ഹാട്രിക്കുമായി വിനീഷ്യസ് ജൂനിയർ , ബാഴ്‌സലോണയെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി റയൽ മാഡ്രിഡ് | Real Madrid

ചിരവൈരികളായ ബാഴ്‌സലോണയെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി റയൽ മാഡ്രിഡ്.സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ബ്രസീലിനെ സൂപ്പർ താരം വിനീഷ്യസ് ജിനിയറിന്റെ ഹാട്രിക്കിന്റെ പിൻബലത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ജയം.

ആദ്യ പകുതിയിൽ തന്നെ വിനീഷ്യസ് ജൂനിയർ ഹാട്രിക് നേടി.കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയാണ് റയൽ 13-ാം സൂപ്പര്‍ കപ്പ് നേടിയത്. കഴിഞ്ഞ വര്‍ഷം റയലിനെ തകര്‍ത്തായിരുന്നു ബാഴ്‌സലോണ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ആ തോല്‍വിയ്‌ക്ക് പകരം വീട്ടുന്നതായിരുന്നു അല്‍ അവാല്‍ സ്‌റ്റേഡിയത്തിലെ ഇപ്രാവശ്യത്തെ റയലിന്റെ ജയം. മത്സരത്തിന്റെ തുടക്കം മുതൽ റയലിനായിരുന്നു ആധിപത്യം.ജൂഡ് ബെല്ലിംഗ്ഹാം, റോഡ്രിഗോ, വിനീഷ്യസ് എന്നിവർ ബാഴ്‌സലോണ പ്രതിരോധത്തിന് എല്ലാത്തരം പ്രശ്‌നങ്ങളും സൃഷ്ടിച്ചു.

ഏഴാം മിനുട്ടിൽ ബെല്ലിംഗ്ഹാമിന്റെ തകർപ്പൻ അസിസ്റ്റിൽ നിന്നും വിനീഷ്യസ് റയലിന്റെ ആദ്യ ഗോൾ നേടി.ഹാഫ്‌വേ ലൈനിൽ നിന്നും മൂന്നു കളിക്കാരെ മറികടന്ന് ഇംഗ്ലണ്ട് മിഡ്‌ഫീൽഡർ കൊടുത്ത തിശയകരമായ പാസ് ഗോൾകീപ്പറെ മറികടന്ന് വിനീഷ്യസ് ന്യമായ വലയിലേക്ക് ഫിനിഷ് ചെയ്തു. തൊട്ടു പിന്നാലെ ലീഡ് വർദ്ധിപ്പിക്കാനുള്ള മികച്ച അവസരം റയൽ പാഴാക്കി. 10 ആം മിനുട്ടിൽ മറ്റൊരു ലോംഗ് പാസിൽ നിന്നും റയൽ രണ്ടാം ഗോൾ നേടി.ഡാനി കാർവാജൽ നീട്ടിനല്‍കിയ പന്ത് ഓടിയെടുത്ത് ബാഴ്‌സ ബോക്‌സിലേക്ക് കുതിച്ചെത്തിയ റോഡ്രിഗോ വിനീഷ്യസിന് രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കി.

ബോക്‌സിനുള്ളില്‍ നിന്നും റോഡ്രിഗോ നല്‍കി പാസ് വിനീഷ്യസ് വലയിലാക്കി. അതിനു ശേഷം ഫെറാൻ ടോറസിന്റെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി.ഗോൾകീപ്പർ ആൻഡ്രി ലുനിൻ ഒരു റിഫ്ലെക്‌സ് സേവ് നടത്തി റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ബുള്ളറ്റ് സ്‌ട്രൈക്ക് തടഞ്ഞു.33-ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയുടെ ഗോളിൽ ബാഴ്സലോണ തിരിച്ചടിച്ചു. 39 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നും വിനീഷ്യസ് ഹാട്രിക്ക് തികച്ചു.3-1 എന്ന നിലയിലാണ് റയല്‍ മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ടാം പകുതിയില്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്ന് പോലും ഗോളാക്കാന്‍ ബാഴ്‌സലോണയ്‌ക്കായില്ല.64-ാം മിനിറ്റിൽ റോഡ്രിഗോ റയൽന്റെ നാലാം ഖഗോള നേടി.