അടുത്ത സീസണിൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സാവി

സൂപ്പർതാരം ലയണൽ മെസ്സിയുടെ ഭാവിയെപ്പറ്റി നിരവധി റൂമറുകൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കാരണം മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്.മെസ്സി കരാർ പുതുക്കുമെന്നും അതല്ല ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്നുമുള്ള റൂമറുകളാണ് ഇപ്പോൾ വാർത്തയിൽ ഇടം നേടിയിട്ടുള്ളത്.

എന്നാൽ തന്റെ തീരുമാനം നേരത്തെ തന്നെ മെസ്സി വ്യക്തമാക്കിയതാണ്.നിലവിൽ ലയണൽ മെസ്സി പാരീസിൽ ഹാപ്പിയാണ്.പക്ഷേ ഭാവിയെക്കുറിച്ച് മെസ്സി ഇതുവരെ ചിന്തിച്ചിട്ടില്ല. വരുന്ന ഖത്തർ വേൾഡ് കപ്പിന് മാത്രമാണ് മെസ്സി ഇപ്പോൾ മുൻഗണന നൽകുന്നത്.വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം ജനുവരി,ഫെബ്രുവരി മാസത്തിൽ മാത്രമാണ് മെസ്സി ചർച്ചകൾ ആരംഭിക്കുക.

ഏതായാലും യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നേ ബാഴ്സയുടെ പരിശീലകനായ സാവി ഒരു പ്രസ് കോൺഫറൻസ് നടത്തിയിരുന്നു. അടുത്ത സീസണിൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യം മാധ്യമപ്രവർത്തകർ സാവിയോട് ചോദിക്കപ്പെട്ടിരുന്നു.വ്യക്തമായ രൂപത്തിൽ അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്.

‘ ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് സംസാരിക്കാനുള്ള ശരിയായ സമയം ഇതല്ല എന്നാണ് ഞാൻ കരുതുന്നത്.ലയണൽ മെസ്സി എന്റെ സുഹൃത്താണ്. അദ്ദേഹം പാരീസിൽ ഇപ്പോൾ കംഫർട്ടബിളാണ്. അതുകൊണ്ടുതന്നെ ഞങ്ങളും അങ്ങനെ തന്നെയാണ്.ബാഴ്സലോണ അദ്ദേഹത്തിന്റെ വീടാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ശാന്തനായി തുടരാനും പാരീസിൽ സ്വയം ആസ്വദിക്കാനും അദ്ദേഹത്തെ അനുവദിക്കൂ ‘ സാവി പറഞ്ഞു.

മെസ്സിയുടെ ട്രാൻസ്ഫറുമായും കരാറുമായും സംസാരിക്കാൻ പറ്റിയ സമയം ഇതല്ല എന്നാണ് സാവി വ്യക്തമാക്കിയിട്ടുള്ളത്.തീർച്ചയായും ലയണൽ മെസ്സിയുടെ നിലപാടും ഇങ്ങനെ തന്നെയാണ്.അർജന്റീനക്കൊപ്പം വരുന്ന ഖത്തർ വേൾഡ് കപ്പിൽ മാത്രമാണ് നിലവിൽ മെസ്സിയുടെ ശ്രദ്ധ.

Rate this post