ഒരിക്കലെങ്കിലും കുറച്ച് ബഹുമാനം കാണിക്കൂ, യുണൈറ്റഡിനെതിരെ തുറന്നടിച്ചു റോമെറോയുടെ ഭാര്യ
അർജന്റൈൻ ഗോൾകീപ്പറായ സെർജിയോ റൊമേറോയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്യുന്നത് അനീതിയാണെന്നു തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയായ ഇലിയാന ഗുവെർഷിയോ. ക്ലബ്ബിൽ അവസരങ്ങൾ കുറവായതിനാൽ ക്ലബ്ബ് വിടാൻ യുണൈറ്റഡ് തയ്യാറാവാത്തതിനെതിരെയാണ് റോമെറോയുടെ ഭാര്യയുടെ പ്രതിഷേധം.
കഴിഞ്ഞ സീസൺ വരെ യുണൈറ്റഡിന്റെ വിശ്വസ്ത രണ്ടാം കീപ്പറായിരുന്ന റോമെറോ ഡീൻ ഹെൻഡേഴ്സന്റെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തലപ്പെടുകയായിരുന്നു. എന്നാൽ ക്ലബ്ബ് വിടാൻ അവസരമുണ്ടായിട്ടും റോമേറോയെ അതിനനുവദിക്കാതിരിക്കുകയാണ് യുണൈറ്റഡ് ചെയ്തത്. എവർട്ടണിൽ നിന്നാണ് താരത്തിനു വേണ്ടി ഓഫർ ലഭിച്ചത്. താരത്തിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കണമെന്നാണ് ഭാര്യയുടെ വിമർശനം.
Sergio Romero’s wife takes aim at Manchester United on Instagram. (Source: IG/elianaguarcio12) pic.twitter.com/kCS1sQ3wb3
— Transfer News Live (@DeadlineDayLive) October 5, 2020
“സെർജിയോ റോമെറോ ഈ ക്ലബ്ബിനു വേണ്ടി കഠിനപ്രയത്നം തന്നെ നടത്തിയിട്ടുണ്ട്. അവസാന ട്രോഫി ഉയർത്തിയത് അവർ അദ്ദേഹത്തോടൊപ്പമായിരുന്നു. നാലു ഫൈനൽ, സെമി ഫൈനലുകളിലെത്താൻ അദ്ദേഹം വളരെയധികം സഹായിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ അതെല്ലാം തോൽക്കാനായി ബെഞ്ചിലിരുത്തി. അദ്ദേഹത്തിനു ക്ലബ്ബ് വിട്ടുപോവാനുള്ള അവസരമാണിത്. ഒരിക്കലെങ്കിലും ഒന്ന് ബഹുമാനിക്കൂ” ഭാര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
2015ലാണ് റോമെറോ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ക്ലബ്ബിനായി ഇതു വരെ 61 മത്സരങ്ങളിൽ വലകക്കാനായിട്ടുണ്ട്. ജോർദാൻ പിക്ക്ഫോർഡിന്റെ മോശം പ്രകടനത്തെ മുന്നിൽ കണ്ടാണ് എവർട്ടൺ റൊമേറോക്കായി ശ്രമമരംഭിച്ചത്. യുണൈറ്റഡ് അത് നിരസിച്ചതോടെയാണ് റോമെറോയുടെ ഭാര്യ ഇത്തരത്തിലൊരു പ്രതികരണവുമായി രംഗത്തെത്തിയത്.