ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന അർജന്റീനക്ക് തിരിച്ചടിയായി സൂപ്പർതാരത്തിന്റെ പരിക്ക്

അടുത്ത മാസം രണ്ടു ലോക കപ്പ് യോഗ്യത മത്സരങ്ങൾക്കിറങ്ങാൻ നിൽക്കുന്ന അർജന്റീനയ്ക്ക് തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്.

സെവില്ലയുടെ വിങ്ങറായ ലൂക്കാസ് ഒക്കാമ്പോസിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഗെറ്റാഫെക്കെതിരെ നടന്ന ലീഗ് മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരം ഇതിനോടകം 7 ഗോളുകളും 4 അസിസ്റ്റുകളും നേടിയിട്ടുണ്ട്. മത്സരത്തിൽ സെവില്ല 3 ഗോളുകൾക്ക് ജയിച്ചിരുന്നു.

പരിക്കേറ്റ ഒക്കാമ്പോസ് പിന്നീട് പരിശോധനയ്ക്ക് വിധേയനായിരുന്നു. ആംഗ്ലിനു പരിക്കേറ്റ താരത്തിന് 4-6 ആഴ്ചയുടെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്.

സെവില്ലയുടെ തന്നെ മറ്റൊരു അർജന്റീന താരമായ പപ്പു ഗോമസാണ് ഒക്കാമ്പോസിനു പകരം പിന്നീട് മത്സരത്തിൽ കളിച്ചത്. താരം ഒരു ഗോൾ നേടുകയും ചെയ്തു.

സെവില്ല നിലവിൽ ലീഗിൽ റയൽ മാഡ്രിഡിന് തൊട്ടു പിറകിലായി നാലാം സ്ഥാനത്താണ്.