മെസ്സിയോ റോണോയോ മികച്ചത്? സ്പീഡിനെ നിരാശയിലാക്കി ഗർനാച്ചോ

ലോക ഫുട്ബോളിൽ സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എന്നിവരിലെ ഏറ്റവും മികച്ച താരം ആരാണെന്ന് ചോദ്യം ഫുട്ബോൾ ലോകത്ത് വളരെ പരിചിതമാണ്. ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലിയോ മെസ്സിയുടെയും പേര് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരവുമായി ഉയർത്തി പറയുന്നതും നിരവധി പേരാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ്ന്റെ അർജന്റീന താരമായ ഗർനാച്ചോ കൗമാരപ്രായത്തിൽ തന്നെ ഈ രണ്ട് ഇതിഹാസങ്ങളോടൊപ്പം കളിക്കുവാൻ അവസരം ലഭിച്ച താരമാണ്. ചെറുപ്പം മുതലേ ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകനായി വളർന്ന താരം റൊണാൾഡോയെ ഏറ്റവും മികച്ച താരമെന്ന് പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈയിടെ മെസ്സി, റൊണാൾഡോ എന്നിവരിൽ നിന്നും മികച്ച താരത്തിനെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ വിത്യസ്തമായ ഉത്തരമാണ് ഗർനാച്ചോ നൽകിയത്.

“ലിയോ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവയിൽ നിന്നും ഏറ്റവും മികച്ചത് ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അവർ രണ്ടുപേരും വളരെ മികച്ച താരങ്ങളാണെന്ന്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അവരെ രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണ്.” – മാഞ്ചസ്റ്റർ യുണൈറ്റഡ്ന്റെ അർജന്റീന യുവതാരമായ ഗർനാച്ചോ നൽകിയ മറുപടിയാണിത്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകനും പ്രശസ്ത യൂട്യൂബറുമായ ഐ ഷോ സ്പീഡിന്റെ ചോദ്യത്തിനാണ് ഗർനാച്ചോ മറുപടി നൽകിയത്.2022 മുതൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പന്ത് തട്ടുന്ന ഗർനാച്ചോ 39 മത്സരങ്ങളിൽ നിന്നും 6 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ നേടിയിട്ടുണ്ട്. അർജന്റീന സീനിയർ ടീമിന് വേണ്ടി 2023 മുതൽ യുവതാരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്..

Rate this post