ഈ സീസണിൽ ഏറ്റവും കൂടുതൽ ഡ്രിബ്ലിംഗ് നടത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത്, ലയണൽ മെസ്സിക്ക് പിന്നിലായി വിനീഷ്യസ്

ലയണൽ പ്രായം 35 പിന്നിട്ടുവെങ്കിലും പ്രകടനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് ഈ സീസണിലെ പ്രകടനത്തോടുകൂടി നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും.അത്രയേറെ മികവിലാണ് ലയണൽ മെസ്സി ഈ സീസണിൽ കളിച്ചു കൊണ്ടിരിക്കുന്നത്.യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയ താരം ലയണൽ മെസ്സി തന്നെയാണ്.51 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

പിഎസ്ജിക്കും അർജന്റീനക്കും വേണ്ടി ഈ സീസണിൽ ആകെ 30 ഗോളുകളും 21 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.എന്നാൽ ഈ കണക്കിൽ മാത്രമല്ല, ഡ്രിബ്ലിങ്ങിന്റെ കാര്യത്തിലും 35 കാരനായ ലയണൽ മെസ്സി തന്നെയാണ് ഇപ്പോഴും രാജാവ്.അത് സാധൂകരിക്കുന്ന കണക്കുകളാണ് കഴിഞ്ഞദിവസം ഒപ്റ്റ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഡ്രിബ്ലിങ്ങുകൾ പൂർത്തിയാക്കിയ അഞ്ച് താരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഒന്നാം സ്ഥാനം ലയണൽ മെസ്സി തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. 75 തവണയാണ് ലയണൽ മെസ്സി ഈ സീസണിൽ എതിരാളികളെ ഡ്രിബിൾ ചെയ്തു മുന്നേറിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് വരുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറാണ്.

അദ്ദേഹവും ഈ സീസണിൽ 75 ഡ്രിബിളുകൾ വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്.പക്ഷേ വിജയശതമാനത്തിന്റെ കാര്യത്തിലാണ് മെസ്സി വിനീഷ്യസിനെ രണ്ടാം സ്ഥാനത്തേക്ക്.അതായത് ലയണൽ മെസ്സി ഡ്രിബിള്‍ ചെയ്യാൻ ശ്രമിച്ചതിൽ 56% വിജയകരമായി പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വിനീഷ്യസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ അദ്ദേഹം ഡ്രിബിൾ ചെയ്യാൻ ശ്രമിച്ചതിൽ 36 ശതമാനം മാത്രമാണ് അദ്ദേഹത്തിന് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.

മൂന്നാം സ്ഥാനത്ത് ജർമൻ ക്ലബ്ബായ ബയേണിന്റെ അൽഫോൺസോ ഡേവിസ് വരുന്നു.62 തവണ ഡ്രിബിളുകൾ അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.54 ശതമാനമാണ് അദ്ദേഹത്തിന്റെ സക്സസ് റേറ്റ്.നാലാം സ്ഥാനത്ത് മറ്റൊരു ബയേൺ താരമായ ലിറോയ് സാനെ വരുന്നു.58 ഡ്രിബിളുകൾ വിജയകരമായി പൂർത്തിയാക്കിയ ഇദ്ദേഹത്തിന്റെ സക്സസ് റേറ്റ് എന്നുള്ളത് 62% ആണ്.അഞ്ചാം സ്ഥാനത്ത് ജെറമി ഫ്രിംപൊങ് വരുന്നു.57 ഡ്രിബിളുകളാണ് അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്.

പല കൗമാര താരങ്ങളെയും യുവതാരങ്ങളെയും ലയണൽ മെസ്സി ഈ പ്രായത്തിലും പിറകിലാക്കുന്നു എന്നുള്ളത് അസാധാരണമായ കാര്യമാണ്.അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്‌ മികവ് ഇനി വളരെക്കാലമൊന്നും ആസ്വദിക്കാൻ കഴിയില്ലല്ലോ എന്ന നിരാശയും ആരാധകർക്ക് ഉണ്ട്.

Rate this post