“വില്ലനിൽ നിന്നും നായകനിലെത്താൻ സിസ്സെക്ക് വേണ്ടി വന്നത് 20 വർഷങ്ങൾ”

ഏഷ്യയിൽ ആദ്യമായി നടന്ന 2002 വേൾഡ് കപ്പ് കണ്ട ആരാധകർ മറക്കാത്ത രാജ്യമായിരുന്നു സെനഗൽ. എൽ ഹാദ്ജി ദിയൂഫ് ,ദിയോപ് തുടങ്ങിയ താരങ്ങളുമായി എത്തിയ അവർ ആദ്യ മത്സരത്തിൽ തന്നെ 1998 വേൾഡ് കപ്പിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് തുടങ്ങിയത്.ഹെൻറിക് ലാർസണും ല്യൂംങ്ബർഗും ഇബ്രാഹിമോവിച്ചും അടങ്ങുന്ന സ്വീഡിഷ് ഗോൾഡൻ ജെനെറേഷനെയും അട്ടിമറിച്ചു കൊണ്ട് അവർ ക്വാർട്ടറിൽ സ്ഥാനം നേടുകയും ചെയ്തു.

എന്നാൽ അവരുടെ സുവർണ തലമുറയ്ക്ക് നേടാനാകാതെ പോയ ആഫ്രിക്കൻ ചാമ്പ്യൻ പട്ടം സാദിയോ മാനെയും സംഘവും സ്വന്തമാക്കിയിരിക്കുകയാണ്.കീരിട നേട്ടത്തിന് പിന്നിൽ 2002ൽ സെനഗലിന്റെ വില്ലനായ 20 കൊല്ലത്തിന് ശേഷം ആദ്യ കിരീടം നേടി കൊടുക്കാൻ പരിശീലകന്റെ കുപ്പായത്തിൽ നായകനായി അവതരിച്ച അലിയു സിസ്സേ എന്ന മനുഷ്യനെക്കുറിച്ച് പറയാതിരിക്കാനാവില്ല.ലില്ലി, പി.എസ്.ജി, ബ്രിമിങ്ഹാം ക്ലബുകൾക്ക് മധ്യനിരയിലും പ്രതിരോധത്തിലും കളിച്ച സിസെ സെനഗലിന് ആയി 35 മത്സരങ്ങൾ കളിച്ച താരമാണ്. 2002 ൽ ലോക ജേതാക്കൾ ആയ ഫ്രാൻസിനെ ഉത്ഘാടന മത്സരത്തിൽ അട്ടിമറിച്ച സെനഗൽ ടീമിൽ അംഗം ആയിരുന്നു സിസെ. ഈ വർഷം ആഫ്രിക്കൻ കിരീടം നേടാൻ സാധ്യത കൽപ്പിച്ച സെനഗലിന് പെനാൽട്ടിയിൽ പിഴക്കുക ആയിരുന്നു. കാമറൂണിന് എതിരെ പെനാൽട്ടി പാഴാക്കിയ താരങ്ങളിൽ ഒരാൾ ആയി വില്ലൻ ആയി ടീം ക്യാപ്റ്റൻ കൂടിയായ സിസെ അന്ന്.

ക്യാപ്റ്റനെന്ന നിലയിൽ തനിക്ക് കിട്ടാതെപോയത് പരിശീലകവേഷത്തിൽ തിരിച്ചുപിടിക്കാനായിരുന്നു സിസ്സേയുടെ നീക്കം. അത് അത്ര എളുപ്പമായിരുന്നിവ്വ. പരിശീലകറോളിലും സെന​ഗലിനെ ആദ്യമായി ഫൈനലിലെത്തിച്ചപ്പോഴും തലകുനിക്കാനായിരുന്നു സിസ്സേയുടെ വിധി. 2019ൽ ലിവർപൂൾ സൂപ്പർ താരംകൂടിയായ സാദിയോ മാനെയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഫൈനലിൽ കടന്നെങ്കിലും മാഞ്ചസ്റ്റർ സിറ്റി താരം മഹറസിന്റെ അൽജിരിയയോട് തോറ്റ് കീരിടം നഷ്ടമായി.

2002-ന് ശേഷം സെന​ഗൽ ആദ്യമായി ഫൈനലിലെത്തുന്നതും അക്കുറിയായിരുന്നു.2015 മുതൽ സെനഗൽ ടീം പരിശീലകൻ ആയി ചുമതല ഏറ്റെടുത്ത സിസെ രാജ്യത്തെ 2018 ഫിഫ ലോകകപ്പിന് യോഗ്യത നേടി നൽകി. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമം കൊണ്ടു ഗ്രൂപ്പ് ഘട്ടത്തിൽ നിർഭാഗ്യവശാൽ സെനഗൽ പുറത്ത് പോയി. പരീശീലകനെന്ന റോളിൽ 2018 റഷ്യൻ ലോകകപ്പിലും സെനഗലിനെ യോഗ്യത നേടിക്കൊടുത്ത സിസ്സേയുടെ അടുത്ത ലക്ഷ്യം ഈജിപ്തുമായി തന്നെയുള്ള ഖത്തർ ലോകകപ്പ് യോഗ്യത പ്ലേ ഓഫ് വിജയിക്കുകയെന്നതാണ്.

കടപ്പാട്

Rate this post