❝ ഫുട്ബോൾ ചരിത്രത്തിൽ ബാലൺ ഡി ഓർ നേടിയ പ്രായം കുറഞ്ഞ താരങ്ങൾ ❞

ഒരു കളിക്കാരന് ഫുട്ബോളിൽ നേടാനാകുന്ന ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡുകളിലൊന്നാണ് ബാലൺ ഡി ഓർ. എല്ലാ വർഷവും ഫ്രാൻസ് ഫുട്ബോൾ അവാർഡ് നൽകുന്നത്.തുടക്കത്തിൽ, തിരഞ്ഞെടുത്ത പത്രപ്രവർത്തകർ മാത്രമാണ് ബാലൺ ഡി ഓർ നോമിനികൾക്ക് വോട്ട് ചെയ്തത്, എന്നാൽ 2007 മുതൽ എല്ലാ ദേശീയ ടീം ക്യാപ്റ്റൻമാർക്കും പരിശീലകർക്കും വോട്ടവകാശം നൽകിയിട്ടുണ്ട്. ആ വർഷം മുതൽ, ബാലൺ ഡി ഓർ അവാർഡ് ആഗോളമായി മാറി, അതായത് ലോകമെമ്പാടുമുള്ള കളിക്കാർക്ക് ഇത് നേടാൻ അർഹതയുണ്ടായി. എന്നിരുന്നാലും യൂറോപ്പിലെ കളിക്കാരന് അവാർഡ് നേടിയത്.ലയണൽ മെസ്സി (6), ക്രിസ്റ്റ്യാനോ റൊണാൾഡോ (5) എന്നിവർ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ അവാർഡുകൾ നേടിയവർ.ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് ബാലൺ ഡി ഓർ വിജയികൾ ആരാണെന്നു നോക്കാം.

5 .ഒലെഗ് ബ്ലോക്കിൻ (1975) – 23 വയസ്സ്, 55 ദിവസം

ഉക്രേനിയൻ, ഡൈനാമോ കൈവ് ഇതിഹാസം ഒലെഗ് ബ്ലോക്കിൻ 1975 ലെ ബാലൺ ഡി ഓർ നേടിയത്.ഫ്രാൻസ് ബെക്കൻബാവറിനെയും ജോഹാൻ ക്രൈഫിനെയും മറികടന്നാണ് ബ്ലോക്കിൻ നേടിയത്.സോവിയറ്റ് യൂണിയനിൽ നിന്ന് അവാർഡ് നേടിയ രണ്ടാമത്തെ താരം മാത്രമാണ് ബ്ലോക്കിൻ.1963 ലെ ബാലൺ ഡി ഓർ നേടിയ ഇതിഹാസ ഗോൾകീപ്പർ ലെവ് യാഷിനാണു ആദ്യമായി നേടിയത്.ആ വർഷം ഡൈനാമോ കീവിനൊപ്പം വിന്നേഴ്സ് കപ്പ് നേടുകയും യുവേഫ സൂപ്പർ കപ്പിൽ ബയേൺ മ്യൂണിക്കെതിരെ മൂന്ന് ഗോളുകളും നേടുകയും ചെയ്തു. ഡൈനാമോ കൈവിനായി 200 മത്സരങ്ങളിൽ നിന്ന് 59 ഗോളുകൾ നേടിയ ബ്ലോക്കിൻ 1990 ൽ വിരമിക്കുന്നതിനുമുമ്പ് സോവിയറ്റ് യൂണിയനുവേണ്ടി 101 കളികളിൽ നിന്ന് 35 ഗോളുകൾ നേടി.

4 .ജോർജ്ജ് ബെസ്റ്റ് (1968) – 22 വയസ്സ്, 212 ദിവസം

1968 ൽ അന്നത്തെ ബാലൺ ഡി ഓർ അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ജോർജ്ജ് ബെസ്റ്റ് മാറി.ഫൈനലിൽ ബെൻഫിക്കയെ 4-1 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്യൻ കപ്പ് നേടികൊടുത്തതിന് ശേഷമാണ് ബെസ്റ്റിന് ഈ ബഹുമതി ലഭിച്ചത്. ഫൈനലിൽ ബെൻഫിക്കയ്‌ക്കെതിരായ ഒന്ന് ഉൾപ്പെടെ 1967-68ൽ നടന്ന എല്ലാ മത്സരങ്ങളിലും നോർത്തേൺ ഐറിഷ്കാരൻ 32 ഗോളുകൾ നേടി.മാഞ്ചസ്റ്റർ യുണൈറ്റഡിനായി 400 മത്സരങ്ങളിൽ നിന്ന് 179 ഗോളുകൾ നേടിയിട്ടുണ്ട്.

3 .ലയണൽ മെസ്സി (2009) – 22 വർഷം 157 ദിവസം

ബാലൺ ഡി ഓർ ചരിത്രത്തിലെ ഏറ്റവും ഏറ്റവും കൂടുതൽ നേടിയ താരമാണ് മെസ്സി. മെസ്സി ആദ്യത്തെ ബാലൺ ഡി ഓർ നേടിയതിനു ശേഷം പത്തു വർഷത്തിന് ശേഷം ആറാം അവാർഡ് നേടി. ബാഴ്സലോണക്കൊപ്പം ആര് കിരീടങ്ങൾ നേടിയാണ് മെസ്സി 2009 ൾ അവാർഡ് നേടിയത്.തന്റെ ഏറ്റവും അടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ 240 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഏറ്റവും പ്രായം കുറഞ്ഞ ബാലൺ ഡി ഓർ വിജയികളിലൊരാളായി മെസ്സി മാറിയത്.ലാ ലിഗ, കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവയുടെ കോണ്ടിനെന്റൽ ട്രെബിൾ നേടിയ മെസ്സി 38 ഗോളുകൾ നേടി.22-കാരൻ സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും നേടി.

2 .മൈക്കൽ ഓവൻ (2001) – 22 വയസ്സ്, 4 ദിവസം

2001 ൽ ബാലൺ ഡി ഓർ നേടി മൈക്കൽ ഓവൻ രണ്ട് പതിറ്റാണ്ടിലേറെക്കാലാത്തിന്‌ ശേഷം ബാലൺ ഡി ഓർ നേടിയ ആദ്യത്തെ ഇംഗ്ലീഷുകാരനായി മാറി.ആ വർഷം ലിവർപൂൾ ലീഗ് കിരീടം നേടിയില്ലെങ്കിലും എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി കൊടുത്തു.2000-01ൽ നടന്ന എല്ലാ മത്സരങ്ങളിലും 24 ഗോളുകൾ നേടിയ 22 കാരൻ യുവേഫ സൂപ്പർ കപ്പിൽ ബയേൺ മ്യൂണിക്കിനെ 3-2 ന് തോൽപ്പിച്ചു കിരീടം നേടി.

1 .റൊണാൾഡോ നസാരിയോ (1997) – 21 വയസ്സ്, 95 ദിവസം

1997 ല് ബാലൺ ഡി ഓർ നേടി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഫുട്ബോൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പൂർണ്ണമായ സ്‌ട്രൈക്കർമാരിൽ ഒരാളായ ബ്രസീലിയൻ സ്‌ട്രൈക്കർ ആ സീസണിൽ ബാഴ്സയ്ക്കൊപ്പം 50 ഗോളുകൾ നേടി. ആ വര്ഷം കറ്റാലൻ ഭീമന്മാർക്കൊപ്പം കപ്പ് വിന്നേഴ്സ് കപ്പ് നേടി.അഞ്ച് വർഷത്തിന് ശേഷം റൊണാൾഡോ തന്റെ രണ്ടാമത്തെ ബാലൺ ഡി ഓർ നേടി.രണ്ട് ലാ ലിഗ, കോപ അമേരിക്ക, ഫിഫ ലോകകപ്പ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനുശേഷം, തന്റെ 22-ാം ജന്മദിനത്തിന് മുമ്പ് ബാലൺ ഡി ഓർ അവാർഡ് നേടിയ ഒരേയൊരു കളിക്കാരനായി റൊണാൾഡോ നസാരിയോ ഇപ്പോഴും തുടരുന്നു.