❝ഇതിഹാസ താരം സാവിയുടെ പിൻഗാമി ബാഴ്സയിൽ തന്നെയുണ്ട്❞
പ്രീ സീസണിൽ സ്റ്റ്ഗാർട്ടിനെതിരെ നേടിയ മികച്ച ജയത്തോടെ പുതിയ സീസണിലേക്കുളള തയ്യാറെടുപ്പുകൾ ഗംഭീരമാക്കിയിരിക്കുകയാണ് ബാഴ്സലോണ.മെർസിഡസ് ബെൻസ് അരീനയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ മെംഫിസ് ഡിപെയ്, യൂസഫ് ഡെമിർ, റിക്വി പുയിഗ് എന്നിവരുടെ ഗോളുകൾ ബാഴ്സലോണയ്ക്ക് 3-0 വിജയം നേടിയത്. നിരവധി കൗമാര താരങ്ങളെയാണ് മത്സരത്തിൽ ബാഴ്സ അണിനിരത്തിയത്. അതിൽ ഏറെ ശ്രദ്ദിക്കപ്പെട്ട പ്രകടനം കാഴ്ചവെച്ചത് 16 കാരനായ ലാ മസിയ വണ്ടർകിഡ് ഗവിയാണ്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന്റെ പ്രകടനത്തിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് ബാഴ്സ ആരാധകർ.
16 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്. മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്. സ്റ്ററ്റ്ഗാർട്ടിനെതിരെ ഗാവിയുടെ മികച്ച പ്രകടനം ബാഴ്സലോണ ഒടുവിൽ “സാവിക്ക് പകരക്കാരനെ കണ്ടെത്തി” എന്ന രീതിയിലാണ് ആരാധകർ കാണുന്നത്. കഴിഞ്ഞ മാസം ജിറോണയ്‌ക്കെതിരായ ബാഴ്‌സലോണയുടെ 3-1 വിജയത്തിൽ പ്രതിഭാശാലിയായ ലാ മസിയ മിഡ്ഫീൽഡർ അതിശയകരമായ പ്രകടനമാണ് പുറത്തെടുത്തത്.
Gavi is insane 😳😳
— 🪄🇳🇱 (@FDJChief) July 31, 2021
He’s 16 years old btw pic.twitter.com/9eXnmiHOsC
സാവിക്കും ഇനിയേസ്റ്റക്കും ഒത്ത പകരക്കാരൻ തന്നെയാണ് ഈ ലാ മാസിയ പ്രോഡക്റ്റായ പാബ്ലോ മാർട്ടിൻ പെയ്സ് ഗവിര എന്ൻ ഗവി . മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 16 കാരൻ. സ്പാനിഷ് ഫുട്ബോളിന്റെ മൂന്നാം ഡിവിഷനിൽ ബാഴ്‌സലോണ ‘ബി’ക്കു വേണ്ടി താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.ആഗസ്റ്റിൽ അദ്ദേഹത്തിന് 17 വയസ്സ് തികയുമ്പോൾ, അവരുടെ ടീമിലെ സ്ഥിരം അംഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പതിനൊന്നാം വയസ്സിൽ റിയൽ ബെറ്റിസിന്റെ അക്കാദമിയിൽ നിന്നാണ് ഗവി ലാ മാസിയയിൽ എത്തുന്നത്. ഈ അഞ്ചു വര്ഷം കൊണ്ട് താരം നേടിയ വളർച്ച അവിശ്വസനീയം തന്നെയാണ്. സെവില്ലിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി. വരും സീസണുകളിൽ ബാഴ്സയുടെ ജേഴ്സിയിൽ ഗവിയുടെ മിന്നലാട്ടങ്ങളും മന്ത്രികതയും കാണാമെന്ന വിശ്വാസത്തിലാണ് ബാഴ്സ ആരാധകർ.
Gavi 🌟 pic.twitter.com/h6RbhW330T
— FCB Canteranos (@fcbcanteranos) July 31, 2021