തോറ്റു പുറത്തായതിൽ വീണ്ടും ക്ലീഷേ ഡയലോഗുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് | Manchester United
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അവസാനവട്ട ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ അരങ്ങേറിയ രാത്രിയിൽ ശക്തരായ ബയേൺ മ്യൂനികിനെതിരെ തോൽവി വഴങ്ങിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏകപക്ഷീയമായ ഒരു ഗോളിന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്നത്. സ്വന്തം ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന സ്ഥാനക്കാരായി ടെൻ ഹാഗിന്റെ ടീം ടൂർണമെന്റ് അവസാനിപ്പിച്ചത്.
ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയുടെ എഴുപത് മിനിറ്റിൽ കോമാന്‍ നേടുന്ന ഏകഗോളിലാണ് ജർമൻ ടീം വിജയം നേടി ഗ്രൂപ്പിൽ ഒന്നാമതാവുന്നത്. ചാമ്പ്യൻസ് ലീഗ് തോൽവിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മത്സരത്തെക്കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ് തന്റെ അഭിപ്രായം പങ്കുവെച്ചു. ഇന്നത്തെ മത്സരത്തിൽ തങ്ങൾ തോൽക്കാൻ അർഹരായിരുന്നില്ല എന്നാണ് ടെൻ ഹാഗ് പറഞ്ഞത്.
” മത്സരത്തിൽ ഞങ്ങൾ തെറ്റുകൾ വരുത്തി. ഇന്നത്തെ പ്രകടനം വളരെ മികച്ചതായിരുന്നു, ഞങ്ങൾ തോൽക്കാൻ അർഹരായിരുന്നില്ല, പക്ഷേ ഞങ്ങൾ മത്സരം തോറ്റു. അവസാന നിമിഷം ഞങ്ങൾ ചെയ്തതൊന്നും വിജയിക്കാൻ മതിയായി വന്നില്ല.” – ബയേൺ മ്യൂനികിനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് പറഞ്ഞു.
🚨🔴 Erik ten Hag: “We made mistakes. Today the performance was very good. We didn’t deserve to lose but we lost the game”.
— Fabrizio Romano (@FabrizioRomano) December 12, 2023
“In the end, it’s not good enough”, told TNT. pic.twitter.com/dwU3PonDiO
ആറു മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും നാല് തോൽവിയും വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വെറും 4 പോയന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരാണ്. അതിനാൽ തന്നെ യൂറോപ്പ ലീഗിലേക്ക് പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് യോഗ്യത ലഭിച്ചില്ല. സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ടീം വിട്ടതിനു ശേഷം യുണൈറ്റഡ് തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്നതോടെ ടെൻ ഹാഗിന് നേരെ നിരവധി വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്.