❝റയലിലെ ആദ്യ ഹാട്രിക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തി ആഘോഷിച്ച് വിനീഷ്യസ് ജൂനിയർ❞ Vinícius Júnior

സ്പാനിഷ് ലാ ലീഗയിലെയും ചാമ്പ്യൻസ് ലീഗിലെയും മിന്നുന്ന പ്രകടനത്തോടെ എതിരാളികൾക്ക് പിടിച്ചു കെട്ടാനാവാത്ത താരമായി മാറിയയിരിക്കുമാകയാണ് റയല് മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ. റയലിനെ ല ലീഗ ചാമ്പ്യന്മാരാക്കുന്നതിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും വിനിഷ്യസിന്റെ ഗോളുകൾ നിര്ണായകമായിട്ടുണ്ട്.

ഓരോ മത്സരം കഴിയുമ്പോഴും പോരായ്മകൾ പുതുക്കി വീറോടെ കരുത്തോടെ വിശ്വാസത്തോടെ ഇടത് വിങ്ങിൽ വേഗമേറിയ കൗണ്ടർ അറ്റാക്കിങ് ഡ്രിബിലിങ്‌ ഗോൾ സ്കോറിങ് നടത്തി പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്നു വിനീഷ്യസ് ജൂനിയർ. വിനീഷ്യസിന് മികച്ച വേഗതയും കഴിവും ഉണ്ട്, ല ലീഗയിലെ ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ ഒരാൾ കൂടിയാണ് 21 കാരൻ.വിനീഷ്യസ് ഈ സീസണിൽ മികച്ച ഫോമിലാണ് കളിക്കുന്നത്.കരീം ബെൻസെമയ്‌ക്കൊപ്പം റയൽ മാഡ്രിഡിന്റെ ആക്രമണത്തിൽ മികവ് പുലർത്തുകയും ചെയ്തു.ഇതുവരെ നേടിയ ഗോളുകളുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും ഫലപ്രദമായ കാമ്പെയ്‌നാണിത്.

ഇന്നലെ ലാ ലീഗയിൽ ലെവന്റെക്കെതിരെ 6 -0 ത്തിന് ജയിച്ച മത്സരത്തിൽ റയൽ മാഡ്രിഡ് ജേഴ്സിയിൽ തന്റെ ഹാട്രിക്ക് നേടുകയും ചെയ്തു.തന്റെ മൂന്നാം ഗോൾ നേടിയതിനുശേഷം ക്രിസ്ത്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തിക്കൊണ്ടാണ് വിനീഷ്യസ് ജൂനിയർ തന്റെ സന്തോഷം പ്രകടമാക്കിയത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രസിദ്ധമായ ‘SIUUU’ സെലിബ്രേഷൻ ആണ് വിനീഷ്യസ് ജൂനിയർ നടത്തിയത്. ല ലീഗയിൽ 17 ഗോളുമായി ടോപ് സ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് വിനീഷ്യസ് .ഫെർലാൻഡ് മെൻഡി, റോഡ്രിഗോ,ബെൻസൈമാ എന്നിവരാണ് റയലിന്റെ മറ്റു ഗോളുകൾ നേടിയത്.

മത്സരത്തിന്റെ 45 ആം മിനുട്ടിലാണ് വിനിഷ്യസിന്റെ ആദ്യ ഗോൾ പിറന്നത്. ഇടതു വിങ്ങിൽ നിന്നും വിനീഷ്യസ് തുടങ്ങിയ മുന്നേറ്റത്തിൽ മോടിച്ചിൽ നിന്നും പാസ് സ്വീകരിച്ച താരം എതിരെ ഡിഫെൻഡർമാരെ കബളിപ്പിച്ച് ഗോൾ കീപ്പറെയും മറികടന്ന് മികച്ചൊരു ഫിനിഷിംഗിലൂടെ വലയിലാക്കി. 68 ആം മിനുട്ടിൽ കരീം ബെൻസിമയുടെ അസിസ്റ്റിൽ നിന്നും വിനീഷ്യസ് രണ്ടാം ഗോൾ നേടി .

ബോക്സിന് അകത്ത് പന്തുമായി കുതിച്ച ബെൻസിമ ഗോൾകീപ്പർക്ക് മുമ്പിൽ ഡാൻസ് കളിച്ചുകൊണ്ട് ഗോള്കീപ്പറെയും ഒരു പ്രതിരോധ താരത്തെയും മറികടന്ന് ഫ്രീയായി നിന്ന വിനീഷ്യസ് ജൂനിയറിന് പാസ് നൽകി.അത് വളരെ എളുപ്പത്തിൽ ബ്രസീലുകാരൻ ഗോളാക്കി മാറ്റുകയും ചെയ്തു. 83 ആം മിനുട്ടിൽ 83 ആം മിനുട്ടിൽ ലൂക്കാ ജോവിച്ചിൽ നിന്ന് ഒരു ത്രൂ ബോളിൽ നിന്നും വിനീഷ്യസ് തന്റെ ഹാട്രിക്ക് തികച്ചു. റൊണാൾഡോ മോഡലിൽ ആഘോഷിച്ചാണ് വിനീഷ്യസ് ഹാട്രിക്ക് പൂർത്തിയാക്കിയത്.

34 ലീഗ് മത്സരങ്ങളിൽ നിന്ന് 17 ഗോളുകളോടെ, വിനീഷ്യസ് കഴിഞ്ഞ രണ്ട് ലാലിഗ സീസണുകളിൽ നിന്ന് ഇതിനകം തന്നെ തന്റെ നേട്ടം മൂന്നിരട്ടിയാക്കി.10 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. വിനീഷ്യസ് 2018-ൽ ഫ്ലെമെംഗോയിൽ മികച്ച സ്കോറിന് നടത്തിയതിനു ശേഷമാണ് വിനീഷ്യസ് റയലിലെത്തിയത്.എന്നാൽ ലോസ് ബ്ലാങ്കോസിൽ ചേർന്നതിന് ശേഷം ഒരു സീസണിൽ ആറ് ഗോളിൽ കൂടുതൽ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

എന്നാൽ ഈ സീസണിൽ ലോസ് ബ്ലാങ്കോസിന് ആവശ്യമായ മറ്റൊരു സ്‌കോറിംഗ് ഓപ്ഷൻ നൽകിക്കൊണ്ട് ബ്രസീൽ ഇന്റർനാഷണൽ ആക്രമണത്തിൽ ബെൻസെമയ്‌ക്കൊപ്പം തിളങ്ങി. എതിരാളികളെ ഡ്രിബിൾ ചെയ്യാനുള്ള കഴിവ് കാരണം യുവ മുന്നേറ്റക്കാരെ തടയാൻ എതിർ പ്രതിരോധക്കാർ പാടുപെടുകയാണ്.ഈ സീസണിൽ വിനിഷ്യസിനെ തടയാൻ എതിരാളികൾ വളരെ ബുദ്ധിമുട്ടുന്നുണ്ട്.

Rate this post