പിഎസ്ജിയുമായി കരാർ പുതുക്കിയത് കൈലിയൻ എംബാപ്പെയുടെ തെറ്റായ തീരുമാനമായിരുന്നോ ?|Kylian Mbappe

PSG-യ്‌ക്കൊപ്പമുള്ള ഈ സീസണിന്റെ ആദ്യ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ സൂപ്പർ താരം കൈലിയൻ എംബാപ്പെ അത്ര സന്തുഷ്ടനല്ല. അത് ഫ്രഞ്ച് സൂപ്പർ താരം പല തവണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ സീസണിന്റെ അവസാനം താൻ പാരീസ് സെന്റ് ജെർമെയ്‌നിൽ തുടരുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ ആരാധകരുടെ പ്രശംസ നേടിയ ഫ്രഞ്ച് താരം പക്ഷെ റയൽ മാഡ്രിഡിനെ തഴയാനുള്ള തീരുമാനത്തിന്റെ ഫലം അനുഭവിക്കുന്നില്ല എന്ന് പറയണ്ടി വരും.

എംബപ്പേ ക്ലബ്ബിൽ എത്രത്തോളം സന്തുഷ്ത്താണെന്ന് അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞ സീസണിൽ നിന്ന് വളരെ അകലെയാണ് 23 കാരൻ. കഴിഞ്ഞ സീസണിൽ എംബപ്പേ ടീമിൽ വഹിച്ച റോൾ നെയ്‌മറും ലയണൽ മെസ്സിയും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ക്രിസ്റ്റോഫ് ഗാൽറ്റിയറിന് കീഴിൽ താൻ കളിക്കുന്ന സ്ഥാനത്തിൽ സന്തുഷ്ടനല്ലെന്ന് തുറന്നു പറയുകയും ചെയ്തു.ഫ്രഞ്ച് ദേശീയ ടീമിൽ കളിക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം ക്ലബ്ബിൽ കിട്ടുന്നില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തു.

എംബാപ്പെ പി‌എസ്‌ജിയിൽ കളിക്കുന്നത് നമ്പർ 9 പൊസിഷനിലാണ്.അത് എംബാപ്പയെ വിംഗ് ബാക്കുകളിൽ നിന്ന് അകറ്റുന്നു.ഗോൾ നേടുന്നതിനേക്കാൾ കൂടുതൽ ശക്തിയും വേഗതയും എംബാപ്പയെ കൂടുതൽ അപകടകാരിയാക്കുന്നുണ്ട്. ഫ്രഞ്ച് ലീഗിൽ റെയിംസിനെതിരെയുള്ള മത്സരത്തിൽ അരമണിക്കൂർ കളിക്ക് ശേഷം ഗാൽറ്റിയർ എംബാപ്പയെ വിങ്ങിലേക്ക് മാറ്റി. പക്ഷെ കളിയിൽ വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. തന്റെ പ്രിയപ്പെട്ട സ്ഥാനം നെയ്മറിനും വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വരുകയും ചെയ്തു. ഒരു ഗുണനിലവാരമുള്ള ‘നമ്പർ 9’ ഒപ്പിടുമെന്ന് എംബാപ്പെക്ക് ക്ലബ് വാഗ്ദാനം ചെയ്തതായി എൽ’എക്വിപ്പ് അവകാശപ്പെടുന്നുണ്ട് , പക്ഷെ അത് സംഭവിച്ചിട്ടില്ല. പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കി ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ട താരം, എന്നാൽ മുൻ ബയേൺ മ്യൂണിക് താരം ബാഴ്‌സലോണയിൽ ചേരാൻ ഇഷ്ടപ്പെട്ടു.പിഎസ്ജിയിലെ ട്രാൻസ്ഫർ തന്ത്രത്തിന്റെ ചുമതലയുള്ള ലൂയിസ് കാംപോസ് തന്നെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന് സമ്മതിച്ചു.

പരിക്ക് മൂലം എംബപ്പേക്ക് കാമ്പെയ്‌നിന്റെ തുടക്കത്തിൽ കുറച്ച് ഗെയിമുകൾ നഷ്‌ടപ്പെടകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ പ്രകടനം കഴിഞ്ഞ സീസണിനേക്കാൾ താഴെയാണ്. ലോകകപ്പ് മുന്നിൽ നിൽക്കെ എംബപ്പേക്ക് ഇതിൽ നിന്നും പുറത്ത് കടക്കേണ്ടി വരുന്നത് അത്യാവശ്യമാണ്.ഇതുവരെ ഉണ്ടായ സംഭവങ്ങൾ താരത്തിന്റെ ക്ലബ്ബിലെ പ്രാധാന്യം കുറക്കുകയും ചെയ്തു. ഇതിൽ നിന്നും എംബാപ്പയെ പുറത്ത് കൊണ്ട് വരേണ്ടത് പിഎസ്ജിയുടേയും ഫ്രാൻസ് ദേശീയ ടീമിന്റെയും ആവശ്യമാണ്.ഈ അസ്വാസ്ഥ്യത്തെ പോസിറ്റീവ് എനർജിയാക്കി മാറ്റി താരം വീണ്ടും മികച്ച രീതിയിൽ എത്തുമെന്നുറപ്പാണ്.

Rate this post