നിർണായക മത്സരങ്ങൾ കളിക്കാനിരിക്കുന്ന ബാഴ്സയ്ക്ക് സൂപ്പർ താരത്തിന്റെ പരിക്ക് തിരിച്ചടിയായേക്കും.

ഞായറാഴ്ച നടന്ന ബാഴ്‌സലോണ-റയൽ ബെറ്റിസ് മത്സരത്തിൽ കൂമാന്റെ വിശ്വസ്ത പ്രതിരോധ താരമായ റൊണാൾഡ്‌ അരാജോയ്ക്ക് പരിക്കേറ്റിരുന്നു. വരും മത്സരങ്ങളിൽ ടീമിന് താരത്തിന്റെ സേവനം നഷ്ടമായേക്കും.

ബാഴ്‌സയുടെ പ്രതിരോധ നിരയിലേക്ക് പിക്വേക്കു പകരമെത്തിയ അരാജോ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. താരത്തെ ഇതു വരെ ആരും തന്നെ ഡ്രിബിൽ ചെയ്തു പോയിട്ടില്ല. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോലും താരത്തെ മറികടക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഉറുഗ്വേക്കാരനായ താരത്തിനു പരിക്കേറ്റതോടെ കൂമാന് താരത്തിന്റെ പകരക്കാരനെ കണ്ടത്തേണ്ടതുണ്ട്.

ഓസ്കാർ മിൻഗ്വേസ, ഫ്രങ്കീ ഡി ജോംഗ്, സാമുവേൽ ഉംറ്റിറ്റി എന്നിവരാണ് കൂമാനു മുന്നിലുള്ളത്.

ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ അരാജോ പരിക്കേറ്റ് പുറത്തായത്തിന് ശേഷം താരത്തിന്റെ സ്ഥാനത്ത് കളിച്ചത് ഡി ജോംങാണ്. പക്ഷെ മിഡ്ഫീൽഡിൽ ഡി ജോങിന്റെ അഭാവം വളരെ വ്യക്തമായിരുന്നു.

പുതുവത്സരം മുതൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന യുവ താരം പിറകിലോട്ടിറങ്ങിയതോടെ ബാഴ്‌സയുടെ ആക്രമണങ്ങൾക്ക് കൃത്യത കുറഞ്ഞിരുന്നു.

അജാക്‌സിൽ നിന്നും ബാഴ്സയിലെത്തിയ അമേരിക്കൻ യുവ താരം സെർജിനോ ഡസ്റ്റിന്റെ ശാരീരിക ക്ഷമത അനുസരിച്ചായിരിക്കും കൂമാൻ തന്ത്രങ്ങൾ മെനെയുക. ഡെസ്റ്റ് പൂർണ ആരോഗ്യവാനാവുകയാണെങ്കിൽ കൂമാൻ മിൻഗ്വേസയെ സെന്റർ ബാക്ക് സ്ഥാനത്തേക്ക് മാറ്റിയേക്കും.

നിർണായക മത്സരങ്ങൾ കളിക്കാനിരിക്കുന്ന ബാഴ്സയ്ക്ക് ഉംറ്റിറ്റിയുടെ സേവനവും ഉപയോഗപ്പെടുത്താം. പക്ഷെ കൂമാൻ താരത്തെ ഉപയോഗിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്.

ബുധനാഴ്ച നടക്കാനിരിക്കുന്ന കോപ്പാ ഡെൽ റെയ് സെമി ഫൈനലിൽ ബാഴ്സയ്ക്ക് എതിരാളികൾ സെവില്ലയാണ്, അതു കഴിഞ്ഞ് ശനിയാഴ്ച ക്യാമ്പ് നൗൽ അലാവസിനെ നേരിടും.

ശേഷം ബാഴ്സയ്ക്ക് അടുത്ത മത്സരമുള്ളത് പി.എസ്.ജിക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരമാണ്. ഫെബ്രുവരി 16നാണ് മത്സരം നടക്കുക.

Rate this post