ശരിയാണ്..ഞങ്ങൾക്ക് മെസ്സിയെയും ബാഴ്സ സൂപ്പർതാരത്തെയും വേണം : നിഷേധിക്കാതെ ക്ലബ്ബ് പരിശീലകൻ

ലയണൽ മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സി തന്റെ ക്ലബ്ബായ പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് മെസ്സി ക്ലബ്ബ് വിടും എന്ന രൂപത്തിൽ വാർത്തകൾ പുറത്തേക്ക് വരുന്നത്.പക്ഷേ മെസ്സിയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി തുടർന്നുകൊണ്ടിരിക്കുകയാണ്.

മെസ്സി പാരീസുമായി കരാർ പുതുക്കിയില്ലെങ്കിൽ എങ്ങോട്ട് പോകും എന്നുള്ളത് മറ്റൊരു ചർച്ചാവിഷയമാണ്.എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്താൻ സാധ്യതയുണ്ട് എന്ന് പലരും പറയുമ്പോഴും നിലവിലെ അവസ്ഥയിൽ അത് അസാധ്യമാണ് എന്ന് തന്നെയാണ് മെസ്സിയുടെ പിതാവ് പറഞ്ഞിട്ടുള്ളത്.പിന്നെ മാഞ്ചസ്റ്റർ സിറ്റിയും അൽ ഹിലാലും ന്യൂവെൽസ് ഓൾഡ് ബോയ്സുമൊക്കെ സാധ്യത പട്ടികയിൽ ഉണ്ടെങ്കിലും വലിയ സാധ്യതകൾ ഒന്നും തന്നെ ആരും ഇവർക്ക് കൽപ്പിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

എന്നാൽ അമേരിക്കയിലെ ഇന്റർ മിയാമിയുടെ പേര് വളരെ സജീവമാണ്.മെസ്സിയെ ടീമിലേക്ക് എത്തിക്കാനുള്ള താല്പര്യം ഇവർ നേരത്തെ പ്രകടിപ്പിച്ചതാണ്.മെസ്സിക്കും അമേരിക്കയിൽ കളിക്കാൻ മോഹമുണ്ട്.ലയണൽ മെസ്സിയെയും ബാഴ്സ സൂപ്പർ താരമായ സെർജിയോ ബുസ്ക്കെറ്റ്സിനെയും ടീമിലേക്ക് എത്തിക്കാൻ തങ്ങൾക്ക് താല്പര്യമുണ്ട് എന്നുള്ളത് ഇന്റർമിയാമി പരിശീലകനായ ഫിൽ നെവില്ലേ ഇപ്പോൾ തുറന്നു പറഞ്ഞു കഴിഞ്ഞു.മെസ്സിയുമായി ബന്ധപ്പെട്ട വാർത്തകളെ താൻ നിഷേധിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ലയണൽ മെസ്സി,സെർജിയോ ബുസ്ക്കെറ്റ്സ് എന്നീ താരങ്ങളെ സ്വന്തമാക്കാൻ വേണ്ടി ഞങ്ങൾ ശ്രമിക്കുന്നുണ്ട് എന്നുള്ള വാർത്തകൾ പുറത്ത് പ്രചരിക്കുന്നുണ്ട്.ആ വാർത്തകളെ എനിക്ക് നിഷേധിക്കാൻ കഴിയില്ല.ആ രണ്ടുപേരിലും ഞങ്ങൾക്ക് താല്പര്യമുണ്ട്.ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ക്ലബ്ബിലേക്ക് എത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ആ രണ്ടു താരങ്ങളും അസാധാരണമായ താരങ്ങളാണ്.സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നുണ്ട് ‘ഇന്റർ മിയാമി പരിശീലകൻ പറഞ്ഞു.

ലയണൽ മെസ്സി അമേരിക്കൻ കളിക്കാനുള്ള മോഹം പറഞ്ഞിട്ടുണ്ടെങ്കിലും അത് ഉടനെ ഉണ്ടാവാൻ സാധ്യത കുറവാണ്.കാരണം 2024 കോപ്പ അമേരിക്ക ടൂർണമെന്റ് വരെയെങ്കിലും യൂറോപ്പിൽ തുടരുക എന്നുള്ളതായിരിക്കും ഒരുപക്ഷേ മെസ്സിയുടെ ലക്ഷ്യം.കരിയറിന്റെ ഏറ്റവും അവസാനഘട്ടത്തിൽ മാത്രമായിരിക്കും മെസ്സി യൂറോപ്പ് വിടുക.35 കാരനായ മെസ്സി ഇപ്പോഴും തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

Rate this post