“തോൽപ്പിക്കാൻ കടുപ്പമേറിയ ടീമായി തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” : ഇവാൻ വുകോമാനോവിച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അവസാനമിനുട്ടു വരെ കയ്യിലായിരുന്ന വിജയമാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ നഷ്ടപ്പെടുത്തിയത്.ഒരു ഗോളിന്റെ ലീഡിൽ മുന്നിൽനിന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഇഞ്ചുറി ടൈമിലാണ് എടികെ മോഹൻ ബഗാൻ സമനിലയിൽ കുരുക്കിയത്. അഡ്രിയാൻ ലൂണ കേരളാ ബ്ലാസ്റ്റേഴ്സിനായി രണ്ടു ഗോളുകളും നേടിയപ്പോൾ ഡേവിഡ് വില്യംസും ജോണി കൗകോയും എടികെ മോഹൻ ബഗാനായി ഗോളുകൾ നേടി. 16 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
മത്സരത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് താരം ലൂണയുടെ പ്രകടനാതെ പരിശീലകൻ പുകഴ്ത്തുകയും ചെയ്തു.”ഞങ്ങളുടെ ടീമിൽ ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ് ലൂണ.ഒരു കളിക്കാരനെന്ന നിലയിൽ, ഒരു വ്യക്തിയെന്ന നിലയിൽ, ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലെ ഒരു വ്യക്തിത്വമെന്ന നിലയിൽ, അവന്റെ മാനസികാവസ്ഥ, അവൻ നിങ്ങൾക്ക് ശരിയായ മാതൃക കാണിക്കുന്നു, ശരിയായ നിമിഷത്തിൽ, മൈതാനത്തിന്റെ ഓരോ ഇഞ്ചിനും വേണ്ടി പോരാടുന്നതിൽ മിടുക്കനാണ് ലൂണ”
“മറ്റ് നിരവധി കളിക്കാർ, അവർ ആ മാതൃക പിന്തുടരുമ്പോൾ, ഒരു യൂണിറ്റ് എന്ന നിലയിൽ ശക്തരാകും. നിങ്ങളുടെ ടീമിൽ അഡ്രിയനെപ്പോലെ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ തോൽപ്പൊക്കാൻ പ്രയാസമുളള ടീമായി ബ്ലാസ്റ്റേഴ്സ് മാറും.ഞങ്ങൾ തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമാണ്, അത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ ലീഗിലെ ഏറ്റവും മികച്ചവരുമായി മത്സരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ ഇനിയുള്ള നാല് ഗെയിമുകളിൽ, പോയിന്റുകൾ നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ആദ്യ നാലിൽ ഇടംപിടിക്കുക എന്നതാണ് ലക്ഷ്യം ” ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.
The message: stay positive, and prepare for the games to come 👊🏽
— K e r a l a B l a s t e r s F C (@KeralaBlasters) February 19, 2022
Here’s the post-match press conference from Tilak Maidan Stadium 🎙️@ivanvuko19 #KBFCATKMB #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/X3TLQhQKWZ
“ഇന്നലത്തെ മത്സരത്തിൽ നഷ്ടപെട്ട രണ്ടു പോയിന്റിനെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ വരുന്ന നാല് നാല് മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ നെടുക എന്നതാണ് ലക്ഷ്യം.മുൻ വർഷങ്ങളിൽ ഞങ്ങൾ എവിടെയാണ് നിൽക്കുന്നതെന്ന് നിങ്ങൾ നോക്കുകയാണെങ്കിൽ, ഞങ്ങൾ ഒരു വലിയ ചുവടുവെപ്പ് നടത്തിയെന്ന് ഞാൻ കരുതുന്നു പക്ഷെ ആ മികവ് തുടരണം.ദശലക്ഷക്കണക്കിന് ആരാധകർ ഞങ്ങളെ പിന്തുടരുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് അവിടെ ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ സന്തോഷത്തിന് അർഹരാണ്, അവർ നമ്മെക്കുറിച്ച് സന്തോഷിക്കാനും അഭിമാനിക്കാനും അർഹരാണ്” ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു.
“ഇത്തരത്തിലുള്ള ഗെയിമുകളിൽ, പ്രവചനാതീതമായ നിരവധി കാര്യങ്ങൾ ഉണ്ട് . ചിലപ്പോൾ ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളെ പൊട്ടിത്തെറിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇന്നലെ രാത്രി എടുത്ത പല തീരുമാനങ്ങളും അവരെ ബാധിക്കുകയും നിരാശരാവുകയും ചെയ്തു. ഇത് റഫറിമാരുടെ കാര്യമല്ല, ഇവരെല്ലാവരും എനിക്കിഷ്ടമാണ്.അവർ അവരുടെ പരമാവധി ചെയ്യുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നാൽ ചിലപ്പോൾ അത്തരം ചില തീരുമാനങ്ങൾ ചില കളിക്കാർ കാണിക്കുന്ന വികാരങ്ങളെയും പ്രതികരണങ്ങളെയും പ്രകോപിപ്പിക്കും. അതിനാൽ, ഇത്തരം കാര്യങ്ങൾ എപ്പോഴും ഒഴിവാക്കാവുന്നത് നല്ലതാണു.ഞങ്ങളുടെ ടീമിലെ പ്രധാന കളിക്കാരിലൊരാളായതിനാൽ അടുത്ത മത്സരത്തിൽ അവനെ ഉണ്ടാകില്ല എന്നതിൽ ഞാൻ വിഷമിക്കുന്നു” ഡയസിന്റെ റെഡ് കാർഡിനെക്കുറിച്ച് ഇവാൻ പറഞ്ഞു.