ചരിത്രത്തിലെ ഏറ്റവും മികച്ച താരം ക്ലബ്ബ് വിട്ട ആഘാതത്തിൽ നിന്നും കരകയറാൻ ഇതുവരെ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല: പരിശീലകൻ സാവി |Lionel Messi

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ടത് എല്ലാ അർത്ഥത്തിലും ക്ലബ്ബിന് വലിയ തിരിച്ചടിയായിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടോളം ബാഴ്സയെ ചുമലിലേറ്റി നടന്ന ലയണൽ മെസ്സിക്ക് തികച്ചും അപ്രതീക്ഷിതമായി കൊണ്ട് ക്ലബ്ബ് വിടേണ്ടിവന്നത് ബാഴ്സയുടെ എല്ലാ മേഖലകളെയും പിടിച്ചുലച്ചു കളഞ്ഞു. മെസ്സിയുടെ പോക്ക് ബാഴ്സക്ക് മാത്രമല്ല, മറിച്ച് ലാലിഗക്ക് തന്നെ വലിയ ആഘാതമാണ് ഏൽപ്പിച്ചത്.

മെസ്സി ക്ലബ്ബിനോട് വിട പറയുമ്പോൾ അത് ബാഴ്സക്ക് നികത്താനാവാത്ത നഷ്ടമാണ് എന്നുള്ളത് ഏതൊരു കൊച്ചു കുട്ടിക്ക് പോലുമറിയാം. കളത്തിനകത്തും കളത്തിന് പുറത്തും ഒരുപോലെ ലയണൽ മെസ്സിയുടെ അഭാവം ബാഴ്സയെ ബാധിച്ചു. സാമ്പത്തികപരമായി വലിയ തിരിച്ചടി ബാഴ്സക്ക് വേണ്ടി വന്നപ്പോൾ മെസ്സിയുടെ വരവ് സാമ്പത്തികപരമായി വലിയ നേട്ടമാണ് ഫ്രഞ്ച് ശക്തികളായ പിഎസ്ജിക്കുണ്ടായത്. ചുരുക്കത്തിൽ ലയണൽ മെസ്സിയുടെ വിടവ് നികത്താൻ ഇപ്പോഴും ബാഴ്സക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്.

ഈ യാഥാർത്ഥ്യം ബാഴ്സയുടെ പരിശീലകനായ സാവി ഒരിക്കൽ കൂടി തുറന്നു സമ്മതിച്ചിട്ടുണ്ട്.ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ക്ലബ്ബ് വിട്ട ആഘാതത്തിൽ നിന്നും ഇതുവരെ കരകയറാൻ ബാഴ്സ കഴിഞ്ഞിട്ടില്ല എന്നാണ് മെസ്സിയുടെ മുൻ സഹതാരം കൂടിയായ സാവി തുറന്ന് സമ്മതിച്ചിട്ടുള്ളത്. മെസ്സി ബാഴ്സ വിട്ട് ഒരു വർഷത്തിനു മേലെ കഴിഞ്ഞിട്ടും സാവി ഇപ്പോഴും ബാഴ്സയിലെ മെസ്സിയെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്.

‘ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. അദ്ദേഹം ക്ലബ്ബ് വിട്ട ആഘാതത്തിൽ നിന്നും കരകയറാൻ ഇതുവരെ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ പുതിയ കുറേ താരങ്ങളുണ്ട്. അവർക്കൊക്കെ ബാഴ്സയിൽ ചരിത്രം എഴുതാനുള്ള കെൽപ്പുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ അതൊരിക്കലും എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല ‘ സാവി പറഞ്ഞു.

ലയണൽ മെസ്സി ബാഴ്സയിൽ തീർത്ത ചരിത്രം പോലെ ഒരു ചരിത്രം രചിക്കുക എന്നുള്ളത് അസാധ്യമായ കാര്യം തന്നെയാണ്.പക്ഷേ മെസ്സിയുടെ അഭാവം ഒരു പരിധിവരെ എങ്കിലും നികത്തി കൊണ്ട് പഴയ ബാഴ്സയെ വീണ്ടെടുക്കാൻ ഇപ്പോൾ കൊണ്ടുവന്ന സൂപ്പർതാരങ്ങൾക്ക് കഴിയുമെന്നുള്ള ശുഭപ്രതീക്ഷയാണ് ഈ കാറ്റലൻ പരിശീലകൻ പങ്കുവെച്ചിട്ടുള്ളത്.

Rate this post