❝മെസി എംബാപ്പയെ ബഹുമാനിക്കണം,കാരണം അവനാണ് ഇവിടെ ഒന്നാം നമ്പർ❞

വ്യത്യസ്ത അഭിപ്രായവുമായി ഫുട്‌ബോൾ ചർച്ചയിൽ ഇടം പിടിച്ച് മുൻ ഫ്രഞ്ച് ഇതിഹാസം നിക്കോളാസ് അനൽക്ക. ഇത്തവണ ലയണൽ മെസ്സിയുമായി ബന്ധപ്പെട്ടായിരുന്നു അനൽക്കയുടെ ആരോപണം. സൂപ്പർ താരം ഫ്രഞ്ച് ക്ലബിന് വേണ്ടി കളിക്കുന്നത് കൊണ്ടു തന്നെ അവിടെ 5 വർഷത്തോളമായി കളിച്ചു വരുന്ന കൈലിയൻ എമ്പാപ്പെയെ തീർച്ചയായും ബഹുമാനിക്കേണ്ടതുണ്ട് എന്നും എംബപ്പേയാണ് അവിടുത്തെ നമ്പർ വൺ പ്ലെയർ എന്നുമായിരുന്നു അനൽക്കയുടെ ആരോപണം.

ഇതിനെല്ലാം പുറമെ തന്നെ നിലവിൽ പി.എസ്.ജി യിൽ മെസ്സി സംതൃപ്തനല്ല എന്ന് പലരും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അതിന് പലരും ഉന്നയിക്കുന്ന കാരണങ്ങളും പലതാണ്. ചിലർ പറയുന്നത് ഇത്രയും നല്ല കളിക്കാർ ഉണ്ടായിട്ടും അവരെ വേണ്ടത് പോലെ ഉപയോഗിക്കാൻ അറിയാത്ത കോച് പൊട്ടച്ചിനോ ആണ് കുറ്റക്കാരൻ എന്നാണ്. എന്നാൽ മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം എമ്പാപ്പെ ഒരു സെൽഫിഷ് പ്ലെയർ ആണെന്നും അദ്ദേഹവുമായി പൊരുത്തപ്പെട്ടു കളിക്കാൻ മെസ്സിയെ പോലെയുള്ള താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവും എന്നൊക്കെയാണ്.

എന്തൊക്കെ ആയിരുന്നാലും അനൽക്കയുടെ അഭിപ്രായം ഇപ്പോൾ ഫുട്ബാൾ ലോകത്ത് ചൂടൻ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നു. മെസ്സിയോടുള്ള ഒരു സൂചനയായി അദ്ദേഹം ഇത് പറയുമ്പോൾ തന്നെ തന്റെ സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുന്ന എമ്പാപ്പയെ അദ്ദേഹം വാനോളം പുകഴ്ത്തുന്നുമുണ്ട്. നിലവിൽ ലോകത്തെ വേഗതയേറിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം എന്നും അദ്ദേഹത്തിന്റെ സ്പീഡ് തന്നെ കളിയെ മാറ്റിമറിക്കാൻ പറ്റുന്ന ഒരു ഘടകം ആണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ലീഗിൽ അല്ലായിരുന്നു അദ്ദേഹം കളിക്കുന്നത് എങ്കിൽ ഇതിനോടകം തന്നെ അദ്ദേഹം ലോകഫുട്ബോളർപട്ടവും കരസ്ഥമാക്കിയേനെ എന്നാണ് അനൽക്ക അഭിപ്രായപെട്ടത്.

കൈലിയൻ എംബാപ്പയെ പോലെ ഉള്ള ഒരു പ്ലെയർ അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയാൽ അതിന്റെ നഷ്ടം പി.എസ്.ജി ക്ക് തന്നെ ആവുമെന്നും അവനെ നിലനിർത്തണമെങ്കിൽ അവനോട് ടീമിലുള്ളവർ സഹകരിക്കേണ്ടതുണ്ട് എന്നും അനൽക്കെ പറയാൻ മടിച്ചില്ല.അനൽക്ക ഒരു പക്ഷെ ഇന്ത്യക്കാർക്ക് എല്ലാം പരിചിതൻ ആയിരിക്കാം. ചെൽസിയുടെ താരമായിരുന്ന അദ്ദേഹം തന്റെ കരിയറിൽ ഒരു ഭാഗം കളിച്ചു തീർത്തത്‌ ഐ.എസ്‌.എൽ ക്ലബ് ആയ മുംബൈ സിറ്റി എഫ്‌.സി യോടൊപ്പം ആണ്. പരിശീലകന്റെ കുപ്പായത്തിലും കളിക്കാരൻ എന്ന നിലയിലും ഇന്ത്യൻ ഫുട്‌ബോൾ ഫാൻസിന്റെ ഇടയിൽ കയറിപ്പറ്റിയ പേരു കൂടിയാണ് നിക്കോളാസ് അനൽക്ക.

എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇന്ത്യയിലെ മെസ്സി ഫാൻസിനെ ആവേശത്തിലാക്കുന്ന ഒന്നല്ല. ലയണൽ മെസ്സിയെ പോലെ ആറ് തവണ ലോക ഫുട്‌ബോളർ ആയ ഒരു കളിക്കാരനെ ഒരു പക്ഷെ അദ്ദേഹം ഗോൾ അടിച്ചില്ലെങ്കിൽ പോലും, കളിക്കളത്തിൽ നിന്ന് പിൻവലിക്കുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിനുണ്ടാവുന്ന ഫ്രസ്ട്രേഷൻ അദ്ദേഹത്തെ അലട്ടുന്നുണ്ടാവും എന്ന് അനൽക്കെ അഭിപ്രായപ്പെട്ടു. മെസ്സി ഇപ്പോൾ കളിക്കുന്നത് ബാഴ്സലോണയിൽ അല്ല എന്നും, ഒരു ടീമായിട്ട് കളിക്കുമ്പോൾ അതിനനുസരിച്ചു കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകണമെന്നും മെസ്സിയോട് സൂചന നൽകുന്ന രീതിയിൽ ഉള്ളതായിരുന്നു അനൽക്കയുടെ വാക്കുകൾ.

Rate this post