10 മിനുട്ട് മാത്രം !! മിനിറ്റുകൾക്കുള്ളിൽ വിറ്റു തീർന്ന് ലയണൽ മെസ്സിയുടെ ആദ്യ ഇന്റർ മിയാമി എവേ മത്സരത്തിന്റെ ടിക്കറ്റുകൾ

ഇന്റർ മിയാമിയിൽ എത്തിയതിന് ശേഷം ലയണൽ മെസ്സിയുടെ ആദ്യ എവേ മത്സരത്തിന് ടെക്സാസിലെ ഫ്രിസ്കോയിലെ ടൊയോട്ട സ്റ്റേഡിയം വേദിയാകും.ഞായറാഴ്ച എഫ്‌സി ഡാളസിനെതിരായ ലീഗ് കപ്പ് റൗണ്ട് ഓഫ് 16 മത്സരത്തിന്റെ ടിക്കറ്റുകൾ 10 മിനിറ്റിനുള്ളിൽ വിറ്റുതീർന്നുവെന്നാണ് പുതിയ റിപോർട്ടുകൾ.

ടൊയോട്ട സ്റ്റേഡിയത്തിന് ഏകദേശം 20,500 പേരെ ഉൾക്കൊള്ളാൻ കഴിയും. ഓഗസ്റ്റ് 6-ന് നടക്കുന്ന മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നതായി എഫ്‌സി ഡാളസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചു.18 മിനിറ്റിനുള്ളിൽ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നും ഞായറാഴ്ച ലയണൽ മെസ്സി കളിക്കുന്നത് കാണുന്നതിന് ചില കാണികൾ 9,000 ഡോളർ വരെ ചെലവഴിച്ചുവെന്നും മാർക്ക റിപ്പോർട്ട് ചെയ്തു.

ജൂലൈ 21-ന് മെസ്സിയുടെ ഇന്റർ മിയാമി അരങ്ങേറ്റ മത്സരത്തിന്റെ റീസെയിൽ ടിക്കറ്റുകളുടെ വില $200 മുതൽ $5,000 വരെയാണ്. സെറീന വില്യംസ്, കിം കർദാഷിയാൻ, ലെബ്രോൺ ജെയിംസ്, ഡിജെ ഖാലിദ് തുടങ്ങിയ വമ്പൻ താരങ്ങൾ മിയാമിയിലെ DRV PNK സ്റ്റേഡിയത്തിൽ MLS ലെ അർജന്റീനയുടെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.എഫ്‌സി ഡാളസും ഇന്റർ മിയാമിയും തമ്മിലുള്ള മത്സരത്തിന്റെ ആരംഭ ടിക്കറ്റ് നിരക്ക് 299 ഡോളറായിരുന്നു.പിന്നീട് ഔദ്യോഗിക റീസെയിൽ മാർക്കറ്റ് പ്ലേസ് ആയ AXS-ലെ ടിക്കറ്റുകൾ $600 ആയി ഉയർന്നു.

അമേരിക്കയിൽ ഓരോ ദിവസവും മെസ്സി പുതിയ ചരിത്രമെഴുതുകയാണ്. ഇതിനോടകം അമേരിക്കയിൽ കളിച്ച 3 കളിയിൽ 5 ഗോളുകൾ നേടിയിരിക്കുകയാണ് മെസി. അവസാന മത്സരത്തിൽ ഒർലാന്റോയ്ക്കെതിരെ മെസ്സി ഇരട്ട ഗോളുകളും നേടിയിരുന്നു.

Rate this post