“ആൽവാരോ കൂടെ ഗോൾ നേടിയിരുന്നെങ്കിൽ എല്ലാം പെർഫക്ട് ആയേനെ” – ലൂണ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവും കരുത്തുറ്റ പ്രതിരോധമുള്ള ചെന്നൈയിനെ തകർത്തു തരിപ്പണമാക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കളിയുടെ സർവ മേഖലയിലും ബ്ലാസ്റ്റേഴ്‌സ് പൂരം ആധിപത്യം പുലർത്തുകയും ചെയ്തു.ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നു എന്നും ഈ വിജയത്തിൽ ഏറെ സന്തോഷം ഉണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സ് പ്ലെ മേക്കർ അഭിപ്രായപ്പെടുകയും ചെയ്തു. ലൂണയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ ആദ്യ മിനുട്ട് മുതൽ ബ്ലാസ്റ്റേഴ്‌സ് കളി നിയന്ത്രിച്ചത്.
ഹൈ പ്രസ്സിങ്, പ്ലേമേക്കിങ്, ഗോളടി എന്നിവയിലൂടെ ഇതുവരെയുള്ള 7 മത്സരങ്ങളിൽ മൂന്ന് ഹീറോ ഓഫ് ദി മാച്ച് നേടിയ അഡ്രിയാൻ ലൂണ ഇന്നലെ നേടിയ വിജയത്തിന് ശേഷം ഇങ്ങനെ പറഞ്ഞു – “പ്രകടനം പെർഫക്ട് ആണെന്ന് താൻ പറയില്ല. ആൽവാരോ വാസ്കസ് കൂടെ ഗോൾ നേടിയിരുന്നു എങ്കിൽ എല്ലാം പെർഫക്ട് ആയേനെ. ഇന്നലെ അറ്റാക്കിംഗ് 3യിലെ താനും ഡിയസും ഗോൾ നേടി എങ്കിലും വാസ്കസിന് ഗോൾ നേടാൻ ആയിരുന്നില്ല. ഇനി ഞായറാഴ്ചയുള്ള അടുത്ത മത്സരത്തിനായുള്ള ഒരുക്കമാണ് എന്നും ലൂണ പറഞ്ഞു. എല്ലാവരും ജയത്തിൽ സന്തോഷിക്കുമ്പോൾ കൂട്ടുകാരൻ ഗോളടിക്കാത്തതിനാൽ മത്സരം പെർഫക്ട് ആയിരുന്നില്ല എന്ന് പറയുന്ന ഒരു രീതി. ലൂണയുടെ സാന്നിധ്യം പോലും എതിരാളികളിൽ പേടിയുണ്ടാക്കുന്നു എന്ന് കണക്കുകൾ പറയുന്നു.ഇനി ഞായറാഴ്ചയുള്ള അടുത്ത മത്സരത്തിനായുള്ള ഒരുക്കമാണ് എന്നും ലൂണ പറഞ്ഞു.
“ഇന്ന് ഈ വിജയം ആഘോഷിക്കും എന്നും എന്നാൽ നാളെ പുലർന്നാൽ വീണ്ടും കഠിന പ്രയത്നം ടീം തുടങ്ങും. ഈ വിജയവും പ്രകടനവും തുടരാൻ തന്നെയാണ് ടീമിന്റെ ആഗ്രഹം. നല്ല ടീമുകൾ ഇടക്ക് കുറച്ച് നല്ല വിജയങ്ങൾ നേടും, മികച്ച വലിയ ടീമുകൾ സ്ഥിരമായി വിജയിച്ചു കൊണ്ടേയിരിക്കും. നമ്മുക്ക് അങ്ങനെയുള്ള ടീമാണ് ആകേണ്ടത് – കോച്ച് ഇവാനും ലൂണ പറഞ്ഞ വാക്കിന്റെ അർത്ഥം പോലെ തന്നെയാണ് ഇന്നലെ പറഞ്ഞിരിക്കുന്നത്.
“Our objective is not to look at the ISL as a whole, but to take it objectively, game by game.”
— K e r a l a B l a s t e r s F C (@KeralaBlasters) December 22, 2021
The Boss speaks to the media after #CFCKBFC! 🗣️@ivanvuko19 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/nDljsP1LQg
ജയത്തിൽ കൂടുതൽ സന്തോഷിക്കാതെ വിജയദാഹം മാത്രമുള്ള വലിയ ലീഗുകളെ അനുസ്മരിപ്പിക്കുന്ന ഒരു പ്രൊഫഷണൽ സമീപനം. എന്തായാലും തിരുപ്പിറവിക്ക് ലോകം മുഴുവൻ ഒരുങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് നക്ഷത്രം മിന്നികത്തുന്നു. ആ ശോഭ കെടാതിരിക്കാൻ ആരാധകർ ആഗ്രഹിക്കുന്നു. എന്തായാലും 26 ന് അടുത്ത മത്സരത്തിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ക്രിസ്തുമസ് സമ്മാനം നല്കി കഴിഞ്ഞിരിക്കുന്നു