പ്രീമിയർ ലീഗ് 2023-24 സീസണിലെ ഒന്നാം മത്സരദിനത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ബേൺലിയ്‌ക്കെതിരെ ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർപ്പൻ ജയം സ്വന്തമാക്കി.റോഡ്രിഗോയാണ് ടീമിന്റെ മൂന്നാം ഗോൾ കണ്ടെത്തിയത്.
ഇതോടെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ 100 ഗോളുകൾ തികച്ചിരിക്കുകയാണ് ഹാലാൻഡ്. സിറ്റിക്കായി തന്റെ 38-ാം പ്രീമിയർ ലീഗ് ഗോൾ നേടിയ ഹാലൻഡ് ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി 62 ഗോളുകൾ നേടിയിരുന്നു.ഗോളുകൾ നേടുന്ന കാര്യത്തിൽ ഹാലാൻഡ് ക്രൂരനാണെന്ന് പറയനേടി വരും.ഡോർട്ട്മുണ്ടിലെ തന്റെ രണ്ടര സീസണുകളിൽ ഓരോ മത്സരത്തിലും ഓരോ ഗോളെന്നു രീതിയിലാണ് നോർവീജിയൻ സ്കോർ ചെയ്തു കൊണ്ടിരുന്നത്.
കഴിഞ്ഞ സീസണിൽ സിറ്റിയിലേക്ക് മാറിയതിന് ശേഷം ഗോളടിയുടെ വേഗത കുറയുന്നതിന്റെ ലക്ഷണങ്ങളൊന്നും അദ്ദേഹം കാണിച്ചില്ല.മാൻ സിറ്റിയിൽ ചേരുന്നതിന് മുമ്പ് 67 മത്സരങ്ങളിൽ നിന്ന് ബുണ്ടസ്ലിഗയിൽ 62 ഗോളുകൾ ഹാലൻഡ് നേടിയിരുന്നു. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് അവാർഡ് നേടിയ അദ്ദേഹം 36 തവണ സ്കോർ ചെയ്തു.2019-20 സീസണിൽ 15 മത്സരങ്ങളിൽ നിന്നായി 13 ലീഗ് ഗോളുകളാണ് ഹാലാൻഡ് നേടിയത്. തുടർന്നുള്ള സീസണുകളിൽ യഥാക്രമം 28, 24 മത്സരങ്ങളിൽ നിന്ന് 27, 22 ലീഗ് ഗോളുകൾ നേടി.
Erling Haaland has now scored 100 goals in Europe's top-five leagues:
— Squawka (@Squawka) August 11, 2023
🇩🇪 Dortmund: 63
🏴 Man City: 37
Only Robert Lewandowski has scored more since Haaland made his debut in January 2020 (114). 🤖 pic.twitter.com/LQZArTF163
പ്രീമിയർ ലീഗ് 2022-23 സീസണിൽ 35 മത്സരങ്ങൾ കളിച്ച ഹാലാൻഡ് 36 തവണ സ്കോർ ചെയ്തു. ഈ സീസണിലെ ആദ്യ ഔട്ടിംഗിൽ തന്നെ രണ്ടു ഗോളുകൾ നേടാൻ സാധിച്ചു.ബേൺലിക്കെതിരെ രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് ഹാലൻഡിന് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ സീസണിൽ എഫ്എ കപ്പിൽ ഹാട്രിക് നേടിയിരുന്നു. ഒന്നാം മത്സരദിനത്തിലെ (ബുണ്ടസ്‌ലിഗയും പ്രീമിയർ ലീഗും) തന്റെ അവസാന നാല് കാമ്പെയ്‌നുകളിലും ഹാലൻഡ് ഒരു ഇരട്ട ഗോളുകൾ നേടി.2020 ജനുവരി 18 മുതൽ, യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ 103 മത്സരങ്ങൾ കളിക്കുകയും 100 തവണ സ്കോർ ചെയ്തു.
2 – Erling Haaland is only the second player to score 2+ goals in a team's opening game of a Premier League season in consecutive seasons (also two vs West Ham in 2022-23), along with Didier Drogba in 2009-10 (two vs Hull) and 2010-11 (three vs West Brom) for Chelsea. Blocks. pic.twitter.com/GUfBsdZLFM
— OptaJoe (@OptaJoe) August 11, 2023
.@ErlingHaaland on the #PL opening day:
— Manchester City (@ManCity) August 11, 2023
22/23 ⚽️⚽️
23/24 ⚽️⚽️ pic.twitter.com/JIFpK4Uxzh
ഈ കാലയളവിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി (111 മത്സരങ്ങളിൽ നിന്ന് 114 ഗോളുകൾ) മാത്രമാണ് കൂടുതൽ ഗോളുകൾ നേടിയത്.പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഹാലാൻഡിന്റെ ശരാശരി 1.06 ഗോളുകൾ നേടുന്നുണ്ട്.അദ്ദേഹത്തിന്റെ 127 ഷോട്ടുകളിൽ 62 എണ്ണം ലക്ഷ്യത്തിലെത്തി. അദ്ദേഹത്തിന് എട്ട് അസിസ്റ്റുകളുണ്ട്. ഹാലാൻഡ് 11 വലിയ അവസരങ്ങൾ സൃഷ്ടിച്ചു.
An @ErlingHaaland brace and Rodrigo goal gave us a great start to our Premier League season! 🙌 pic.twitter.com/lsNaWmCb6s
— Manchester City (@ManCity) August 11, 2023