കേരള ബ്ലാസ്റ്റേഴ്‌സ് കളി മതിയാക്കിയത് വെറുതെയായില്ല ,ഐ എസ് എല്ലിൽ അടുത്ത സീസൺ മുതൽ വാർ |ISL| Kerala Blasters
ലോക ഫുട്ബാളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ആണ് ഒരു റഫറി ചെയ്യുന്നത്. അയാൾ എടുക്കുന്ന ഓരോ തീരുമാനങ്ങൾക്കും ഒരു മത്സരത്തിൻ്റെ ഗതി മാത്രമല്ല ഒരു സീസണിലെ കിരീടത്തെ വരെ സ്വാധീനിക്കാൻ ഉള്ള ശക്തി ഉണ്ട്. തെറ്റുകൾ മനുഷ്യ സഹജമാണ്, തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ ശരികൾ ചെയ്യുമ്പോൾ റഫറിമാരെ സംമ്പന്ധിച്ച് ആ മത്സരം മനോഹരമാകുന്നു.
ഇന്ത്യൻ ഫുട്ബോളിൽ മാറ്റത്തിന്റെ വിപ്ലവം കൊണ്ടുവന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ കാണുന്നതിനേക്കാൾ ആവേശത്തോടെയാണ് ആരാധകർ റഫറിമാരെക്കുറിച്ച് ഉള്ള ട്രോളകളും ആസ്വദിക്കുന്നതും അവർക്കെതിരെ കളിക്കാരും, മാനേജ്മെന്റും ഒക്കെ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ നോക്കി കാണുന്നു. ലോക ഫുട്ബോളിൽ സ്വന്തമായി ഒരു മേൽ വിലാസം ഉണ്ടാക്കുവാൻ ഒരുപാട് കഷ്ട്ടപെടുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മാറ്റത്തിന്റെ മുഖമായ ഐ.എസ്.എൽ ഇന്ന് പരിഹാസത്തിന്റെ മുഖമായിരിക്കുന്നത് മോശമായ റഫറയിങിന്റെ പേരിൽ ആണ്.
കളിയുടെ ഒഴുക്കിനെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളുമായി റഫറിമാർ ഈ സീസൺ ഐ.എസ്.എൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ഉന്നത നിലവാരമുള്ള റഫറിയിങ് ഈ ലീഗിൽ കൊണ്ടു വരണമെന്ന് ഏവരും ആവശ്യപ്പെടുന്നു. തൊട്ടടുത്ത് നടക്കുന്ന ഫൗളുകൾ, ത്രോ ഇന്നുകൾ, കോർണർ കിക്കുകൾ ഉൾപടെ ഒരു കളിക്കളത്തിൽ എടുക്കുന്ന പല തീരുമനങ്ങളും പാളുന്നത് വഴിഅത് ആ കളിയുടെ ജയപരാജയങ്ങളെ ഗൗരവമായി ബാധിക്കുന്നു. പ്രധാന ലീഗുകളിൽ പോലും വാർ (വീഡിയോ അസിസ്റ്റന്റ് റഫറയിങ്ങ് ) സംവിധാനം ഉപയോഗിക്കുമ്പോൾ ഐ.എസ്.എൽ ഫുട്ബോളിൽ ഇത്തരതിൽ ഉള്ള സാങ്കേതിക വിദ്യകൾ ഇല്ലാത്തത്തിനെതിരെ വലിയ വിമർശനം ഉയർന്നു വന്നിരുന്നു.
ശനിയാഴ്ച നടന്ന ഐഎസ്‌എല്‍ ഫൈനലിലും റഫറീയിങ്ങിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മോഹന്‍ ബഗാന്റെ രണ്ടാം ഗോളിന് കാരണമായ പെനാല്‍റ്റി റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് ബംഗളൂരു ആരോപിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ വാര്‍ സംവിധാനം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്ന് ക്ലബ് ഉടമ പാര്‍ഥ് ജിന്‍ഡാല്‍ പ്രതികരിച്ചിരുന്നു. നിശ്ചിത സമയത്ത് 2-2ന് സമനിലയിലായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് ബഗാന്‍ ജയിച്ചത്.
നോക്ക് ഔട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രി നേടിയ ഗോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. റഫറി ക്രിസ്റ്റല്‍ ജോണിനെതിരെയായിരുന്നു ക്ലബിന്റെയും ആരാധകരുടെയും പ്രതിഷേധം. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വലിയ തീരുമാനം എടുക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്എൽ അതികൃതർ.അടുത്ത സീസൺ മുതൽ വാർ-ലൈറ്റ് സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡണ്ട് കല്യാൺ ചൗബേ.
“We are coming up with VAR (Lite). I have seen a couple of matches, incidents (of errors) and the subsequent fan reactions. I have received many emails, messages on social media.”
— Marcus Mergulhao (@MarcusMergulhao) March 18, 2023
— Kalyan Chaubey, AIFF Presidenthttps://t.co/8rxzinjc0E
യൂറോപ്പിൽ അടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്ന വാറിനേക്കാള്‍ (വീഡിയോ അസിസ്റ്റന്‍റ് റഫറി) ചെലവു കുറഞ്ഞ സംവിധാനമാണ് വാര്‍-ലൈറ്റ്. ഐഎസ്എല്ലിൽ റഫറിമാരുടെ നിലവാരത്തെ കുറിച്ച് ചർച്ചകൾ സജീവമായി നിൽക്കുന്ന ഘട്ടത്തിലാണ് ഫെഡറേഷന്റെ ആലോചന.കഴിഞ്ഞ മാസം ബെല്‍ജിയം സന്ദര്‍ശന വേളയില്‍ വാര്‍ ലൈറ്റ് സംവിധാനത്തിന്റെ സാധ്യതകള്‍ കല്യാണ്‍ ചൗബേ ആരാഞ്ഞിരുന്നു. ഇതിനായി ബെല്‍ജിയം ഫുട്‌ബോള്‍ ആസ്ഥാനം അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു.