സൂപ്പർ കപ്പ് കിരീടത്തോടെ റയൽ മാഡ്രിഡ് ജേഴ്സിയിൽ വമ്പൻ നേട്ടം സ്വന്തമാക്കി ലൂക്ക മോഡ്രിച്ച് | Luka Modric 

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാൻ്റയെ 2-0 ന് പരാജയപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം നേടി. വാർസോ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, മത്സരത്തിൻ്റെ 59-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർഡെ റയലിനായി ആദ്യ ഗോൾ നേടി, തുടർന്ന് 68-ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ലോസ് ബ്ലാങ്കോസിനായി തൻ്റെ ആദ്യ ഗോൾ നേടി. പിഎസ്ജിയുമായുള്ള കരാർ ജൂണിൽ അവസാനിച്ചതിന് ശേഷം സൗജന്യ ട്രാൻസ്ഫറിലാണ് […]

അൽ നാസറിന്റെ തോൽവിക്ക് ശേഷം ദേഷ്യത്തോടെ വെള്ളക്കുപ്പികൾ ചവിട്ടിയും ക്യാപ്റ്റന്റെ ആംബാൻഡ് വലിച്ചെറിഞ്ഞും ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കിരീട എതിരാളികളായ അൽ-ഇത്തിഹാദിനോട് അൽ-നസ്ർ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. റൊമാരിഞ്ഞോ നേടിയ ഗോളാണ് ഇത്തിഹാദിന് വിജയം സമ്മാനിച്ചത്. ഇതോടുകൂടി അൽ നസ്റിന് ഒന്നാം സ്ഥാനം നഷ്ടമായിട്ടുണ്ട്.ഒരു പോയിന്റ് ലീഡിൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.സൗദി ക്ലബ്ബിൽ എത്തിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ തോൽവിയാണിത്. 38-കാരൻ ഇപ്പോൾ തന്റെ അവസാന രണ്ട് ഔട്ടിംഗുകളിൽ ഗോൾ കണ്ടെത്തുന്നതിൽ പരാജയപെട്ടു. മത്സരത്തിലെ തോൽ‌വിയിൽ ക്രിസ്റ്റ്യാനോ നിരാശനായിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന […]

ബയേണിനെതിരെ മെസ്സി ഇറങ്ങുമോ? വ്യത്യസ്തമായ ഫോർമേഷൻ പരീക്ഷിക്കാൻ ഗാൾട്ടിയർ

പിഎസ്ജിയെ ഇന്ന് കാത്തിരിക്കുന്നത് ഒരു അഗ്നി പരീക്ഷണമാണ്.യുവേഫ ചാമ്പ്യൻസ് ലീഗിലെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്നത്തെ മത്സരം വളരെയധികം അത്യന്താപേക്ഷികമാണ്.പ്രീ ക്വാർട്ടറിലെ ഫസ്റ്റ് ലെഗ് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്.ഇന്ന് രാത്രി 1:30ന് സ്വന്തം മൈതാനത്ത് വെച്ചാണ് പിഎസ്ജി ഈ മത്സരം കളിക്കുക. ഈ മത്സരത്തിന് വേണ്ടിയുള്ള സ്‌ക്വാഡിനെ ഇന്നലെ പിഎസ്ജി പുറത്ത് വിട്ടിരുന്നു.ടീമിന് ഏറ്റവും ആശ്വാസകരമായ കാര്യം എന്തെന്നാൽ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട് എന്നുള്ളതാണ്.രണ്ട് പേരും പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.പക്ഷേ ഇവർ […]

‘ലയണൽ മെസ്സിയെ മെസ്സിയെ വിരൽ കൊണ്ട് തൊട്ടാൽ റഫറി ഫൗൾ വിളിക്കും’ : പെറു ക്യാപ്റ്റൻ പൗലോ ഗുറേറോ | Lionel Messi

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ലാ ബൊംബോനേരയിൽ അർജൻ്റീന എതിരില്ലാത്ത ഒരു ഗോളിനാണ് പെരുവിനെ പരാജയപ്പെടുത്തിയത്.അർജൻ്റീനയോടുള്ള തോൽവിക്ക് ശേഷം പെറുവിൻ്റെ 40 കാരനായ ക്യാപ്റ്റൻ പൗലോ ഗുറേറോ റഫറിമാർക്കെതിരെ കടുത്ത വിമര്ശനം ഉന്നയിച്ചിരിക്കുകയാണ്. പെറുവിയൻ താരങ്ങൾക്കെതിരായ ഫൗളുകൾ ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ ലയണൽ മെസ്സിക്ക് പ്രത്യേക പരിഗണന ലഭിച്ചെന്ന് സൂചിപ്പിച്ച് ഗുറേറോ റഫറിക്കെതിരെ ആഞ്ഞടിച്ചു.”റഫറി നിങ്ങളോട് നിബന്ധന വെക്കുന്നത് ബുദ്ധിമുട്ടാണ്. അവർ ഞങ്ങളെ തള്ളുകയായിരുന്നു, ഫൗളുകളൊന്നും വിളിച്ചില്ല. പക്ഷേ നിങ്ങൾ മെസ്സിയെ വിരൽ കൊണ്ട് സ്പർശിക്കുന്നു, അത് എല്ലായ്പ്പോഴും ഒരു […]

നെയ്മർ അഞ്ച് ബാലൺ ഡി ഓർ നേടേണ്ടതായിരുന്നുവെന്ന് ജിയാൻലൂജി ബഫൺ | Neymar

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സിനദീൻ സിദാൻ തുടങ്ങിയ ഐക്കണുകളെ മറികടന്ന് നെയ്മറെ താൻ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുത്ത് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ജിയാൻലൂജി ബഫൺ. ശ്രദ്ധേയമായ കരിയറിന് ശേഷം 2023 ൽ വിരമിച്ച ബഫൺ, കൊറിയർ ഡെല്ല സെറയുമായുള്ള അഭിമുഖത്തിൽ തൻ്റെ ചിന്തകൾ പങ്കുവെച്ചു. ബ്രസീലിയൻ ഫോർവേഡ് ഒരിക്കലും അഭിമാനകരമായ അവാർഡുകൾ നേടിയിട്ടില്ലെന്ന നിരാശ പ്രകടിപ്പിച്ചുകൊണ്ട് നെയ്മറിൻ്റെ അവിശ്വസനീയമായ പ്രതിഭയ്ക്ക് ഒന്നിലധികം ബാലൺ ഡി ഓർ അവാർഡുകൾ […]

അർജന്റീന അടുത്ത വര്‍ഷം കേരളത്തിലെത്തും, ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി | Argentina

അർജൻ്റീന ദേശീയ ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തും എന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.ടീമിന് കേരളത്തിലേക്ക് വരാനുള്ള അനുമതി അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകിയെന്നാണ് സൂചന. അടുത്ത വർഷം ഓക്ടോബറിലാകും ടീം കേരളത്തിൽ എത്തുക. അർജന്റീന കേരളത്തിലേക്ക് പന്തുതട്ടാൻ എത്തുമെന്ന് വ്യക്തമാക്കി കായിക മന്ത്രി വി അബ്‌ദുറഹിമാൻ. ഒന്നര മാസത്തിന് ശേഷം ടീം കേരളത്തിൽ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.. ലയണൽ മെസി കേരളത്തിലെത്തുമോ എന്ന കാര്യത്തില്‍ […]

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡിന് ഒപ്പമെത്തി ലയണൽ മെസ്സി | Lionel Messi

ഗോളുകൾ ലോക ഫുട്ബോളിൻ്റെ ഏറ്റവും ആകർഷകമായ ഭാഗമാണെങ്കിലും, സ്കോർ ചെയ്യാനുള്ള അവസരങ്ങൾ എവിടെ നിന്നെങ്കിലും സൃഷ്ടിക്കപ്പെടണം. അന്താരാഷ്‌ട്ര തലത്തിൽ, സ്‌കോറിംഗും അസിസ്‌റ്റിംഗ് ഗോളുകളും മിക്ക കളിക്കാർക്കും അപൂർവവും കൊതിപ്പിക്കുന്നതുമായ സംഭവങ്ങളാണ്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഗോൾ നേടുന്നതോടപ്പം അസ്സിസ്റ്റിലും മിടുക്കനാണ്. അസിസ്റ്റുകളിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകായണ്‌ മെസ്സി. 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ 1-0ന് അർജൻ്റീന വിജയിച്ച മത്സരത്തിൽ ലയണൽ മെസ്സി മറ്റൊരു റെക്കോർഡ് മറികടക്കാൻ ഒരു പടി കൂടി അടുത്തു. മത്സരത്തിന്റെ […]

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയോടും സമനില വഴങ്ങി ബ്രസീൽ | Brazil

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ഉറുഗ്വായ്‌ക്കെതിരെ സമനില വഴങ്ങിയതോടെ ബ്രസീലിന് തുടർച്ചയായ രണ്ടാം മത്സരത്തിലും പോയിൻ്റ് നഷ്ടമായി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55 ആം മിനുട്ടിൽ ഫെഡറിക്കോ വാൽവെർഡെയുടെ മിന്നുന്ന ലോങ്ങ് റേഞ്ച് ഗോളിൽ ഉറുഗ്വേ മുന്നിലെത്തി. എന്നാൽ 62 ആം മിനുട്ടിൽ ഗേഴ്സൺ നേടിയ മികച്ച ഗോളിലൂടെ ബ്രസീൽ സമനില പിടിച്ചു. സമനിലയോടെ ബ്രസീൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥനത്തേക്ക് വീണു. […]

മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും മാർട്ടിനെസിന്റെ ഗോൾ , പെറുവിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി അര്ജന്റീന | Argentina

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വിജയ വഴിയിൽ തിരിച്ചെത്തി ലോക ചാമ്പ്യന്മാരായ അര്ജന്റീന. ലാ ബൊംബൊനെരയിൽ നടന്ന മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. അർജൻ്റീനയ്ക്ക് വേണ്ടി ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ ലൗട്ടാരോ മാർട്ടിനെസ് ഗോൾ നേടി. മത്സരത്തിൽ അർജൻ്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മാർട്ടിനെസിന്റെ ഗോളിൽ വിജയിച്ചു കയറുകയിരുന്നു.ആദ്യ പകുതിയിൽ തന്നെ ജൂലിയൻ അൽവാരസ് എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.മിനിറ്റുകൾക്ക് ശേഷം, അൽവാരെസ് പന്ത് പെനാൽറ്റി ഏരിയയിലേക്ക് ക്രോസ് ചെയ്യുകയും അലക്സിസ് […]

‘പ്രതീക്ഷ നഷ്ടപ്പെടുത്തരുത്, ബ്രസീലിൻ്റെ സ്ഥാനത്തെക്കുറിച്ച് കളിക്കാർക്ക് അമിതമായ ആശങ്കയില്ല’ : ബ്രസീൽ നായകൻ മാർക്വിഞ്ഞോസ് | Brazil

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ ഉറുഗ്വേയെ നേരിടും. ബ്രസീൽ അവരുടെ ആദ്യ എട്ട് യോഗ്യതാ മത്സരങ്ങളിൽ നാലെണ്ണം തോറ്റു.എന്നാൽ ചിലിക്കും പെറുവിനുമെതിരായ വിജയങ്ങൾ CONMEBOL-ൻ്റെ 10 ടീമുകളുടെ യോഗ്യതാ ഗ്രൂപ്പിൽ ഡോറിവൽ ജൂനിയറിൻ്റെ ടീം നാലാമതായി ഉയർന്നു. ആദ്യ ആറ് സ്ഥാനക്കാർ 2026 ലോകകപ്പിൽ ഓട്ടോമാറ്റിക് ബെർത്ത് ബുക്ക് ചെയ്യും. കഴിഞ്ഞ മത്സരത്തിൽ മോണ്ടെവീഡിയോയിൽ കൊളംബിയക്കെതിരെ ഉറുഗ്വേ വിജയിച്ചു. അതേ സമയം ബ്രസീൽ വെനസ്വേലക്കെതിരെ സമനിലയിൽ പിരിഞ്ഞു.ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ […]

ലോകകപ്പ് 2026ൽ സ്ഥാനം ഉറപ്പിക്കാൻ ലയണൽ മെസ്സിയും അർജൻ്റീനയും ഇറങ്ങുന്നു | Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്യൂണസ് അയേഴ്സിൽ പെറുവിനെ തോൽപ്പിച്ചാൽ ലയണൽ മെസ്സിയുടെ അർജൻ്റീന 2026 ലോകകപ്പ് സ്ഥാനം ഉറപ്പിക്കും.വിജയിച്ചാൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയ്ക്ക് 12 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റ് ലഭിക്കും, 10 ടീമുകളുടെ സ്റ്റാൻഡിംഗിൽ ആറാം സ്ഥാനമെങ്കിലും നേടുന്നതിന് ഇത് മതിയാകും. ദക്ഷിണ അമേരിക്കയ്ക്ക് ലോകകപ്പിൽ ആറ് എൻട്രികളുണ്ട്.പെറുവിന് ആതിഥേയത്വം വഹിക്കുമ്പോൾ പരാഗ്വേയോട് 2-1 ന് തോറ്റതിന് ശേഷം പരിക്കേറ്റ അഞ്ച് താരങ്ങളില്ലാതെയാണ് അർജൻ്റീന ഇറങ്ങുന്നത്.അതേസമയം, ബ്രസീലും ഉറുഗ്വേയും സാൽവഡോറിൽ ഏറ്റുമുട്ടും, രണ്ട് […]

“ലിയോയുടെ കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്തമാണ് അദ്ദേഹം എപ്പോഴും കളിക്കുന്നു” : ലയണൽ സ്കെലോണി | Lionel Messi

അർജൻ്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോണി സാധാരണയായി ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടുന്നതിന് വ്യക്തികൾ അവരുടെ ക്ലബ്ബിനായി പതിവായി ഫീച്ചർ ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്, എന്നാൽ ലയണൽ മെസ്സിയുടെ കാര്യം “വ്യത്യസ്‌തമാണ്” എന്ന് അദ്ദേഹം പറഞ്ഞു. പെറുവിനെതിരായ അർജൻ്റീനയുടെ CONMEBOL ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നെയാണ് പരിശീലകന്റെ അഭിപ്രായങ്ങൾ വന്നത്. എസ്റ്റാഡിയോ ഡിഫെൻസേഴ്‌സ് ഡെൽ ചാക്കോയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അർജൻ്റീന പരാഗ്വേയോട് 2-1 ന് പരാജയപെട്ടിരുന്നു.യോഗ്യതാ മത്സരങ്ങളിൽ സ്‌കലോനിയുടെ ടീമിൻ്റെ മൂന്നാമത്തെ തോൽവി ആയിരുന്നു ഇത് .“ഞങ്ങൾക്ക് […]

‘എനിക്ക് ഉടൻ 40 വയസ്സ് തികയും…’ : പോർച്ചുഗലിൻ്റെ വിജയത്തിന് പിന്നാലെ വിരമിക്കൽ സൂചനയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിജയങ്ങൾ എന്ന റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ 5 -1 വിജയത്തിൽ 39 കാരൻ ഇരട്ട ഗോളുകൾ നേടിയിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി അൽ നാസർ ക്ലബ്ബിനായി കളിക്കുന്ന ഈ പോർച്ചുഗീസ് ക്യാപ്റ്റൻ തന്റെ വിരമിക്കലിനെക്കുറിച്ചുള്ള സൂചനകൾ തന്നിരിക്കുകായണ്‌. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റൊണാൾഡോ പറഞ്ഞു.പോളണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു അഭിമുഖത്തിലാണ് റൊണാൾഡോ തൻ്റെ […]