എന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞ് പലരും മാറി നിൽക്കുന്ന സമയത്താണ് മെസ്സി മുന്നിൽ നിന്ന് നയിച്ച് വേൾഡ് കപ്പ് നേടിയത് : AFA പ്രസിഡന്റ്‌

ലയണൽ മെസ്സിക്ക് തന്റെ കരിയറിൽ നേടാൻ കഴിയാത്തതായി അവശേഷിച്ചിരുന്നത് വേൾഡ് കപ്പ് കിരീടമായിരുന്നു.വേൾഡ് കപ്പ് നേടാനുള്ള തന്റെ അവസാനത്തെ അവസരമാണ് ഖത്തറിലേത് എന്ന കാര്യം മെസ്സി തന്നെ തുറന്നു പറഞ്ഞിരുന്നു.ആ കിരീടം നേടാൻ വേണ്ടി മെസ്സി സർവ്വം സമർപ്പിച്ച് കളിക്കും എന്നത് ആരാധകർക്ക് ഉറപ്പുള്ള ഒരു കാര്യമായിരുന്നു.ആരാധകരുടെ പ്രതീക്ഷകൾ മെസ്സി ഒരിക്കൽ പോലും തെറ്റിച്ചിരുന്നില്ല.

കഴിഞ്ഞ വേൾഡ് കപ്പിൽ ഓരോ മത്സരത്തിലും മെസ്സി മികവാർന്ന പ്രകടനമാണ് നടത്തിയത്.ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ മെസ്സി തന്നെയായിരുന്നു വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ നേടിയ താരം.വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.കരിയറിൽ രണ്ടാം തവണയാണ് വേൾഡ് കപ്പ് ഗോൾഡൻ ബോൾ മെസ്സി പോക്കറ്റിലാക്കുന്നത്.

35 ആം വയസ്സിൽ ലയണൽ മെസ്സി വേൾഡ് കപ്പ് പോലെയൊരു വേദിയിൽ നടത്തിയ അസാമാന്യ പ്രകടനം ഇപ്പോഴും പ്രശംസകൾ നേടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ടാപിയ ഒരിക്കൽ കൂടി ലയണൽ മെസ്സിയെ പുകഴ്ത്തിയിട്ടുണ്ട്.എന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞ് പലരും മാറി നിൽക്കുന്ന സമയത്താണ് ലയണൽ മെസ്സി അർജന്റീനയെ മുന്നിൽ നിന്ന് നയിച്ച് കിരീടത്തിലേക്ക് കൊണ്ടുപോയത് എന്നാണ് ടാപ്പിയ പറഞ്ഞിട്ടുള്ളത്. ഡയാരിയോ ഒലെയാണ് അദ്ദേഹം പറഞ്ഞതായി കൊണ്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

‘ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച വേർഷനെയാണ് നമുക്ക് ഈ വേൾഡ് കപ്പിൽ ലഭിച്ചിരുന്നത്.ഓരോ മത്സരത്തിലും മെസ്സി കൂടുതൽ മികച്ചതായി കൊണ്ടിരുന്നു.ഈ പ്രായത്തിലാണ് മെസ്സി ലോകചാമ്പ്യൻ ആയത്.എന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞ് പലരും മാറി നിൽക്കുന്ന ഒരു പ്രായമാണിത്.ഈ കിരീടം നേടിയതിൽ ഞങ്ങൾ ഒരുപാട് അഭിമാനം കൊള്ളേണ്ടതുണ്ട്.ഞങ്ങൾക്ക് കിരീടനേട്ടങ്ങൾ ഇനിയും തുടരേണ്ടതുണ്ട്. അടുത്തവർഷം കോപ്പ അമേരിക്ക ടൂർണ്ണമെന്റ് നടക്കുന്നുണ്ട്.ആ കിരീടവും ഞങ്ങൾക്ക് നേടേണ്ടതുണ്ട് ‘ഇതാണ് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

അമേരിക്കയിൽ വെച്ചാണ് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്. ലയണൽ മെസ്സി തന്നെയായിരിക്കും അടുത്ത കോപ്പയിലും അർജന്റീനയെ നയിക്കുക.2026ൽ നടക്കുന്ന വേൾഡ് കപ്പിലും മെസ്സി അർജന്റീന ജേഴ്സിയിൽ ഉണ്ടാവും എന്ന് തന്നെയാണ് ആരാധക പ്രതീക്ഷകൾ.

Rate this post