മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധ നിരയെ ഭരിക്കാൻ ഇനി ബുന്ദസ്ലിഗയിൽ നിന്നും ഫ്രഞ്ച് സെന്റർ ബാക്ക്

ഈ വരുന്ന സമ്മറിൽ പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആർ.ബി ലൈപ്സ്സിഗിന്റെ ഫ്രഞ്ച് യുവ താരമായ ഇബ്രാഹിമാ കൊനാറ്റെയെ ടീമിലെക്കെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്.

ലൈപ്സ്സിഗിന്റെ തന്നെ ഉപമിക്കാനോയെയാണ് യുണൈറ്റഡ് ലക്ഷ്യം വച്ചിരുന്നത്. പക്ഷെ താരത്തിനോട് തുല്യമായ പ്രകടനം കാഴ്ചവെച്ച 21കാരനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് തീരുമാനിക്കുകയായിരുന്നു.

ലൈപ്സ്സിഗിന്റെ ഉപമിക്കാനോയെ സീസൺ അവസാനത്തോടെ 38 മില്യൺ പൗണ്ടിന് ടീമിലേക്കെത്തിക്കാം. താരത്തിനായി ബയേർൺ മ്യൂണിക്ക്, ലിവർപൂൾ, ചെൽസി എന്നീ ക്ലബ്ബുകളും രംഗത്തുണ്ട്.

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിന്റെ പ്രതിരോധ നിരയെ ശക്തിപ്പെടുത്താനാണ് യുണൈറ്റഡ് പരിശീലകനായ ഒലെ ശ്രമിക്കുന്നത്. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തത് പ്രകാരം യുണൈറ്റഡ് കൊനാറ്റെയെ ടീമിലെത്തിച്ചേക്കും.

പരിക്കിനെ തുടർന്ന് കുറെ മത്സരങ്ങൾ നഷ്ടമായ യുവ പ്രതിരോധ താരം, കളിച്ച 12 മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ലൈപ്സ്സിഗ്‌ യൂണൈറ്റഡിനെതിരെ കളിച്ച മത്സരത്തിലെ താരത്തിന്റെ പ്രകടനം വീക്ഷിച്ചതിനു ശേഷമാണ് ഒലെ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്.

2018-19 സീസണിൽ ലൈപ്സ്സിഗിന്റെ സീനിയർ ടീമിൽ ഇടം കണ്ടെത്തിയ താരം, പിന്നീടങ്ങോട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഫ്രാൻസ് ദേശീയ ടീമിനായി ഇതിനോടകം 11 മത്സരങ്ങളിൽ ഇറങ്ങിയ താരത്തിനായി ഒട്ടുമിക്ക ക്ലബ്ബുകളും രംഗത്തുണ്ട്.