സീസണിലെ ആദ്യ തോൽവിയുമായി റയൽ : ഡോർട്‌മുണ്ടിനെതിരെ ഗോളടിക്കാനാവാതെ സിറ്റി : മിന്നുന്ന ജയവുമായി ചെൽസിയും മിലാനും

റയൽ മാഡ്രിഡിനെ 3-2ന് സ്വന്തം തട്ടകത്തിൽ തോൽപ്പിച്ച് ആർബി ലെയ്‌പ്‌സിഗ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് ഒരു വലിയ ചുവടുവെപ്പ് നടത്തി.ജർമ്മൻ ടീം ഗ്രൂപ്പ് എഫിൽ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള റയലിന് ഒരു പോയിന്റ് പിന്നിലാണ് ലൈപ്സിഗ്.റയൽ മാഡ്രിഡ് ഇതിനകം തന്നെ അവസാന 16-ലേക്ക് യോഗ്യത നേടിയതിനാൽ മാനേജർ കാർലോ ആൻസലോട്ടി നിരവധി സ്റ്റാർട്ടർമാർക്ക് വിശ്രമം നൽകി.

അദ്ദേഹത്തിന്റെ ടീമിനെതീരെ യുവ ലീപ്സിഗ് ടീമിന്റെ തുടക്കത്തിൽ ആധിപത്യം സ്ഥാപിച്ചു.സീസണിലെ റയൽ മാഡ്രിഡിന്റെ ആദ്യ തോൽവി കൂടിയാണിത്. 13 ആം മിനുട്ടിൽ ജോസ്‌കോ ഗ്വാർഡിയോൾ ഹെഡ്ഡറിലൂടെ ജർമൻ ടീമിന് ലീഡ് നേടിക്കൊടുത്തു. 18 ആം മിനുട്ടിൽ ക്രിസ്റ്റഫർ എൻകുങ്കു രണ്ടാമത്തെ ഗോളും സ്വന്തമാക്കി റയലിനെ ഞെട്ടിച്ചു.ലീപ്‌സിഗിന് രണ്ട് മികച്ച അവസരങ്ങൾ കൂടി ലഭിച്ചു, എന്നാൽ ബോക്‌സിന്റെ അരികിൽ നിന്ന് അമാഡോ ഹൈദരയുടെ സ്‌ട്രൈക്ക് കോർട്ടോസ് രക്ഷപ്പെടുത്തി. അതിനു ശേഷം എൻകുകുവിന്റെ ക്ലോസ്-റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി.44 ആം മിനുട്ടിൽ വിനിഷ്യസിലൂടെ ഗോൾ നേടി റയൽ മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ 81 ആം മിനുട്ടിൽ മുൻ ചെൽസി സ്‌ട്രൈക്കർ റിമോ വെര്ണരുടെ ഗോളിൽ ലൈപ്സിഗ് തിരിച്ചടിച്ചു സ്കോർ 3 -1 ആക്കി. ഇഞ്ചുറി ടൈമിൽ റോഡ്രിഗോ പെനാൽറ്റിയിൽ നിന്നും ഗോൾ നേടിയെങ്കിലും പരാജയം ഒഴിവാക്കാൻ സാധിച്ചില്ല.

സിഗ്നൽ ഇടുന പാർക്കിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് 0-0ന് സമനില വഴങ്ങിയെങ്കിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനം നിലനിർത്തി.മത്സരത്തിന് മുമ്പ് തന്നെ അവസാന 16-ൽ സ്ഥാനം സിറ്റി ഉറപ്പിച്ചിരുന്നു.ഹാഫ് ടൈമിന് തൊട്ടുപിന്നാലെ റിയാദ് മഹ്രെസ് പെനാൽറ്റി നഷ്ടപെടുത്തിയായത് സിറ്റിക് തിരിച്ചടിയായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മഹ്രെസ് പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്തും 8 പോയിന്റുമായി ഡോർട്മുണ്ട് രണ്ടാമതുമാണ്.

റെഡ് ബുൾ അരീനയിൽ എഫ്‌സി സാൽസ്‌ബർഗിനെതിരെ 2-1 ന് ജയിച്ച ചെൽസി ചാമ്പ്യൻസ് ലീഗിന്റെ അവസാന 16-ലേക്ക് യോഗ്യത ഉറപ്പാക്കി.മാറ്റെയോ കോവാസിക്കും കൈ ഹാവെർട്‌സും ഹാഫ് ടൈമിന്റെ ഇരുവശത്തും സ്‌കോർ ചെയ്‌ത മികച്ച ഗോളുകൾ ചെൽസിയെ നോക്കൗട്ടിലേക്കുള്ള വഴിയിലേക്ക് നയിച്ചു. രണ്ടാം പകുതിയിൽ ജൂനിയർ അദാമു സാൽസ്ബർഗിനായി ഒരു ഗോൾ മടക്കി.ഇരു ടീമുകളും മികച്ച ടെമ്പോയിലാണ് കളി തുടങ്ങിയത്, ഇരുവർക്കും തങ്ങളുടെ ആധിപത്യം പൂർണ്ണമായി ഉറപ്പിക്കാൻ കഴിയാത്ത ആവേശകരമായ ഒരു മത്സരമായിരുന്നു. 23 ആം മിനുട്ടിൽ മികച്ചൊരു ഗോളിലൂടെ കോവാസിച്ച് ചെൽസിയെ മുന്നിലെത്തിച്ചു. 48 ആം മിനുട്ടിൽ 21-കാരനായ അദാമു സാൽസ്ബർഗിനായി ഒരു ഗോൾ മടക്കി. 64 ആം മിനുട്ടിൽ ഹാവേർട്സ് നേടിയ മിന്നുന്ന ഗോളിൽ ചെൽസി വിജയം ഉറപ്പിക്കുകയായിരുന്നു.

ഗ്രൂപ്പ് ഇയിൽ ഡൈനാമോ സാഗ്രെബിൽ 4-0 ന് ജയിച്ചതോടെ ചാമ്പ്യൻസ് ലീഗിലെ അവസാന 16-ലെത്താനുള്ള പ്രതീക്ഷകൾ എസി മിലാൻ പുനരുജ്ജീവിപ്പിച്ചു. ചെൽസിക്കെതിരെയുളള തുടർച്ചയായ തോൽവികൾ മിലാന് തിരിച്ചടിയായി മാറിയിരുന്നു.മാറ്റിയോ ഗബ്ബിയ (39′) റാഫേൽ ലിയോ (49′) ഒലിവിയർ ജിറൂഡ് (59′ PEN) റോബർട്ട് ലുബിസിക് (69′ OG) എന്നിവരാണ് ഇറ്ലൈൻ ടീമിനായി ഗോൾ നേടിയത്.2012 ഫെബ്രുവരിയിൽ അവസാന 16-ന് സ്വന്തം തട്ടകത്തിൽ ആഴ്‌സണലിനെ 4-0ന് തോൽപ്പിച്ചതിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടലിൽ മിലാൻ നാല് സ്കോർ ചെയ്യുന്നത്.2005 നവംബറിൽ ഫെനർബാഷെയെ 4-0 ന് തോൽപ്പിച്ച ശേഷം ഇറ്റാലിയൻ ചാമ്പ്യന്മാർ മത്സരത്തിൽ ഒരു എവേ മത്സരത്തിൽ നാല് സ്കോർ ചെയ്യുന്നത് ഇതാദ്യമാണ്.

Rate this post