ഗോവയിലെ മർഗോവിലെ പിജെഎൻ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരായ ഐഎസ്എൽ സെമി ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പാദത്തിൽ ജംഷഡ്പൂർ എഫ്സി 1-0 ന് നേരിയ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. ജെഎഫ്സി ഹെഡ് കോച്ച് ഓവൻ കോയ്ൽ തന്റെ ടീമിന് ഗെയിമിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കേണ്ടതായിരുന്നുവെന്ന് തോന്നിയെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് പരമാവധി ശ്രമിക്കുമെന്ന് വെളിപ്പെടുത്തി.ആദ്യ പകുതിയിൽ സഹൽ നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്.രണ്ടാം പകുതിയിൽ മെൻ ഓഫ് സ്റ്റീൽ മുന്നേറ്റം നടത്തിയെങ്കിലും സമനില വീണ്ടെടുക്കാനായില്ല.
ജംഷഡ്പൂർ എഫ് സി ഗെയിം തോൽക്കാൻ അർഹരല്ലെന്ന് ജെഎഫ്സി ഹെഡ് കോച്ച് ഓവൻ കോയിൽ അഭിപ്രായപ്പെട്ടു.”ഇത് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പാദത്തിൽ ഒരു ഗോളിന്റെ മുൻതൂക്കം നൽകുന്നു, പക്ഷേ ഞങ്ങൾക്ക് മൂന്ന് ഗോളുകൾ നേടാമായിരുന്നു,ആദ്യ പകുതി മികച്ച കളിയായിരുന്നു ഞങ്ങൾ പുറത്തെടുത്തത്. ഗോൾ വീണ ആ സന്ദർഭത്തിൽ ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നുവെന്ന് ഞങ്ങൾ കരുതുന്നു” ഓവൻ കോയിൽ പറഞ്ഞു.
"If you don't take your chances and be clinical, of course, you will be punished at the other end"@JamshedpurFC head coach Owen Coyle reacts after his side went down to @KeralaBlasters in the 1⃣st leg semi-final.#JFCKBFC #HeroISL #LetsFootball #JamshedpurFC #OwenCoyle pic.twitter.com/fCa36mbXV1
— Indian Super League (@IndSuperLeague) March 11, 2022
ഈ തോൽവി ജംഷഡ്പൂർ എഫ്സിക്ക് രണ്ടാം പാദത്തിൽ വലിയൊരു കടമ്പയായി അവശേഷിക്കുന്നു. എന്നിരുന്നാലും, ലീഗിലെ ഏറ്റവും മികച്ച ടീമാണ് ജംഷഡ്പൂരെന്നും എന്തുകൊണ്ടെന്ന് കാണിക്കാൻ അവർ തയ്യാറാണെന്നും ഓവൻ കോയിൽ പറഞ്ഞു .”ഞങ്ങൾ ഒരു കാരണത്താൽ രാജ്യത്തെ ഏറ്റവും മികച്ച ടീമാണ്, രണ്ടാമത്തെ മത്സരത്തിൽ അത് കാണിക്കാൻ ഞങ്ങൾ തയ്യാറാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
Owen Coyle 🗣️ : "Kerala Blasters FC defended with their lives, credit where its due. It is half time in the game and they must enjoy the first leg, but we will come back in the second leg and we're ready for that."
— 90ndstoppage (@90ndstoppage) March 11, 2022
[via @sportstarweb] 👏🔴🔵#JFC #ISL #IndianFootball
“ബ്ലാസ്റ്റേഴ്സിനെതിരെ അവസരങ്ങൾ ഏറെ നഷ്ടപ്പെടുത്തിയതാണ് ജംഷദ്പൂരിന് വിനയായത് .ഞങ്ങൾ ചെയ്യേണ്ട സമയത്ത് ഞങ്ങൾ ക്ലിനിക്കൽ ആയിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ഞങ്ങൾ 2-3 ഗോളുകൾ നേടുമായിരുന്നു. സ്കോർ ചെയ്യണം എന്നതാണ് പ്രധാന കാര്യം. രണ്ടാം പാദത്തിൽ നമുക്ക് സ്കോർ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ, ഫൈനലിൽ എത്താൻ നമുക്ക് അവസരം ലഭിക്കില്ല.അടുത്ത മത്സരത്തിൽ തിരികെ വരും എന്ന് ആത്മവിശ്വാസം ഉണ്ട്. അദ്ദേഹം പറഞ്ഞു.