അടുത്ത കാലത്തായി മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ഏറ്റവും മികച്ച സൈനിങ്ങായി ബ്രസീലിയൻ മാറുമ്പോൾ |Casemiro
മുൻ വർഷങ്ങളിൽ ലൂക്കാ മോഡ്രിച്ചിനെയും ടോണി ക്രൂസിനെയും ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും അത് വിജയത്തിലെത്തിയിരുന്നില്ല. എന്നാൽ മൂന്നാമത്തെ ശ്രമത്തിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡ് ട്രയോയിലെ മൂന്നാമനായ കാസെമിറോയെ സൈൻ ചെയ്യുകയും ചെയ്തു.
ശനിയാഴ്ച രാത്രി ചെൽസിയുമായുള്ള യുണൈറ്റഡിന്റെ 1-1 സമനിലയിൽ ബ്രസീൽ ഇന്റർനാഷണൽ പിച്ചിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇഞ്ചുറി ടൈമിൽ യുണൈറ്റഡിന്റെ സമനില ഗോൾ നേടിയത് കസെമിറോ ആയിരുന്നു.തന്റെ ടീമിന് ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആവശ്യമാണെന്ന് എറിക് ടെൻ ഹാഗിന് അറിയാമായിരുന്നു. അത്കൊണ്ട് തന്നെയാണ് വലിയ വിലകൊടുത്ത് ബ്രസീലിയനെ ഓൾഡ് ട്രാഫൊഡിലേക്ക് എത്തിച്ചതും.ഇപ്പോൾ റെഡ് ഡെവിൾസിലെ ഏറ്റവും മികച്ച താരം തന്നെയാണ് 30 കാരൻ എന്നത് സംശയമില്ലാതെ പറയാൻ സാധിക്കും.
സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ ഭൂരിഭാഗവും മാഞ്ചസ്റ്റർ യുണൈറ്റഡ് ചെലവഴിച്ചത് ബാഴ്‌സലോണയുടെ ഫ്രെങ്കി ഡി ജോങ്ങിനായിട്ടായിരുന്നു. എന്നാൽ നെതർലാൻഡ്‌സ് ഇന്റർനാഷണലിനെ ഓൾഡ് ട്രാഫോഡിലേക്ക് എത്തിക്കാൻ ടെൻ ഹാഗിന് സാധിച്ചില്ല. അതോടെ യുണൈറ്റഡിന്റെ ലക്‌ഷ്യം കാസെമിറോയിലേക്ക് നീങ്ങി.30 വയസ്സുള്ള ഒരാൾക്ക് 70 മില്യൺ പൗണ്ട് മുടക്കുന്നത് അത്ര മികച്ച ബിസിനസ്സ് അല്ലെന്ന് പലരും വാദിച്ചിരുന്നു. ആരാധകർക്ക് ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, കാസെമിറോ നന്നായി വരാൻ തുടങ്ങി, അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ വരവിനെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിന് അനുസരിച്ച് കളിക്കാൻ തുടങ്ങിയിരിക്കുന്നു.
ശനിയാഴ്ച ചെൽസിയുമായുള്ള യുണൈറ്റഡിന്റെ 1-1 സമനില ബ്രസീൽ ഇന്റർനാഷണലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമായിരുന്നു.തന്റെ മിഡ്ഫീൽഡ് ഡ്യുവലുകളിൽ ഭൂരിഭാഗവും വിജയിക്കുക മാത്രമല്ല മാറ്റിയോ കൊവാസിച്, ജോർഗിഞ്ഞോ എന്നിവരെ തടഞ്ഞു നിർത്തുകയും ചെയ്തു.ഇഞ്ചുറി ടൈമിൽ നിഡോയ ഗോളിൽ ന്റെ ടീമിന് ഒരു പോയിന്റ് നേടിക്കൊടുക്കുകയും ചെയ്തു.മോഡ്രിച്ചിനെയും ക്രൂസിനെയും നഷ്‌ടപ്പെടുത്തിയതിന് ശേഷം, മൂന്നാം ശ്രമത്തിൽ റെഡ് ഡെവിൾസ് കാസെമിറോയിലൂടെ സ്വർണ്ണം നേടിയതായി തോന്നുന്നു.ടീമിനെ പ്രതിരോധിക്കുകയും ബാലൻസ് നൽകുകയും ചെയ്യുക എന്നതാണ് ബ്രസീലിൻറെ പ്രധാനം ജോലി.
Casemiro vs Chelsea
— Tinka 🔴 (@UtdCode) October 23, 2022
Man of the Match pic.twitter.com/QNQ67XWAdS
2011-ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിരമിക്കാൻ തീരുമാനിച്ച പോൾ സ്കോൾസിന് പകരക്കാരനെ ഫെർഗൂസന് ആവശ്യമായിരുന്നു.മോഡ്രിച്ചിനായി അന്ന് ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഒരു വർഷത്തിന് ശേഷം ക്രോയേഷ്യൻ ഇന്റർനാഷണൽ ടോട്ടൻഹാമിൽ നിന്നും റയലിലേക്ക് ട്രാൻസ്ഫർ നടത്തുകയും ചെയ്തു. 2014 ൽ യുണൈറ്റഡ് പരിശീലകനായ ഡേവിഡ് മോയസ് ജർമ്മനി ഇന്റർനാഷണലിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മോയസിനെ പുറത്താക്കി ലൂയിസ് വാൻ ഗാൽ വന്നതോടെ കരാർ യാഥാർഥ്യമായില്ല.റയലിന്റെ എക്കാലത്തെയും മികച്ച കളിക്കാരായ മോഡ്രിച്ചിനെയും ക്രൂസിനെയും നഷ്ടമായ യുണൈറ്റഡിന് ഒടുവിൽ കാസെമിറോയിലൂടെ ഭാഗ്യം ലഭിച്ചു.