❝വിദേശ ലീഗുകളിൽ കളിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരങ്ങൾ❞

ഫുട്ബോൾ ചരിത്രം പരിശോധിക്കുമ്പോൾ ഒരിക്കലും തങ്ങളുടെ സാനിധ്യം വലിയ രീതിയിൽ തെളിയിക്കാൻ ഇന്ത്യക്കായിട്ടില്ല എന്നത് സത്യമാണ്.ഫിഫ അന്താരാഷ്ട്ര റാങ്കിംഗിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ആദ്യ 100 രാജ്യങ്ങളിൽ ഉൾപെട്ടിട്ടുമില്ല. എന്നാൽ ഇന്ത്യയിൽ നിന്നും അവിശ്വസനീയമായ ചില ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ചു എന്നതിൽ സംശയമില്ല.

ഇന്ത്യൻ സെന്റർ ബാക്കായ സന്ദേശ് ജിങ്കൻ യൂറോപ്യൻ ക്ലബ്ബുമായി കരാർ ഒപ്പിട്ടതോടെ വിദേശത്തെ ലീഗുകളിൽ കളിച്ച ഇന്ത്യക്കാരെ കുറിച്ചുള്ള ചർച്ചകളും സജീവമായത്. ലോകമെമ്പാടുമുള്ള വിവിധ വിദേശ ലീഗുകളിൽ കളിച്ച അഞ്ച് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മുഹമ്മദ് സലിം: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു യൂറോപ്യൻ ക്ലബ്ബിൽ കളിക്കുന്ന ആദ്യ കളിക്കാരനാണ് മുഹമ്മ്ദ് സലിം.മുഹമ്മദ് സലിം തന്റെ കരിയറിൽ നഗ്നപാദനായാണ് കളിച്ചിട്ടുള്ളത്.1936 -ൽ ചൈനീസ് ഒളിമ്പിക് സൈഡ് ഏതാനും സൗഹൃദ മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു.സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിനു വേണ്ടിയാണു സലിം ബൂട്ട് കെട്ടിയത്. എന്നാൽ കുറച്ചു മത്സരങ്ങൾ കളിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി.

ബൈച്ചുങ് ബൂട്ടിയ: ഐഎം വിജയന് “ഇന്ത്യൻ ഫുട്ബോളിനുള്ള ദൈവത്തിന്റെ സമ്മാനം” എന്ന് വാഴ്ത്തപ്പെട്ട ബൈചുങ് ബൂട്ടിയ 1999 -ൽ ഇംഗ്ലീഷ് ക്ലബ്ബായ ബറിയിൽ ഒപ്പിട്ടുകൊണ്ട് ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ചു.ക്ലബ്ബിനായി 37 മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു ഇംഗ്ലീഷ് ഫുട്ബോൾ മത്സരത്തിൽ ബ്രേസ് നേടിയ ആദ്യ ഏഷ്യൻ വംശജനായ കളിക്കാരനായി.പിന്നീട് തന്റെ കരിയറിൽ മലേഷ്യയിൽ നിന്നുള്ള പേരക്ക് എഫ്എ, എംകെ ലാൻഡ് എഫ്സി തുടങ്ങിയ നിരവധി വിദേശ ക്ലബ്ബുകൾക്കായി കളിച്ചു.

സുനിൽ ഛേത്രി: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യയിൽ നിന്ന് വന്ന ഏറ്റവും പ്രശസ്തനായ ഫുട്ബോളർ സുനിൽ ഛേത്രിയാണ്, 37-കാരനായ താരം ക്ലബ്ബിനും രാജ്യത്തിനും വേണ്ടി നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇതിഹാസ പദവി നേടി.സ്ട്രൈക്കർക്ക് ഇംഗ്ലീഷ് ക്ലബ് ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സുമായി കരാർ ഒപ്പിടാൻ അവസരം ലഭിച്ചെങ്കിലും ഇന്ത്യ 70 അന്താരാഷ്ട്ര റാങ്കിംഗിൽ ഇല്ലാത്തതിനാൽ ടീമിനൊപ്പം ചേരാനായില്ല. 2010 ൽ മേജർ ലീഗ് സോക്കർ ക്ലബ് കാൻസാസ് സിറ്റി വിസാർഡ്സ് ഛേത്രിയെ ടീമിലെത്തിച്ചു.2012 ൽ സ്പോർട്ടിംഗ് ലിസ്ബണുമായി ഒരു അവസരം ലഭിക്കുകയും അവരുടെ റിസർവ് ടീമിനായി കളിക്കുകയും ചെയ്തു.

ഗുർപ്രീത് സിംഗ് സന്ധു: യുവേഫ യൂറോപ്പ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായ ഗുർപ്രീത് സിംഗ് സന്ധു ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പറാണ്‌.സന്ധു 2014 ൽ നോർവീജിയൻ ക്ലബ് എഫ് സി സ്റ്റാബാക്ക് – ൽ ഒപ്പുവെച്ചു, 2015 -ൽ അവർക്കായി ഒരു സീനിയർ അരങ്ങേറ്റം നടത്തി.

സുബ്രത പാൽ: ഒരു വിദേശ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറായ സുബ്രതാ പാലിനെ 2014 ൽ ഡാനിഷ് ക്ലബ് എഫ്സി വെസ്റ്റ്സ്ജല്ലാൻഡ് സ്വന്തമാക്കി . റിസേർവ് ടീമിന് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ചു.പെട്ടെന്നുള്ള റിഫ്ലക്സ്‌ കൊണ്ട് “ഇന്ത്യൻ സ്പൈഡർമാൻ” എന്ന് വിളിക്കപ്പെടുന്ന 34-കാരൻ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മികച്ച പ്രകടനമാണ് നടത്തിയത്.

Rate this post