“പിഎസ്ജി ജേഴ്സിയിൽ ഗോൾ പോസ്റ്റിന് മുന്നിൽ നിർഭാഗ്യവാനായ മെസ്സി” | Lionel Messi |PSG

ഈ സീസണിൽ ബാഴ്സലോണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു. പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു.

വാസ്തവത്തിൽ ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ടുകൾ മെസിയുടേതായിരുന്നു. ഒരു പി‌എസ്‌ജി കളിക്കാരനായതിന് ശേഷം അദ്ദേഹം ഗോളിന് മുന്നിൽ എത്ര നിർഭാഗ്യവാനാണെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു. ഓരോ മത്സരം കഴിയുന്തോറും മെസ്സിയുടെ സീസൺ മോശമായി കൊണ്ടിരിക്കുകയാണ്. ബാഴ്‌സലോണയ്‌ക്കായി തന്റെ പഴയ ഫോം പുനഃസൃഷ്ടിക്കാൻ കഴിയാത്ത മെസ്സി ഏവരെയും നിരാശപെടുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ട്രോയ്‌സിനെതിരായ പിഎസ്‌ജിയുടെ ലീഗ് 1 മത്സരത്തിൽ രണ്ട് തവണ മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ അടിച്ചു മടങ്ങുകയും ചെയ്തു.ഈ സീസണിൽ ലീഗ് 1-ൽ നാല് തവണ മാത്രം സ്കോർ ചെയ്തിട്ടുള്ളത്.ഈ സീസണിൽ ആകെ 10 തവണ മെസ്സിയുടെ ശാപിട്ട പോസ്റ്റിൽ അടിച്ചു മടങ്ങി.ഗോൾ പോസ്റ്റ് വില്ലനായിരുന്നെങ്കിൽ പാരീസ് ജേഴ്സിയിൽ മെസ്സിയുടെ ഗോൾ കണക്കുകൾ ഇരട്ട അക്കം കടന്നേനെ.

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിന് മറക്കാനാകാത്ത ഒരു സീസൺ ആണ് കഴിഞ്ഞു പ്പോയി കൊണ്ടിരിക്കുന്നത് . കൂടാതെ സീസണിലെ ലീഗ് 1 പ്ലെയറിനായുള്ള നോമിനി ലിസ്റ്റിൽ ഒരു സ്ഥാനം നഷ്‌ടപ്പെട്ടു. ഈ നിരാശാജനകമായ അരങ്ങേറ്റ സീസൺ കഴിയുന്നത്ര വേഗത്തിൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് മെസ്സി. അടുത്ത സീസണിൽ ശക്തമായി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ.

മെസ്സി ഗോൾ സ്കോറിങ്ങിൽ ഉണ്ടായ കുറവാണു ഏറ്റവും കൂടുതൽ ആശങ്ക പെടുത്തുന്ന കാര്യം.23, 34, 31, 50, 46, 28, 43, 26, 37, 34 , 36, 25, 30 2007/08 കാമ്പെയ്‌നിന് ശേഷം ലാ ലിഗയിലെ മെസ്സിയുടെ സീസൺ-ഓൺ-സീസൺ റെക്കോർഡ് ഇങ്ങനെയാണെന്ന് കണക്കിലെടുക്കുമ്പോൾ ഈ ഈ സീസണിൽ മെസ്സി എങ്ങനെ ആയിരുന്നു എന്ന് മനസ്സിലാവും. എന്നാൽ ലീഗിൽ 13 അസിസ്റ്റുമായി രണ്ടാമത്തെ ഏറ്റവും കൂടുതൽ അസിസ്റ്റുകളുമായി ഇപ്പോഴും ക്രിയാത്മകമായി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

Rate this post