ആന്റിണിയെ കിട്ടിയില്ലെങ്കിൽ പകരം ഡച്ച് യുവ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് | Manchester United

സമ്മർ ട്രാൻസ്ഫർ വിപണി അതിന്റെ അവസാന നാളുകളിലേക്ക് അടുക്കുമ്പോൾ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്‌സ് വിംഗർ ആന്റണിയെ നിരന്തരം പിന്തുടരുകയാണ്. മുൻ പരിശീലകൻ എറിക് ടെൻ ഹാഗിന്റെ ശിക്ഷണത്തിൽ താരം തന്നെ പ്രീമിയർ ലീഗിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും പണത്തിന്റെ വലിയ ഒഴുക്കുണ്ടായിട്ടും അയാക്‌സിന്റെ നിലപാടിൽ നിരാശനാണെന്നും റിപ്പോർട്ടുണ്ട്.

ഡച്ച് ക്ലബ്ബിന്റെ മാനേജർ ആൽഫ്രഡ് ഷ്രൂഡർ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞിരുന്നു. “ഞങ്ങൾക്ക് ഇതിനകം 5-6 വലിയ കളിക്കാരെ നഷ്ടപ്പെട്ടു, ആന്റണി ക്ലബ് വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഇവിടെ തുടരണമെന്ന് ഞാൻ ബോർഡിനോട് പറഞ്ഞു, ”ആന്റണി വിഷയത്തിൽ ഷ്രൂഡർ തന്റെ നിലപാട് വ്യക്തമാക്കി.“ഞങ്ങൾ നല്ല സാമ്പത്തിക സ്ഥിതിയിലായതിനാൽ ക്ലബ് ആന്റണിയെ വിൽക്കില്ലെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കളിക്കാൻ സാധിക്കുവകയില്ല ” അദ്ദേഹം കൂട്ടിച്ചേർത്തു.

ആന്റണിയെ യുണൈറ്റഡിന് സ്വന്തമാക്കാൻ ആയില്ല എങ്കിൽ പകരം ഒരു ഡച്ച് താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തും. പിഎസ് വി ഐന്തോവൻ വിംഗർ ആയ കോഡി ഗാക്‌പോയെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.38 മില്യൺ യൂറോ നൽകിയാൽ ഗാക്പോയെ വിട്ടു നൽകാൻ പി എസ് വി തയ്യാറാണ്. 23കാരനായ താരം ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. ഇടതുവശത്ത് കളിക്കുന്ന വിംഗറാണ് ഗാക്‌പോ.

കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ഈ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുകളും 12 അസിസ്റ്റും ഗാക്പോ ഡച്ച് ലീഗിൽ നേടിയിരുന്നു.ഡച്ച് പത്രമായ ഡി ടെലിഗ്രാഫ് പറയുന്നതനുസരിച്ച് രണ്ടു താരങ്ങളെയും യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്.കോഡി ഗാക്‌പോക്ക് രണ്ടു വിങ്ങിലും ഒരു പോലെ കളിയ്ക്കാൻ സാധിക്കും കൂടാതെ ആവശ്യമെങ്കിൽ സ്‌ട്രൈക്കറായി ബാക്ക്-അപ്പ് നൽകിക്കൊണ്ട് കളിക്കാൻ സാധിക്കും.

Rate this post