ബാഴ്സയുടെ ഫെർഗുസൻ എന്നല്ല, ബാഴ്സയിൽ ഒന്നും നടക്കില്ലെന്നു സാവി.. ടീം വിട്ടുപോവുമെന്ന് പ്രഖ്യാപിച്ചു
എഫ് സി ബാഴ്സലോണയുടെ പരിശീലകനായ മുൻ ബാഴ്സലോണ താരം കൂടിയായ സ്പാനിഷ് പരിശീലകൻ സാവി ഹെർണാണ്ടസിന് ബാഴ്സലോണ ടീമിനെ പ്രതീക്ഷിച്ച നിലയിലേക്ക് ഈ സീസണിൽ നയിക്കാനാവാത്തതിനാൽ നിരവധി വിമർശനങ്ങളാണ് നേരിട്ടത്. ഇന്ന് നടന്ന ലാലീഗ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്സലോണ ടീമിൽ നിന്നുള്ള തന്റെ പടിയിറങ്ങൽ ഉറപ്പിച്ചിരിക്കുകയാണ് സാവി. മനസ്സിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സാവി ഇതിനെകുറിച്ച് സംസാരിച്ചു.
” ഞാൻ ജൂൺ 30 ഓടെ ക്ലബ്ബിൽ നിന്നും പടിയിറങ്ങുകയാണ്, ബാഴ്സയിലെ പരിശീലകസ്ഥാനം അതോടെ അവസാനിക്കുന്നു. ഒരു ബാഴ്സലോണ ആരാധകൻ എന്ന നിലയിൽ ക്ലബ്ബിന്റെ നല്ല ഭാവിയെ സംബന്ധിച്ചും ഇതൊരു നല്ല തീരുമാനമാണ്. ആരോ എന്നോട് ബാഴ്സലോണയുടെ അലക്സ് ഫെർഗുസനായി ഞാൻ വരുമോയെന്ന് ചോദിച്ചിരുന്നു, പക്ഷേ ഇത് അസാധ്യമാണ്. ഇത് ഒരിക്കലും ബാഴ്സലോണയിൽ സംഭവിക്കില്ല.”
“ഇതൊരു ക്രൂരമായ ജോലിയാണ്, എന്നെ സംബന്ധിച്ച് പ്രാധാന്യവും വിലമതിപ്പും ലഭിക്കാത്തത് എല്ലായിപ്പോഴും അനുഭവപ്പെടുന്നുണ്ട്. മീഡിയയും മറ്റുമെല്ലാം വിമർശനങ്ങൾ എങ്ങനെയാണ് നടത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും, ഇതെല്ലാം ജോലിയെ ബാധിക്കുന്നുണ്ട്. എല്ലാ ബാഴ്സലോണ പരിശീലകനെയും സംബന്ധിച്ച് ജോലി ഏറ്റെടുത്ത് കുറച്ചു സമയം കഴിഞ്ഞാൽ സംഭവിക്കുന്ന സാധാരണ കാര്യമാണിത്. ബാഴ്സലോണയിൽ തുടരുന്നത് സാധ്യമല്ലാത്തതിനാൽ എല്ലാവരും ഒടുവിൽ ടീമിനോട് വിട പറയും.”
“ഞാൻ പണത്തിനെ നോക്കിയോ അനുസരിച്ചു മറ്റോ അല്ല തീരുമാനങ്ങൾ എടുക്കുന്നത്, എന്റെ ബാഴ്സലോണയിലെ കരാർ എന്നെ സംബന്ധിച് പ്രശ്നമല്ല. പക്ഷേ എന്റെ മനസ്സ് എന്തുപറയുന്നോ അത് അനുസരിച്ചാണ് ഞാൻ തീരുമാനമെടുക്കുന്നത്. എല്ലാം ഇപ്പോൾ ശാന്തമാകും, നമുക്ക് ചാമ്പ്യൻസ് ലീഗ് ട്രോഫിക്ക് വേണ്ടി മത്സരിക്കാം. ഞാൻ ക്ലബ്ബ് വിടാനെടുത്ത ഈ തീരുമാനത്തിനൊപ്പം ഇനിമുതൽ മീഡിയക്ക് എന്നെ ഇല്ലാതാക്കാനാവില്ല. എനിക്കിപ്പോൾ കൂടുതൽ ഉത്തരവാദിത്തമുണ്ട്, ഞാൻ ഈ തീരുമാനം കുറച്ചു മുമ്പ് തന്നെ എടുത്തതാണ്, ഇപ്പോഴാണ് അത് പൂർത്തിയാവുന്നത്. എനിക്കിപ്പോഴും നന്ദി പറയാനുള്ളത് ലാപോർട്ടയോടാണ്, അദ്ദേഹം നൽകിയത് അമൂല്യമായ പിന്തുണയാണ്. ബാഴ്സലോണയിലെ എന്റെ പരിശീലകസ്ഥാനം കഴിഞ്ഞോ എന്ന് ചോദിച്ചാൽ അതെ, ഞാൻ ടീം വിടാൻ ഒറങ്ങുകയാണ്. എല്ലാം പൂർത്തിയായി, ഞാൻ ഇവിടെ ക്ഷീണിതനാണ്.” – സാവി പറഞ്ഞു.
നിലവിലെ ലാലിഗ ചാമ്പ്യൻമാരായ ബാഴ്സലോണ റയൽ മാഡ്രിഡിനോട് തുടർച്ചയായി എൽക്ലാസികോ പോരാട്ടങ്ങളിൽ പരാജയപ്പെടുകയും ലാലിഗയിലും മറ്റു മത്സരങ്ങളിൽ പ്രതീക്ഷിച്ച ഫോമിൽ കളിക്കാനാവാത്തതിനാൽ ബാഴ്സലോണ പരിശീലകൻ സാവിയെ പുറത്താക്കണമെന്ന് നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു. സൂപ്പർ കോപ്പ ഫൈനലിൽ റയൽ മാഡ്രിഡിനോടും, കോപ ഡെൽ റെ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തായ ബാഴ്സലോണയുടെ ലാലിഗയിലെ തോൽവികൾക്ക് പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം എത്തുന്നത്. ഈ സീസൻ അവസാനത്തോടെ സാവി ബാഴ്സലോണ വിടുമെന്നാണ് കരുതുന്നത്.