വാറ്റ്‌ഫോഡിനെതിരെ നാണംകെട്ട തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഒരു കാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കി വാണിരുന്ന ക്ലബ്ബായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് .എന്നാൽ നിലവിലെ ക്ലബ്ബിന്റെ അവശത വളരെ ദയനീയം എന്ന് പറയേണ്ടി വരും.ക്രിസ്റ്റ്യാനോ റൊണാൾഡോയാടക്കമുള്ള വമ്പൻ താര അണിനിരന്നിട്ടും അവരുടെ മോശം ഫോമിന് ഒരു മാറ്റം വരുതെന് സാധിച്ചില്ല.ഇന്ന് പ്രീമിയർ ലീഗിലെ കുഞ്ഞന്മാരായ വാറ്റ്ഫോർഡിന് എതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. വാറ്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 4-1ന്റെ വിജയമാണ് വാറ്റ്ഫോർഡ് നേടിയത്.

ഇന്ന് തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയമായ പ്രകടനം ആണ് നടത്തിയത്. ഇന്ന് 9ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പെനാൾട്ടി വഴങ്ങി. രണ്ടു തവണ ഡിഹിയ പെനാൾട്ടി തടഞ്ഞതു കൊണ്ടാണ് യുണൈറ്റഡ് തുടക്കത്തിൽ രക്ഷപ്പെട്ടത്.സ്‌കോട്ട് മക്‌ടോമിനയുടെ ഫൗളിൽ നിന്നാണ് യുണൈറ്റഡ് പെനാൽറ്റി വഴങ്ങിയത്.എന്നാൽ ഇസ്‌മയ്‌ല സാറിന്റെ കിക്ക് ഡേവിഡ് ഡി ഗിയ രക്ഷപ്പെടുത്തി. കിക്കോ ഫെമേനിയ റീബൗണ്ടിൽ സ്കോർ ചെയ്തു, എന്നാൽ പെനാൽറ്റി വീണ്ടും എടുക്കാൻ VAR ഉത്തരവിട്ടു. എന്നാൽ സാറിന്റെ കിക്ക് സ്പാനിഷ് ഗോൾകീപ്പർ അത് രണ്ടാം തവണയും രക്ഷിച്ചു.പക്ഷെ യുണൈറ്റഡ് തുടർന്നും വാറ്റ്ഫോർഡിന് അവസരങ്ങൾ നൽകി കൊണ്ടേയിരുന്നു.

28ആം മിനുട്ടിൽ ഇമ്മാനുവൽ ഡെന്നിസിന്റെ ഒരു ലോ പാസിൽ നിന്നും മുൻ യുണൈറ്റഡ് താരം ജോഷുവ കിംഗിലൂടെ വാറ്റ്ഫോർഡ് ലീഡ് എടുത്തു. ഇതിനു യുണൈറ്റഡിന് മറുപടി ഒന്നും നൽകാൻ ആയില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളിന് ശേഷം തിരിച്ചു വരവിന്റെ അടയാളങ്ങൾ കാണിച്ചു, 33-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർ ഗോളിലേക്ക് ആദ്യ ഷോട്ടെടുത്തു. 44ആം മിനറ്റിൽ സാർ യുണൈറ്റഡിന്റെ വലയിൽ രണ്ടാം ഗോൾ നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ സബ്ബായി എത്തിയ വാൻ ഡെ ബീകിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. റൊണാൾഡോയുടെ അസിസ്റ്റിൽ ആയിരുന്നു വാബ് ഡെ ബീകിന്റെ ഗോൾ.

പക്ഷെ അവസാനം പെഡ്രോയും ഡെന്നിസും കൂടെ ഗോൾ അടിച്ചതോടെ യുണൈറ്റഡ് പതനം പൂർത്തിയായി. ഓൾഡ് ട്രാഫോർഡിലെ നോർവീജിയന്റെ കാലാവധി ഒരു നൂലിൽ തൂങ്ങിക്കിടക്കുന്നതിനാൽ ഈ പരാജയം സോൾസ്‌ജെയറിന്റെ ശവപ്പെട്ടിയിൽ അവസാന ആണി ഇടാൻ സാധ്യതയുണ്ട്. നിലവിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡിന്റെ സ്ഥാനം.

ആസ്റ്റൺ വില്ല പരിശീലകനായുള്ള ആദ്യ മത്സരത്തിൽ സ്റ്റീവൻ ജെറാർഡിന് ജയം. ബ്രൈറ്റനെ നേരിട്ട ആസ്റ്റൺ വില്ല ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ മുഖ്യ ഭാഗവും ഗോൾ രഹിതമായ മത്സരത്തിൽ കളി തീരാൻ 7 മിനിറ്റ് ബാക്കി നിൽക്കെ രണ്ട് ഗോൾ നേടിയാണ് ആസ്റ്റൺ വില്ല ജയം സ്വന്തമാക്കിയത്. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷമാണ് ആസ്റ്റൺ വില്ല ഒരു ജയം സ്വന്തമാക്കുന്നത്.മത്സരത്തിന്റെ 83മത്തെ മിനുറ്റിൽ വാറ്റ്കിൻസ് ആണ് ആസ്റ്റൺ വില്ലക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. അധികം താമസിയാതെ മിങ്‌സ് ആസ്റ്റൺ വില്ലയുടെ ലീഡ് ഇരട്ടിയാകുകയും ചെയ്തു.

മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു വോൾവ്സ്. ലീഗിൽ മൂന്നാമത് ഉണ്ടായിരുന്ന വെസ്റ്റ് ഹാമിനു എതിരെ ഏതാണ്ട് എല്ലാ വിഭാഗത്തിലും വോൾവ്സ് ആധിപത്യം പുലർത്തിയ മത്സരമാണ് കാണാൻ ആയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ഡാനിയേൽ പോഡൻസിന്റെ പാസിൽ നിന്നു വോൾവ്സിന്റെ മെക്സിക്കൻ സൂപ്പർ താരം റൗൾ ഹിമനസ് ആണ് അവരുടെ വിജയഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ നോര്വിച് സതാംപ്റ്റനെ (2 -1 ), പരാജയപെടുത്തിയപ്പോൾ ന്യൂ കാസിൽ ബ്രെന്റഫോഡ് മത്സരവും, ബേൺലി ക്രിസ്റ്റൽ പാലസ് മത്സരവും (3 -3 )സമനിലയിൽ അവസാനിച്ചു.

Rate this post