“ഞാൻ ആയിരുന്നെങ്കിൽ ആ ഫോട്ടോ ടാറ്റൂ ചെയ്യും” : ലയണൽ മെസ്സിക്കും അർജന്റീനയ്‌ക്കുമൊപ്പം കോപ്പ അമേരിക്ക നേടിയതിന്റെ ഓർമ്മകൾ പങ്കുവെച്ച് പപ്പു ഗോമസ്
ലയണൽ മെസ്സിക്കൊപ്പം അർജന്റീനയുടെ 2021 കോപ്പ അമേരിക്ക വിജയം ആഘോഷിച്ചപ്പോൾ എന്താണെന്ന് തോന്നിയത് സെവിയ്യ വിങ്ങർ പാപ്പു ഗോമസ് വെളിപ്പെടുത്തി.2021ലെ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ 1-0ന് തോൽപ്പിച്ച് അർജന്റീന ജേതാക്കളായി. ദേശീയ ടീമിൽ മെസ്സിയുടെ ആദ്യ കിരീടമായിരുന്നു ഇത്.അർജന്റീനിയൻ മാസ്ട്രോ നിരവധി അന്താരാഷ്‌ട്ര ട്രോഫികൾ നേടുന്നതിന് അടുത്ത് എത്തിയിരുന്നുവെങ്കിലും അവസാന ഹർഡിലിൽ തട്ടി വീഴുകയായിരുന്നു.
2014-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ ജർമ്മനിക്കെതിരെ ബ്രസീലിൽ തോറ്റതായിരിക്കും ഏറ്റവും വേദനാജനകമായ ഓർമ്മ. എന്നിരുന്നാലും, മെസ്സിയുടെ ദീർഘകാല മോഹം കഴിഞ്ഞ വർഷം പൂർത്തീകരിക്കപ്പെട്ടു. “ഞങ്ങൾ ഓടിപ്പോയി, ഞങ്ങൾ എല്ലാവരും ലിയോയെ കെട്ടിപ്പിടിച്ചു , ഞാൻ അക്യുന ആയിരുന്നെങ്കിൽ ആ ഫോട്ടോ ടാറ്റൂ ചെയ്യും. അവനാണ് ആദ്യം മെസ്സിയുടെ അടുത്തേക്ക് വന്നത്, ആ നിമിഷത്തിൽ അവനെ കെട്ടിപ്പിടിക്കാനുള്ള പദവി അവനുണ്ടായിരുന്നു, ഞാൻ അത് എന്റെ പുറകിൽ പച്ചകുത്തുമായിരുന്നു” വിജയ നിമിഷത്തെക്കുറിച്ച് പപ്പു ഗോമസ് പറഞ്ഞു.
Papu Gomez on winning Copa America with Lionel Messi: "We went out running, we all hugged Leo […] If I was Acuña, I would tattoo that photo, he was the first one to get to him and he had the privilege of being in that moment, hugging him, I would have tattooed it on my back." pic.twitter.com/frTwElaZRe
— Roy Nemer (@RoyNemer) February 1, 2022
അർജന്റീനയ്ക്ക് വേണ്ടി 158 മത്സരങ്ങളും 80 ഗോളുകളും നേടിയിട്ടുള്ള മെസ്സി നേരത്തെ മൂന്ന് കോപ്പ അമേരിക്ക ഫൈനലുകളിൽ തോറ്റിരുന്നു.”എനിക്ക് പലതവണ നിഷേധിക്കപ്പെട്ട സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ മനസ്സമാധാനമുണ്ട്. അതൊരു സ്വപ്നം പോലെയായിരുന്നു, അതിശയകരമായ നിമിഷം. അത് സംഭവിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ചിത്രങ്ങൾ കാണുന്നത് ഞാൻ ആസ്വദിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തീരെ മനസ്സിലായില്ല” അർജന്റീന നിറങ്ങളിൽ ഒരു ട്രോഫി നേടിയതിനെക്കുറിച്ച് മെസ്സി കഴിഞ്ഞ സെപ്റ്റംബറിൽ ESPN-നോട് പറഞ്ഞു.
The moment Argentina fans have been waiting for 🇦🇷
— The Athletic (@TheAthletic) July 11, 2021
🏆 Copa America Trophy
🏆 Lionel Messi wins Best Player and Top Scorer pic.twitter.com/9HSeS2vAZr
കിരീടങ്ങൾ നേടാനാകാത്തതിന്റെ പേരിൽ വർഷങ്ങളായി മാധ്യമങ്ങളുടെ പരിഹാസത്തിനും ആരാധകരുടെ രോഷത്തിനും മെസ്സിയും അദ്ദേഹത്തിന്റെ സഹ അർജന്റീനിയൻ ടീമംഗങ്ങളും വിധേയരായിട്ടുണ്ട്.” അര്ജന്റീന ജേഴ്‌സി ധരിക്കുന്നതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് ഉണ്ട് , ഞങ്ങൾ ദേശീയ ടീമിൽ ഉണ്ടാകരുതെന്നും പറഞ്ഞുകൊണ്ട് മാധ്യമങ്ങളുടെ ഒരു ഭാഗം ഞങ്ങളെ പരാജയങ്ങളായി കണക്കാക്കി.”
2022ലെ ഫിഫ ലോകകപ്പ് ഈ വർഷം അവസാനം ഖത്തറിൽ നടക്കും. ജൂണിൽ മെസിക്ക് 35 വയസ്സ് തികയുമെന്നതിനാൽ, അർജന്റീനകൊപ്പം അഭിമാനകരമായ ട്രോഫി നേടാനുള്ള അവസാന അവസരമാണിത്.2022 നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് അർജന്റീന യോഗ്യത നേടിയിട്ടുണ്ട്.