“ഫ്രാൻസിനെ ക്രോയേഷ്യ പിടിച്ചു കെട്ടി , വിജയ പരമ്പര തുടർന്ന് ഡെൻമാർക്ക്” |UEFA Nations League
യുവേഫ നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ജയമില്ലാതെ ഫ്രാൻസ്. ആദ്യ മത്സരത്തിൽ ഡെന്മാർക്കിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട ഫ്രാൻസ് ഇന്നലെ ക്രോയേഷ്യക്കെതിരെ സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളാണ് മത്സരത്തിൽ നേടിയത്.മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചു യുവനിരയും ആയി ഇറങ്ങിയ ഫ്രാൻസിന് അവസരങ്ങൾ പാഴാക്കിയത് ആണ് വിനയായത്.
കോച്ച് ദിദിയർ ദെഷാംപ്‌സ് വെള്ളിയാഴ്ച ടീമിൽ 10 മാറ്റങ്ങൾ വരുത്തി. ആദ്യ പകുതിക്ക് മുമ്പ് നേടിയ ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ ഗോൾ പക്ഷെ അനുവദിക്കപ്പെട്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ അഡ്രിയൻ റാബിയോട്ടിന്റെ ഗോളിലൂടെ നിലവിലെ ചാമ്പ്യന്മാർ മുന്നേറിയെങ്കിലും ആന്ദ്രെ ക്രാമാരിച്ചിന്റെ പെനാൽറ്റി ആതിഥേയർക്ക് അർഹമായ സമനില നൽകി.53 മത്തെ മിനിറ്റിൽ ബെൻ യെഡറിന്റെ പാസിൽ നിന്നു അഡ്രിയൻ റാബിയോറ്റ് ആണ് ഫ്രാൻസിന് മുൻതൂക്കം നൽകിയത്. തുടർന്ന് സമനിലക്ക് ആയി ക്രൊയേഷ്യ ശ്രമങ്ങൾ കാണാൻ ആയി.
78 മത്തെ മിനിറ്റിൽ അന്റോണിയോ ഗ്രീസ്മാനു ലഭിച്ച സുവർണ അവസരം താരത്തിന് ഗോൾ ആക്കാൻ ആയില്ല. 83 മത്തെ മിനിറ്റിൽ ക്രൊയേഷ്യ മത്സരത്തിൽ സമനില പിടിച്ചു. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ആന്ദ്ര ക്രാമറിച്ച് ആണ് അവർക്ക് സമനില സമ്മാനിച്ചത്. അവസാന മിനിറ്റിൽ സമനില കണ്ടത്താനുള്ള സുവർണ അവസരം ഗ്രീസ്മാനു ഗോൾ ആക്കി മാറ്റാൻ ആവാതിരുന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ക്രോയേഷ്യ ഓസ്ട്രിയക്കെതിരെ പരാജയപ്പെട്ടിരുന്നു. ക്രൊയേഷ്യയ്ക്കായി 150 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് ഇന്നലത്തെ മത്സരത്തോടെ മാറി.
⚽️ GOAL!
— Football Goals (@fast_goals1) June 6, 2022
Adrien Rabiot gives France the lead over Croatia in the #NationsLeague 🇫🇷
Follow @ronard_addo to never miss any goal highlights#CROFRA | #LesBleus pic.twitter.com/J5NcCxzN7M
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഓസ്ട്രിയയെ പരാജയപ്പെടുത്തി.പിയ്റി എമിൽ ഹ്യോബെർഗും ജെൻസ് ലാർസെനുമാണ് ഡാനിഷ് പടയ്ക്കായി ഗോളുകൾ നേടിയത്. ഓസ്ട്രിയയുടെ ഏകഗോൾ സാവർ ഷ്ലാഗറിന്റെ വകയായിരുന്നു. ഫലം രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റുമായി ഡെന്മാർക്ക് ഗ്രൂപ്പ് എ 1-ൽ ഒന്നാം സ്ഥാനത്തെത്തി. ക്രൊയേഷ്യ ഫ്രാൻസിനെ 1-1ന് സമനിലയിൽ തളച്ചതിന് ശേഷം ഓസ്ട്രിയ രണ്ടാമതാണ്.
നേഷൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ കാസഖ്സ്ഥാൻ സ്ലോവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. അൻഡോറ-മോൾഡോവ മത്സരവും ബെലാറസ് അസർബൈജാൻ മത്സരവും ഗോൾരഹിതസമനിലയിൽ കലാശിച്ചു.