‘ലയണൽ മെസ്സിയെ സൈൻ ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും’ |Lionel Messi

പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ ജൂണിൽ അവസാനിക്കുന്നതോടെ ലയണൽ മെസ്സി ഒരു സ്വതന്ത്ര ഏജന്റാകും. സൂപ്പർ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുമ്പോൾ അർജന്റീന ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സ് തെക്കേ അമേരിക്കയിലേക്ക് മടങ്ങാൻ മെസ്സിയെ പ്രേരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ന്യൂവെൽസ് ഓൾഡ് ബോയ്‌സിന്റെ വൈസ് പ്രസിഡന്റ് പാബ്ലോ അല്ലെഗ്രി മെസ്സിയെ തന്റെ ബാല്യ കാല ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ ക്കുറിച്ച് സംസാരിച്ചു. ” മെസ്സിയെ സൈൻ ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ ശ്രമിക്കും”അല്ലെഗ്രി പറഞ്ഞു.ന്യൂവെൽസ് ഓൾഡ് ബോയ്‌സിന് മെസ്സി മടങ്ങിവരുന്നത് കാണാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നണ്ട്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 2022 ഫിഫ ലോകകപ്പ് ജേതാവിനെ ക്ലബ്ബിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഒന്നുണ്ട്.

അത് മുൻ എഫ്‌സി ബാഴ്‌സലോണ താരം ഒരിക്കലും നേടിയിട്ടില്ലാത്ത ട്രോഫിയായ കോപ്പ ലിബർട്ടഡോർസ് നേടാനുള്ള സാധ്യത.CONMEBOL പ്രസിഡന്റ് അലജാൻഡ്രോ ഡൊമിംഗ്യൂസ് ലയണൽ മെസ്സി കോപ്പ ലിബർട്ടഡോർസ് നേടിയിട്ടില്ല എന്നതിനെക്കുറിച്ച്പ്രതിപാദിച്ചിരുന്നു. “അതിനുശേഷം, ഞാൻ പ്രസിഡന്റിനെ സമീപിച്ചു, ടൂർണമെന്റിൽ മെസ്സി കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അത് സാധ്യമാക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും”അല്ലെഗ്രി പറഞ്ഞു.

മെസ്സിയെ തെക്കേ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ അർജന്റീനിയൻ ക്ലബ് പിന്നോട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.”മെസ്സിയെ ന്യൂവെൽസിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ 100 ശതമാനം പ്രതിജ്ഞാബദ്ധരാണ്, എല്ലാവരുടെയും സ്വപ്നമാണ്. അർജന്റീനയിലുടനീളമുള്ള ആരാധകരും തെക്കേ അമേരിക്കകൾ പോലും അദ്ദേഹം ഇവിടെ വരണമെന്ന് ആഗ്രഹിക്കുന്നു.ഭൂഖണ്ഡത്തിൽ ഏറ്റവുമധികം ആളുകൾ വീക്ഷിച്ച ടീമായി ന്യൂവെൽസ് മാറും. വരുമോ ഇല്ലയോ എന്ന് കാലം പറയും. എത്ര സമയം വേണമെങ്കിലും ഞങ്ങൾ അവനുവേണ്ടി കാത്തിരിക്കും. അല്ലെഗ്രി പറഞ്ഞു.