ടിനസിനു കഴിയാറില്ലായിരുന്നു. അതിന്റെ പേരിൽ താരം ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്യാറുണ്ട്. എന്നാൽ വിമർശനങ്ങൾക്ക് മുന്നിൽ ഒരിക്കലും പതറാത്ത എമിലിയാനോ കൂടുതൽ മികച്ച പ്രകടനം നടത്തുകയാണ് ചെയ്യാറുള്ളത്.
കഴിഞ്ഞ ദിവസം ബേൺമൗത്തിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ല വിജയം നേടിയപ്പോൾ എമിലിയാനോ മാർട്ടിനസ് മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ മൂന്നു സേവുകൾ താരം നടത്തിയപ്പോൾ അതിൽ രണ്ടെണ്ണവും ബോക്സിന്റെ ഉള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു. ഇതിനു പുറമെ ഒരു ക്ലിയറൻസും താരം നടത്തി.
ആസ്റ്റൺ വില്ല എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയതോടെ ഈ കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നു ക്ലീൻഷീറ്റുകൾ സ്വന്തമാക്കിയ എമിലിയാനോ ഒരു ഗോൾ മാത്രമേ വഴങ്ങിയിട്ടുള്ളൂ. പുതിയ പരിശീലകനായ എമറിക്ക് കീഴിൽ താരം മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
🇦🇷 Emiliano Martínez Vs. Bournemouth:
— Falso Nueve ⭐️⭐️⭐️ (@falsonueve_f9) March 18, 2023
▫️ 3 atajadas
▫️ 2 atajada cercana
▫️ 80% pases precisos
▫️ 1 despeje
📊 7° Partido con el arco en cero en la Premier League 2022/23 para el Dibu pic.twitter.com/bsSm7mXBRJ
മികച്ച ടീമിനെ ലഭിച്ചാൽ തനിക്ക് ഇതിലും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് എമിലിയാനോ തെളിയിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ ആഗ്രഹമുള്ള എമിലിയാനോ അടുത്ത സമ്മറിൽ ആസ്റ്റൺ വില്ല വിടാനുള്ള സാധ്യതയുണ്ട്. ടോട്ടനം ഉൾപ്പെടെയുള്ള ചില ക്ലബുകൾക്ക് താരത്തിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.