യുണൈറ്റഡ്, ചെൽസി, ബയേൺ. ഗ്ലാഡ്ബാച്ചിന്റെ മിഡ്‌ഫീൽഡർക്ക് പിറകെ വമ്പൻമാർ.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ബയേൺ മ്യൂണിക്ക് എന്നിവരെല്ലാം തന്നെ നോട്ടമിടുന്ന ഒരു താരമാണ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ മധ്യനിര താരം ഡെനിസ് സകറിയ. മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരത്തെ സ്വന്തമാക്കാൻ ഈ മൂന്ന് ക്ലബുകൾക്കും താല്പര്യമുണ്ട്. ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ഇരുപത്തിമൂന്നുകാരനായ താരം ഗ്ലാഡ്ബാച്ച് നിരയിലെ സ്ഥിരസാന്നിധ്യമാണ്. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറായതാണ് റിപ്പോർട്ടുകൾ. നാല്പത്തിയഞ്ച് മില്യൺ പൗണ്ട് എങ്കിലും താരത്തിന് വേണ്ടി ലഭിക്കണം എന്ന നിലപാടിലാണ് ഗ്ലാഡ്ബാച്ച് ഉള്ളത്. സ്വിറ്റ്സർലാന്റുകാരനായ താരം 2017-ലായിരുന്നു ഈ ബുണ്ടസ്ലിഗ ക്ലബ്ബിൽ എത്തിയത്.

2017-ൽ യങ് ബോയ്സിൽ നിന്നാണ് താരം ഗ്ലാഡ്ബാച്ചിൽ എത്തിയത്. അന്ന് മുതൽ 98 മത്സരങ്ങളാണ് താരം ക്ലബ്ബിനായി കളിച്ചിട്ടുള്ളത്. സ്വിറ്റ്സർലാന്റ് ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 28 മത്സരങ്ങളാണ് സ്വിസ് ജേഴ്‌സിയിൽ താരം കളിച്ചത്. 2016-ലാണ് താരം ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. എങ്കോളോ കാന്റെ, ജോർജിഞ്ഞോ എന്നിവരിൽ ഒരാളുടെ സ്ഥാനത്തേക്കാണ് ചെൽസി പരിശീലകൻ ലംപാർഡ് സകറിയയെ കണ്ടുവെച്ചിരിക്കുന്നത്.

അതേസമയം ഇനിയും മധ്യനിര താരത്തെ വാങ്ങാനുള്ള ഒരുക്കത്തിലാണ് സോൾഷ്യാർ. ഡോണി ബീക്കിനെ ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു യുണൈറ്റഡ് എത്തിച്ചിരുന്നത്. കൂടാതെ മക്ടോമിനി, ഫ്രെഡ് എന്നിവർ ഉണ്ടെങ്കിലും താരത്തെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ നന്നാവും എന്ന നിലപാടിലാണ് സോൾഷ്യാർ. താരത്തിന് ഗ്ലാഡ്ബാച്ചിൽ ഇനിയും കരാർ അവശേഷിക്കുന്നുണ്ടെങ്കിലും ക്ലബ് വിടാൻ താരത്തിന് താല്പര്യമുണ്ട്

Rate this post