ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നു : ❝ജർമനിക്കെതിരെ അസിസ്റ്റുമായി ഇറ്റാലിയൻ ജേഴ്സിയിൽ അരങ്ങേറ്റം❞ |Wilfried Gnonto

വെംബ്ലിയിൽ അർജന്റീനക്കെതിരെ നേരിട്ട ദയനീയ തോൽ‌വിയിൽ നിന്നും കരകയറുന്നതിനായാണ് ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസീനി യുവ രക്തമായുള്ള ടീമുമായി യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ജർമനിയെ നേരിടാൻ ഇറങ്ങിയത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഫോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും ഇറ്റലിയുടെ യുവ താരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

അതിൽ എടുത്തു പറയേണ്ട ഒരു താരമായിരുന്നു 18 കാരനായ വിൽഫ്രഡ് ഗ്നോന്റോ. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ എഫ് സ് സൂറിച് താരത്തിന്റെ ക്രോസിൽ നിന്നാണ് ലോറെൻസോ പെല്ലെഗ്രിനി ഇറ്റലിയുടെ ആദ്യ ഗോൾ നേടിയത്. കൗമാര താരത്തിന് എന്നും ഓര്മിക്കപെടുന്ന അരങ്ങേറ്റം തന്നെയായിരുന്നു ഇത്.2020-ൽ സൂറിച്ചിൽ ചേരുന്നതിന് മുമ്പ് ഇന്റർ അക്കാദമിയിൽ അംഗമായിരുന്ന ഗ്നോന്റോ, സ്വിറ്റ്‌സർലൻഡിൽ മികച്ച സീസൺ ആസ്വദിച്ചു, 33 ലീഗ് ഗെയിമുകളിൽ നിന്ന് എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും റെക്കോർഡുചെയ്‌ത് തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു.

വേഗതയും ,മികച്ച ഫിറ്റ്നെസ്സും, മികച്ച സാംകേതിക വിദ്യയും , ഇരു കാലുകൊണ്ട് ഷൂട്ട് ചെയ്യാനുള്ള കഴിവുള്ള താരമാണ് 18 കാരൻ.സാങ്കേതിക സ്വഭാവസവിശേഷതകൾക്കായി സ്റ്റെർലിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ, മെസ്സിയിൽ നിന്നാണ് തനിക്ക് പ്രചോദനം ഉൾകൊണ്ടെന്നു താര പറഞ്ഞിട്ടുണ്ട്. ഐവേറിയൻ മാതാപിതാക്കൾക്ക് വെർബാനിയയിലാണ് ഗ്നോണ്ടോ ജനിച്ചത്. ഒരു പ്രാദേശിക ഫുട്ബോൾ സ്കൂളുമായുള്ള ഒരു ടൂർണമെന്റിൽ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഇന്റർ മിലാന്റെ യൂത്ത് സെറ്റ് അപ്പിൽ ചേർന്നു .2020 ൽ ഇന്റർ അദ്ദേഹത്തിന് ഒരു പ്രൊഫഷണൽ കരാർ വാഗ്ദാനം ചെയ്തു. പക്ഷെ പതിനാറ് വയസ്സ് തികഞ്ഞിട്ടില്ല എന്നത്കൊണ്ട് ആ ഓഫർ നിരസിച്ചു.

അടുത്ത വർഷം സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പോകാൻ യുവ താരം തീരുമാനിച്ചത് , അവിടെ അദ്ദേഹം ഈ വർഷം ചാമ്പ്യൻഷിപ്പും നേടി. സ്വിസ് ടീമിലെ മികച്ച പ്രകടനം തന്നെയാണ് യുവ താരത്തിന് ഇട്ടൻ ടീമിൽ നിന്നും വിളി വരാൻ കാരണമായത്.ദേശീയ ടീമിലെ അരങ്ങേറ്റം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ചുവടുവയ്പ്പിന്റെ തുടക്കമാണ്. ഇറ്റലിക്കായി എല്ലാ എയ്ജ് ഗ്രൂപ്പിലും മത്സരിച്ച ഗ്നോന്റോ അണ്ടർ 17 വേൾഡ് കപ്പിൽ നാല് കളിയിൽ മൂന്ന് ഗോളുകൾ നേടി ഇറ്റലിയുടെ ടോപ് സ്‌കോറർ ആയി. പിന്നീട് U19 യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മത്സരത്തിനിടെ 6 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടി.

ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിന്റെ നിരാശയെത്തുടർന്ന് കോച്ച് റോബർട്ടോ മാൻസിനി ഭാവിയിലേക്ക് നോക്കുമ്പോൾ ഇറ്റലിക്കായി അവതരിപ്പിക്കുന്ന പുതിയ മുഖങ്ങളിൽ ഒരാൾ മാത്രമായിരുന്നു ഗ്നോന്റോ.സാസുവോലോയുടെ ഡേവിഡ് ഫ്രാട്ടെസിയും മധ്യനിരയിൽ അരങ്ങേറ്റം കുറിച്ചു, വെറ്ററൻ താരങ്ങളായ ലിയോനാർഡോ ബൊണൂച്ചി, സിറോ ഇമ്മൊബൈൽ, ലോറെൻസോ ഇൻസൈൻ, ജോർഗിഞ്ഞോ, മാർക്കോ വെറാട്ടി എന്നിവരെ ബുധനാഴ്ച അർജന്റീനയോട് 3-0 ഫൈനൽസിമ പരാജയപെട്ടതിനു ശേഷം മാൻസിനിയുടെ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു.