❝സിനദീൻ സിദാന്റെ ‘കുപ്രസിദ്ധ’ ഹെഡ്‌ബട്ട് പ്രതിമ ഖത്തറിൽ വീണ്ടും പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നു❞ |Zinedine Zidane’

സിനദീൻ സിദാന്റെ 2006 വേൾഡ് കപ്പ് ഫൈനലിലെ ‘കുപ്രസിദ്ധമായ’ ഹെഡ്‌ബട്ട് സംഭവത്തിന്റെ ഒരു പ്രതിമ നിർമ്മിച്ചത് അൾജീരിയൻ വംശജനായ ഫ്രഞ്ച് കലാകാരനായ അഡെൽ അബ്‌ഡെസെമെഡ് ആണ്. 2013 ൽ നീക്കം ചെയ്ത പ്രതിമ ഖത്തറിൽ വീണ്ടും പുനഃ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

2006 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് ക്യാപ്റ്റൻ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയുടെ നെഞ്ചിൽ തലകൊണ്ടിടിക്കുകയും ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.2013-ൽ ദോഹ കടൽത്തീരത്ത് നിന്നും പ്രതിമ നീക്ക ചെയ്തത് വിഗ്രഹവൽക്കരണം സംബന്ധിച്ച ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധം നടന്നപ്പോഴാണ്. എന്നിരുന്നാലും അധികൃതർ ഇപ്പോൾ യു-ടേൺ എടുത്തിട്ടുണ്ട്, ഒമ്പത് വർഷത്തിന് ശേഷം പ്രതിമ ഖത്തറിൽ വീണ്ടും ഉയർന്നുവരും.

2013-ൽ സിനദീൻ സിദാന്റെ ഹെഡ്ബട്ട് ആർട്ട് വർക്ക് നീക്കം ചെയ്യാൻ തീരുമാനിച്ചത് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്നാണ്.ഖത്തർ അധികൃതർ ഇപ്പോൾ പ്രതിമ ഖത്തർ മ്യൂസിയത്തിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്.”പരിണാമം സമൂഹത്തിലാണ് സംഭവിക്കുന്നത്. ഇതിന് സമയമെടുക്കും, ആളുകൾ എന്തെങ്കിലും വിമർശിച്ചേക്കാം, പക്ഷേ അത് മനസ്സിലാക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുക.സിദാൻ ഖത്തറിന്റെ മികച്ച സുഹൃത്താണ്. അറബ് ലോകത്തിന് അദ്ദേഹം മികച്ച മാതൃകയാണ്. കലയും മറ്റെന്തിനെയും പോലെ അഭിരുചിയുടെ കാര്യമാണ്. ആളുകളെ ശാക്തീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം”ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ-മയസ്സ അൽതാനി വിശദീകരിച്ചു.

ദോഹയിലെ പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് മ്യൂസിയത്തിലെ പ്രദർശനത്തിന്റെ മധ്യഭാഗത്തായിരിക്കും പ്രതിമ.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പുതിയ മ്യൂസിയങ്ങൾക്കും കലകൾക്കുമായി കോടിക്കണക്കിന് ഡോളർ ചെലവഴിച്ച ഖത്തർ, 1.4 ദശലക്ഷം ആളുകൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോകകപ്പിനായി വിപുലമായ പ്രചാരണം ആസൂത്രണം ചെയ്യുന്നു.

2006 ൽ ജർമ്മനിയിൽ നടന്ന വേൾഡ് കപ്പിൽ വിരമിക്കൽ തീരുമാനം മാറ്റിവെച്ച് ആണ് സിദാൻ കളിക്കാൻ എത്തിയത്. ടൂര്ണമെറ്റിൽ ഫ്രാൻസ് സ്പെയിൻ, ബ്രസീൽ, പോർച്ചുഗൽ എന്നിവരെ പരാജയപ്പെടുത്തി ഫ്രാൻസ് ഫൈനലിൽ കടന്നു. ഫൈനലിൽ ഇറ്റലിലേക്കെതിരെ ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സിദാൻ ഫ്രാൻസിന് ലീഡ് നൽകി. എന്നിരുന്നാലും ഡിഫൻഡർ മാർക്കോ മറ്റെരാസി ഉടൻ തന്നെ ഇറ്റലിയെ സമനിലയിലാക്കി.നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ സിദാൻ തലകൊണ്ട് മറ്റെരാസിയുടെ ഞെഞ്ചിൽ ഇടിക്കുകയും ഇറ്റാലിയൻ മൈതാനത്ത് മറിഞ്ഞു വീഴുകയും ചെയ്തു. ഇതോടെ സിദാൻ ചുവപ്പ് കാർഡ് കണ്ട പുറത്താവുകയും ചെയ്തു.ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ സിദാന്റെ അവസാനത്തെ നിമിഷമായിരുന്നു. അധിക സമയത്തിന് ശേഷം മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയും ഇറ്റലി ചാമ്പ്യന്മാരാവുകയും ചെയ്തു.

Rate this post