വീണ്ടും ലയണൽ മെസ്സി മാജിക് ,ഗോൾ വർഷവുമായി പിഎസ്ജി : നോക്ക് ഔട്ട് കാണാതെ യുവന്റസ് പുറത്ത്

ചാമ്പ്യൻസ് ലീഗിൽ ഗോൾ മഴയുമായി പാരിസ് സെന്റ് ജെർമെയ്ൻ. ഇന്നലെ പാർക് ഡെ പ്രിൻസസിൽ നടന്ന മത്സരത്തിൽ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫയെ രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ജയത്തോടെ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ അവസാന 16-ലേക്ക് കടക്കുകയും ചെയ്തു.

ലയണൽ മെസ്സിയും എംബാപ്പയും രണ്ടു ഗോളുകളും നെയ്മർ ,കാർലോസ് സോളർ എന്നിവർ ഓരോ ഗോളും നേടി. സീൻ ഗോൾഡ്‌ബെർഗിന്റെ സെല്ഫ് ഗോൾ പിഎസ്ജിയുടെ ഗോൾ പട്ടിക തികച്ചു. മത്സരത്തിന്റെ 19 ആം മിനുട്ടിൽ എംബാപ്പെയുടെ പാസിൽ നിന്നും മെസ്സി ഓപ്പണിങ് ഗോൾ നേടി. 32 ആം മിനുട്ടിൽ എംബാപ്പയിലൂടെ പിഎസ്ജി ലീഡ് ഇരട്ടിയാക്കി ഉയർത്തി. 35 ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്നും നിയമർ ഗോൾ കണ്ടെത്തി സ്കോർ 3 -0 ആക്കി ഉയർത്തി.38 ആം മിനുട്ടിൽ അബ്ദുലെയ് സെക്ക് ഹൈഫാക്ക് വേണ്ടി ഒരു ഗോൾ മടക്കി. 44 ആം മിനുട്ടിൽ പെനാൽറ്റി ബോക്സിനു പുറത്ത് നിന്നുള്ള മനോഹരമായ ഷോട്ടിൽ മെസി തന്റെ രണ്ടമത്തെ ഗോൾ നേടി.

50 ആം മിനുട്ടിൽ അബ്ദുലെയ് സെക്ക് നേടിയ ഗോളിൽ ഇസ്രായേലി ക്ലബ് `സ്കോർ 4 -2 ആക്കി കുറച്ചു. 64 ആം മിനുട്ടിൽ അച്‌റഫ് ഹക്കിമിയുടെ ഡയഗണൽ പാസിൽ നിന്നും എംബപ്പേ പിഎസ്ജിയുടെ അഞ്ചാം ഗോൾ നേടി. 67 ആം മിനുട്ടിൽ ഗോൾഡ്ബെർഗ് നേടിയ സെൽഫ് ഗോൾ പിഎ സ്ജി യുടെ സ്കോർ 6 -2 ആയി ഉയർത്തി. 84 ആം മിനുട്ടിൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും സോളാർ ഗോൾ പട്ടിക തികച്ചു.ഒമ്പതാം ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് നേടാൻ മെസ്സി അടുത്തെത്തിയങ്കിലും ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചു. ജയത്തോടെ 5 മത്സരങ്ങളിൽ 11 പോയിന്റാണ് പിഎ ജിക്കുള്ളത്.

എസ്റ്റാഡിയോ ഡ ലൂസിൽ ചൊവ്വാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ യുവന്റസിനെ 4-3ന് തോൽപ്പിച്ച് ബെൻഫിക്ക അവസാന പതിനാറ് ഉറപ്പിച്ചു. തോൽവിയോടെ 2013 നു ശേഷം ശേഷം ആദ്യമായി യുവന്റസ് നോക്ക് ഔട്ട് കാണാതെ പുറത്ത് പോവുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ 50 മിനുട്ടിൽ തന്നെ ബെൻഫിക്ക 4 ഗോളുകൾ നേടിയിരുന്നു. 17 ആമിനുട്ടിൽ കൗമാരക്കാരൻ അന്റോണിയോ സിൽവ തന്റെ ആദ്യ ബെൻഫിക്ക ഗോൾ നേടിആതിഥേയ ടീമിന് ലീഡ് നൽകി, എന്നാൽ നാല് മിനിറ്റിനുള്ളിൽ മോയിസ് കീൻ നേടിയ ഗോളിൽ യുവന്റസ് സമനില നേട.

മരിയോയുടെ പെനാൽറ്റിയിലൂടെ ബെൻഫിക്ക ലീഡ് നേടി. 35 50 മിനുറ്റുകളിൽ ഗോൾ നേടി റാഫ സിൽവ ബെൻഫിക്ക വിജയം ഉറപ്പാക്കി. 77 79 മിനിറ്റുകളിൽ യഥാക്രമം അർക്കാഡിയസ് മിലിക്ക് വെസ്റ്റൺ മക്കെന്നി എന്നിവർ ഗോൾ നേടിയെങ്കിലും പരിജയം ഒഴിവാക്കാൻ യുവന്റസിന് സാധിച്ചില്ല. 5 മത്സരങ്ങളിൽ നിന്നും 3 പോയിന്റ് എം,മാത്രമാണ് യുവന്റസ് നേടിയത്. 5 മത്സരങ്ങളിൽ നിന്നും 11 പോയിന്റാണ് യുവന്റസിനുള്ളത്.

Rate this post