കോർണർ കിക്കിൽ നിന്നും അത്ഭുത ഗോളുമായി എയ്ഞ്ചൽ ഡി മരിയ. യൂറോപ ലീഗിന് യോഗ്യത നേടി ബെൻഫിക |Angel Di Maria

അർജന്റീന മാലാഖ എയ്ഞ്ചൽ ഡി മരിയ ഈ സീസനോടുകൂടി യൂറോപ്പിൽ നിന്നും വിടവാങ്ങാൻ ഒരുങ്ങുകയാണ്, മാത്രമല്ല ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീനക്കൊപ്പം തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് ഡി മരിയ ഇതിനുമുമ്പ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു വർഷത്തെ കരാറിലാണ് തന്റെ പഴയകാല ക്ലബ്ബായ ബെൻഫികയിലേക്ക് ഡി മരിയ തിരിച്ചെത്തുന്നത്. തന്റെ രണ്ടാം വരവിലും താരം മികച്ച ഫോമിൽ തന്നെയാണ് മുന്നേറുന്നത്.ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായെങ്കിലും സാൽസ് ബർഗിനെതിരെയുള്ള തകർപ്പൻ ജയത്തോടെ യൂറോപ്പ ലീഗിലേക്ക് ബെൻഫികക്ക് യോഗ്യത നേടാൻ സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ അവസാന മത്സരമാണ് ഡി മരിയ കളിച്ചതെങ്കിലും യൂറോപ്പയിൽ താരം തുടരും.

ഇന്നലെ സാൽസ് ബർഗിനെതിരെ നടന്ന മത്സരത്തിൽ കളിയുടെ പതിനഞ്ചാം മിനിട്ടിലാണ് കോർണറിൽ നിന്നും നേരിട്ട് ഡി മരിയ ഗോൾ നേടിയത്.
തിരക്കേറിയ സിക്സ്യാർഡ് ബോക്‌സിനുള്ളിൽ നിരവധി കളിക്കാരെ മറികടന്ന് പന്ത് ഗോൾകീപ്പറുടെ കയ്യിൽ തട്ടി വല ചുംബിക്കുമ്പോൾ ടൂർണമെന്റിലെ മികച്ചൊരു ഗോളായി അത് മാറി.നിക്കോളാസ് ഒട്ടമെൻഡിയുടെ സാധ്യമായ ഒരു ഫൗൾ പരിശോധിക്കാൻ പിന്നീട് ഒരു നീണ്ട VAR അവലോകനത്തിന് റഫറി പോയിരുന്നെങ്കിലും അവസാനം ഗോൾ വിധിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കാൻ സെക്കൻഡ് ശേഷിക്ക് സിൽവ നേടിയ ഗോളിന് അസിസ്റ്റും നൽകിയത് ഡി മരിയയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡി മരിയ തന്നെയാണ് കളിയിലെ താരവും. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെൻഫിക വിജയിച്ചത്.

ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഡി യിൽ നിന്നും റയൽ സോസിഡാഡ് ഒന്നാം സ്ഥാനക്കാരായും ഇന്റർമിലാൻ രണ്ടാം സ്ഥാനക്കാരായും റൗണ്ട് 16 ലേക്ക് യോഗ്യത നേടി. ഗോൾ ശരാശരിയിൽ സാൽസ് ബർഗിനെ മറികടന്ന് ബെൻഫിക്ക യൂറോപ ലീഗിനും യോഗ്യത നേടി. ഇരു ടീമുകൾക്കും നാല് വീതം പോയിന്റുകളായിരുന്നു. ഇഞ്ചുറി ടൈമിൽ ബെൻഫിക താരം കാബ്രൽ നേടിയ ഗോൾ പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്കക്ക് യൂറോപ്പയിലേക്ക് അവസരം വഴിയൊരുക്കി.

4/5 - (1 vote)