ബ്രസീലിയൻ സൂപ്പർ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തി |Brazil

2011ൽ ബ്രസീലിന്റെ നാഷണൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തി ഒരുപാട് കാലം സ്റ്റാർട്ടിങ് ഇലവനിലെ പ്രധാനപ്പെട്ട താരമായിരുന്നു സ്ട്രൈക്കറായ വില്യൻ. എന്നാൽ തന്റെ രാജ്യത്തിനു വേണ്ടി 2019ലായിരുന്നു അവസാനമായി വില്യൻ കളിച്ചിരുന്നത്. മാത്രമല്ല തന്റെ പ്രീമിലേക്ക് കരിയർ അവസാനിപ്പിച്ചുകൊണ്ട് താരം ജന്മനാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

കഴിഞ്ഞ ട്രാൻസ്ഫർ വിന്റോയിലായിരുന്നു വില്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണൽ വിട്ടു കൊണ്ട് ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിലേക്ക് തിരികെ പോയത്. എന്നാൽ കൊറിന്ത്യൻസിന്റെ ആരാധകർ അദ്ദേഹത്തെ ബുദ്ധിമുട്ടിലാകുകയായിരുന്നു. ക്ലബ്ബിന്റെ മോശം പ്രകടനത്തിന് പലപ്പോഴും ആരാധകർ ബലിയാടാക്കിയത് വില്യനെയായിരുന്നു. കൂടാതെ താരത്തിനും കുടുംബാംഗങ്ങൾക്കും വധഭീഷണികളും ലഭിച്ചു.

ഇതോടെ വില്യൻ ക്ലബ്ബുമായുള്ള കരാർ കുറച്ചു മുന്നേ അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ബ്രസീലിയൻ മിന്നും താരം പ്രീമിയർ ലീഗിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാമാണ് വില്യനെ സ്വന്തമാക്കുക. കുറച്ചുമുമ്പ് വില്യൻ മെഡിക്കൽ പൂർത്തിയാക്കിയിട്ടുണ്ട്. ഉടൻതന്നെ ഒരു വർഷത്തെ കരാറിൽ വില്യൻ ഒപ്പ് വെക്കും. പിന്നാലെ ഒഫീഷ്യൽ അനൗൺസ്മെന്റും ഉണ്ടാവും.

ചെൽസി, ആർസണൽ എന്നീ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച് എക്സ്പീരിയൻസ് ഉള്ള താരമാണ് വില്യൻ. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 5 ട്രോഫികൾ ഇദ്ദേഹം നേടിയിട്ടുണ്ട്. 7 കൊല്ലം ചെൽസിയിൽ കളിച്ചതിന് ശേഷം 2020-ലായിരുന്നു വില്യൻ ആഴ്സണലിൽ എത്തിയത്. ഇവരുമായി മൂന്നുവർഷത്തെ കരാറിൽ ഒപ്പു വെച്ചിരുന്നെങ്കിലും പ്രകടനം മോശമായതോടെ ആഴ്സണൽ താരത്തെ പറഞ്ഞു വിടുകയായിരുന്നു.

വില്യന്റെ വരവ് ഫുൾഹാമിന് കൂടുതൽ ശക്തി നൽകും. മറ്റൊരു ബ്രസീലിന്റെ താരമായ ആൻഡ്രിയാസ് പെരീര ഇപ്പോൾ ഫുൾഹാമിന്റെ താരമാണ്. ബ്രസീലിന് വേണ്ടി 70 മത്സരങ്ങൾ കളിച്ച വില്യൻ 9 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്.