പിഎസ്ജിയിൽ ഔസ്മാൻ ഡെംബെലെയ്ക്ക് എവിടെയാണ് പിഴച്ചത്? |Ousmane Dembélé

ലിയോ മെസ്സിയുടെയും നെയ്‌മറിന്റെയും വിടവാങ്ങൽ മൂലമുള്ള അഭാവം നികത്താനാണ് പിഎസ്ജി ബാഴ്സലോണായിൽ നിന്നും ഫ്രഞ്ച് സൂപ്പർ താരം ഔസ്മാൻ ഡെംബെലെയെ സ്വന്തമാക്കിയത്.50 മില്യൺ യൂറോ (53 മില്യൺ ഡോളർ) മുടക്കിയാണ് താരത്തെ ഫ്രഞ്ച് തലസ്ഥാനത്തെത്തിച്ചത്. ബാഴ്‌സലോണയിൽ ഡെംബെലെയെ ഏറ്റവും ബുദ്ധിമുട്ടിച്ചത് പരിക്കുകൾ ആയിരുന്നു.

തുടർച്ചയായ പരിക്കുകൾ നിരവധി മത്സരങ്ങളാണ് താരത്തിന് നഷ്ടപെട്ടത്. ഫോം നഷ്ടപ്പെട്ടതോടെ ടീമിലെ സ്ഥാനവും നഷ്ടമായിരുന്നു . എന്നാൽ സാവി പരിശീലകനായി എത്തിയതോടെ ഡെംബെലെയുടെ മികച്ച പ്രകടനം കാണാൻ സാധിക്കുകയും ബാഴ്സയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. വലിയ പ്രതീക്ഷകളുമായാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ഈ സീസണിലെത്തിയത്. എന്നാൽ ഈ സീസണിൽ ഒരു ഗോൾ പോലും നേടുന്നതിൽ ഡെംബെലെ പരാജയപ്പെട്ടു.

നിലവിലെ ലീഗ് 1 ചാമ്പ്യൻമാർക്കായി പത്ത് മത്സരങ്ങളിൽ നിന്ന് രണ്ട് അസിസ്റ്റുകൾ മാത്രമാണ് ഡെംബെലെയ്ക്ക് നൽകാൻ കഴിഞ്ഞത്. അദ്ദേഹം ലീഗ് 1-ൽ എട്ട് തവണയും ചാമ്പ്യൻസ് ലീഗിൽ രണ്ട് തവണയും കളിച്ചിട്ടുണ്ട്.“അവൻ അവസരങ്ങൾ നഷ്ടപ്പെടുത്താം, പക്ഷേ അവന് ശരിയായ മനോഭാവമുണ്ട്. അവന് മെച്ചപ്പെടാൻ കഴിയും, അതെ, പക്ഷേ ഞാൻ അവന്റെ ഗെയിമിൽ പ്രണയത്തിലാണ്. എനിക്ക് വിഷമമില്ല,” സ്ട്രാസ്ബർഗിനെ തോൽപ്പിച്ച ശേഷം ഡെംബെലെയെക്കുറിച്ച് ചോദിച്ചപ്പോൾ ലൂയിസ് എൻറിക് പറഞ്ഞു.

മുന്നേറ്റ നിരയിൽ എംബാപ്പെയ്‌ക്കൊപ്പം ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കുന്നതിൽ ഡെംബെലെ പരാജയപ്പെട്ടിരിക്കുകയാണ്.രുവർക്കും പരസ്പരം കണ്ടെത്താനും പരസ്പരം മെച്ചപ്പെടുത്താനും പിഎസ്ജിയെ യൂറോപ്പിൽ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന ഒരു സംവിധാനം കണ്ടെത്തുക എന്നതാണ് ലൂയിസ് എൻറിക്ക് ഇപ്പോൾ ചുമതല.