ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബറിൽ നടക്കുന്ന ദക്ഷിണ അമേരിക്ക ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള എല്ലാ മുൻ നിര താരങ്ങളും ലയണൽ സ്കെലോണിയുടെ ടീമിൽ ഇടം നേടി. സിരി എ യിൽ യുവന്റസിന് വേണ്ടി കളിക്കുമ്പോൾ പരിക്ക് പറ്റിയ പോളോ ഡിബലയെയും ഉലപ്പെടുത്തിയാണ് ടീം പ്രഖ്യാപനം. എന്നാൽ യോഗ്യത മത്സരങ്ങൾക്ക് മുൻപ് താരം പരിക്കിൽ നിന്നും മോചിതനാവും എന്ന വിശ്വാസത്തിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്.ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസ്, ടോട്ടനം ഹോട്സ്പർ ജോഡി ക്രിസ്റ്റ്യൻ റൊമേറോ, ജിയോവാനി ലോ സെൽസോ എന്നിവരും പട്ടികയിലുണ്ട്. സെപ്റ്റംബറിൽ ബ്രസീലിൽ നടന്ന യോഗ്യതാ മത്സരം നിർത്തിവയ്ക്കുകയും പിന്നീട് ക്വാറന്റൈൻ നിയമങ്ങളാൽ മാറ്റി വെച്ചതിനു ശേഷം പ്രീമിയർ ലീഗിൽ കളിക്കുനന് താരങ്ങൾക്കായി ക്വാറന്റൈൻ ഇളവ് നൽകിയിരുന്നു.

കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന പിഎസ്ജി സ്‌ട്രൈക്കർ ഇകാർഡിയെ ഇത്തവണ പരിഗണിച്ചില്ല. അർജന്റീന ക്യാപ്റ്റൻ മെസ്സി ലിയോണിനെ 2-1ന് ജയിച്ചപ്പോൾ പകരക്കാരനായതിന് ശേഷം പാരിസ് സെന്റ് ജെർമെയിന്റെ അവസാന രണ്ട് മത്സരങ്ങളും കാൽമുട്ടിന് പരിക്കേറ്റു പുറതെയിരുന്നു.തിങ്കളാഴ്ച പരിശീലനത്തിൽ തിരിച്ചെത്തിയ മെസ്സി ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പങ്കെടുക്കും. മെസ്സിയുടെ സാന്നിധ്യം സ്കലോണിക്ക് വലിയ ഉത്തേജനമാണ്.അർജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക ഉയർത്തിയ മെസ്സി, സെപ്റ്റംബർ 9 ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന 3-0ന് ബൊളീവിയയെ പരാജയപ്പെടുത്തിയ മത്സരത്തിൽ ഹാട്രിക്ക് നേടി.79 ഗോളുകളുമായി പെലെയെ മറികടന്ന് അദ്ദേഹം തെക്കേ അമേരിക്കൻ മത്സരത്തിലെ എക്കാലത്തെയും മികച്ച സ്കോററായി.

അർജന്റീനക്ക് ഒക്ടോബർ 7 ന് പരാഗ്വേ, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഉറുഗ്വേ,ഒക്ടോബർ 14 ന് ബ്യൂണസ് അയേഴ്സിൽ പെറുവിനെതിരെയുമാണ് മത്സരങ്ങൾ.18 പോയിന്റുള്ള അർജന്റീന, എട്ട് മത്സരങ്ങളിൽ നിന്ന് 24 പോയിന്റ് നേടിയ ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ ലോകകപ്പ് നടക്കും.

ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ജുവാൻ മുസ്സോ (അറ്റലാന്റ), എസ്റ്റെബാൻ ആൻഡ്രഡ (മോണ്ടെറി)

പ്രതിരോധക്കാർ: ഗോൺസാലോ മോണ്ടിയേൽ (സെവില്ല), നഹുവേൽ മോലിന ലൂസെറോ (ഉഡിനീസ്), ജുവാൻ ഫോയ്ത്ത് (വില്ലാരിയൽ), ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറെന്റീന), ജർമ്മൻ പെസല്ല (റിയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടൻഹാം), നിക്കോളാസ് ഒറ്റമെൻഡി (ബെൻഫിക്ക), ലിസാൻഡ്രോ മാർട്ടിനെസ് (അജാക്സ്), മാർക്കോസ് അക്കുന (സെവില്ല), നിക്കോളാസ് ടാഗ്ലിയാഫിക്കോ (അജാക്സ്)

മിഡ്ഫീൽഡർമാർ: റോഡ്രിഗോ ഡി പോൾ (അത്ലറ്റികോ മാഡ്രിഡ്), എക്സീവിയൽ പാലാസിയോസ് (ബയേൺ ലെവർകൂസൻ), ലിയാൻഡ്രോ പാരെഡസ് (പാരീസ് സെന്റ്-ജെർമെയ്ൻ), ഗൈഡോ റോഡ്രിഗസ് (റിയൽ ബെറ്റിസ്), നിക്കോളാസ് ഡൊമിംഗസ് (ബൊലോഗോ), ജി. ലോ സെൽസോ (ടോട്ടൻഹാം), അലജാൻഡ്രോ ഗോമസ് (സെവില്ല)

ഫോർവേഡ്സ്: എയ്ഞ്ചൽ ഡി മരിയ (പാരീസ് സെന്റ്-ജെർമെയ്ൻ), ലൂക്കാസ് അലാരിയോ (ബയേൺ ലെവർകൂസൻ), പൗലോ ഡൈബാല (യുവന്റസ്), ലയണൽ മെസ്സി (പാരീസ് സെന്റ്-ജെർമെയ്ൻ), ലൗടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ) , എയ്ഞ്ചൽ കൊറിയ (അത്ലറ്റിക്കോ മാഡ്രിഡ്), ജോക്വിൻ കൊറിയ (ഇന്റർ മിലാൻ), നിക്കോളാസ് ഗോൺസാലസ് (ഫിയോറെന്റീന), ജൂലിയൻ അൽവാരസ് (റിവർ പ്ലേറ്റ്).

Rate this post