അൽ നാസറിന്റെ തോൽവിക്ക് ശേഷം ദേഷ്യത്തോടെ വെള്ളക്കുപ്പികൾ ചവിട്ടിയും ക്യാപ്റ്റന്റെ ആംബാൻഡ് വലിച്ചെറിഞ്ഞും ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കിരീട എതിരാളികളായ അൽ-ഇത്തിഹാദിനോട് അൽ-നസ്ർ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. റൊമാരിഞ്ഞോ നേടിയ ഗോളാണ് ഇത്തിഹാദിന് വിജയം സമ്മാനിച്ചത്. ഇതോടുകൂടി അൽ നസ്റിന് ഒന്നാം സ്ഥാനം നഷ്ടമായിട്ടുണ്ട്.ഒരു പോയിന്റ് ലീഡിൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.സൗദി ക്ലബ്ബിൽ എത്തിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ തോൽവിയാണിത്. 38-കാരൻ ഇപ്പോൾ തന്റെ അവസാന രണ്ട് ഔട്ടിംഗുകളിൽ ഗോൾ കണ്ടെത്തുന്നതിൽ പരാജയപെട്ടു. മത്സരത്തിലെ തോൽ‌വിയിൽ ക്രിസ്റ്റ്യാനോ നിരാശനായിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന […]

ബയേണിനെതിരെ മെസ്സി ഇറങ്ങുമോ? വ്യത്യസ്തമായ ഫോർമേഷൻ പരീക്ഷിക്കാൻ ഗാൾട്ടിയർ

പിഎസ്ജിയെ ഇന്ന് കാത്തിരിക്കുന്നത് ഒരു അഗ്നി പരീക്ഷണമാണ്.യുവേഫ ചാമ്പ്യൻസ് ലീഗിലെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്നത്തെ മത്സരം വളരെയധികം അത്യന്താപേക്ഷികമാണ്.പ്രീ ക്വാർട്ടറിലെ ഫസ്റ്റ് ലെഗ് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്.ഇന്ന് രാത്രി 1:30ന് സ്വന്തം മൈതാനത്ത് വെച്ചാണ് പിഎസ്ജി ഈ മത്സരം കളിക്കുക. ഈ മത്സരത്തിന് വേണ്ടിയുള്ള സ്‌ക്വാഡിനെ ഇന്നലെ പിഎസ്ജി പുറത്ത് വിട്ടിരുന്നു.ടീമിന് ഏറ്റവും ആശ്വാസകരമായ കാര്യം എന്തെന്നാൽ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട് എന്നുള്ളതാണ്.രണ്ട് പേരും പരിശീലനം പുനരാരംഭിക്കുകയും ചെയ്തിരുന്നു.പക്ഷേ ഇവർ […]

”ഞാൻ യാത്ര പറയുന്നില്ല, എനിക്കറിയാം ജീവിതത്തിൽ എവിടെയെങ്കിലും വച്ച് നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന്” : കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഇവാൻ വുകോമനോവിച്ച് | Kerala Blasters

കേരളം ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും കിരീടത്തിലേക്ക് എത്താനായില്ല. ഈ സീസണിലും ഇവാന്റെ ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള യാത്ര പ്ലെ ഓഫിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്സിൽ നിന്ന് രാജിവച്ച മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.ക്ലബ്ബുമായി പിരിഞ്ഞതിന് ശേഷം ആദ്യമായാണ് ഇവാൻ ആരാധകർക്കായി സന്ദേശമയക്കുന്നത്. ഇന്നൊരു തുറന്ന കത്തിലൂടെ ഇവാൻ ആരാധകരോട് യാത്ര പറഞ്ഞിരിക്കുകയാണ്. […]

മൂന്ന് മലയാളികൾ ടീമിൽ , ലോകകപ്പ് 2026 യോഗ്യതാ പോരാട്ടങ്ങൾക്കുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു | Indian Football

ഭുവനേശ്വറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ ക്യാമ്പിലേക്കുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്.കുവൈത്തിനും ഖത്തറിനും എതിരായ പ്രാഥമിക സംയുക്ത യോഗ്യതാ റൗണ്ട് 2 മത്സരങ്ങൾക്കായാണ് ക്യാമ്പ് നടക്കുന്നത്. രണ്ടാമത്തെ സാധ്യതാ പട്ടിക ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിക്കും. മെയ് 10 ന് ഒഡീഷ തലസ്ഥാനത്ത് ഇന്ത്യ പരിശീലന ക്യാമ്പ് ആരംഭിക്കും. ഗ്രൂപ്പ് എയിലെ അവസാന രണ്ട് മത്സരങ്ങളിൽ ജൂൺ 6 ന് കൊൽക്കത്തയിൽ കുവൈറ്റിനെ നേരിടുന്ന ഇന്ത്യ ജൂൺ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ , ലഭിച്ചത് നൂറിലധികം അപേക്ഷകൾ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന് ഇനിയെന്ത്? ആരായിരിക്കും ക്ലബിൻ്റെ അടുത്ത പരിശീലകൻ? മാനേജ്മെൻ്റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ ?അല്ലെങ്കിൽ അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലേ? .കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആരാധകരുടെയും ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധമുള്ള ഫുട്‌ബോൾ പ്രേമികളുടെയും മനസ്സിൽ ഓടിയെത്തുന്ന ചില ചോദ്യങ്ങളാണിത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മൂന്നു സീസണുകളിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച സെർബിയൻ താരത്തിന്റ മാനേജ്‌മന്റ് പ്രതീക്ഷിച്ച നിലയിലേക്ക് ക്ലബ്ബിനെ കൊണ്ട് പോകാൻ […]

എമി മാർട്ടിനെസിനെ മാഞ്ചസ്റ്റർ സിറ്റിയിലെത്തിക്കാൻ പെപ് ഗ്വാര്‍ഡിയോള | Dibu Martinez

അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റി പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.2026ലാണ് ബ്രസീലിയൻ കീപ്പർ എഡേഴ്‌സന്റെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കുക.പ്രധാന ലക്ഷ്യം ആസ്റ്റൺ വില്ല കീപ്പർ എമിലിയാനോ മാർട്ടിനെസ് ആയിരിക്കുമെന്നും കിംവദന്തികൾ സൂചിപ്പിക്കുന്നു.അര്ജന്റീന ഗോൾ കീപ്പർ എമി മാര്‍ട്ടിനസിനെ ടീമിലെത്തിക്കാന്‍ പെപ് ഗ്വാര്‍ഡിയോള സിറ്റി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പ് ചാമ്പ്യൻ്റെ മൂല്യം നിലവിൽ 30 മില്യൺ ഡോളറാണ്, അദ്ദേഹത്തിൻ്റെ വില്ലയുമായുള്ള കരാർ 2027-ൽ അവസാനിക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ ബാക്കപ്പ് കീപ്പർ സ്റ്റെഫാൻ ഒർട്ടേഗ ഈ സീസണോടെ […]

നോഹ സദൂയി ഇനി ബ്ലാസ്റ്റേഴ്സിൽ !! ഗോവൻ ആരാധകരോട് യാത്ര ചോദിച്ച് മൊറോക്കൻ സൂപ്പർ താരം | Kerala Blasters

ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ ബ്ലാസ്റ്റേഴ്സിനോട് വിടപറയുകയും ദിമിയടക്കമുള്ള വിദേശ താരങ്ങൾ പുതിയ ടീമിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലുമാണ്.ഈയൊരു സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ആദ്യ സൈനിങ് നേരത്തെ പൂർത്തിയാക്കിയിരിക്കുകയാണ്. എഫ്‌സി ഗോവയുടെ മിന്നും താരമായ നോഹ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും എല്ലാ റിപ്പോർട്ടുകളും അത് സംഭവിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. […]

‘ഗോളുകൾ എല്ലായ്പ്പോഴും ഒരു കളിക്കാരന് വലിയ ആത്മവിശ്വാസം നൽകുന്നു’ : ഫൈനലിലും ഗോൾ നേടാം എന്ന ആത്മവിശ്വാസത്തിൽ സഹൽ അബ്ദുൽ സമദ് | Sahal Abdul Samad

ഒഡീഷ എഫ്‌സിക്കെതിരായ തകർപ്പൻ ജയത്തോടെ ഐഎസ്എൽ ഫൈനലിലേക്ക് തുടർച്ചയായ രണ്ടാം തവണയും യോഗ്യത നേടിയിരിക്കുകയാണ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്. നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ മുംബൈ സിറ്റിയാണ് മോഹന ബഗാന്റെ എതിരാളികൾ. ഐഎസ്എൽ ലീഗ് ഷീൽഡ് നേടിയ ശേഷം ഐഎസ്എൽ കിരീടവും നേടാനുള്ള ഒരുക്കത്തിലാണ് മോഹൻ ബഗാൻ. മലയാളി താരം സഹൽ അബ്ദുൾ സമദിനേ സംബന്ധിച്ച് ഫൈനൽ വളരെ സ്പെഷ്യൽ ആയിരിക്കും. ഒഡിഷക്കെതിരെയുള്ള സെമി ഫൈനലിൽ 93ആം മിനിറ്റിൽ സഹൽ നേടിയ ഗോളാണ് മോഹൻ ബഗാനെ […]

ഏപ്രിലിലെ MLS പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം സ്വന്തമാക്കി ലയണൽ മെസ്സി | Lionel Messi

ഇൻ്റർ മിയാമിക്കൊപ്പം മിന്നുന്ന ഫോമിൽ കളിക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി 2024 ഏപ്രിലിലെ MLS പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിലിൽ നാല് മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി ആറ് ഗോളുകളും നാല് അസിസ്റ്റുകളും (10 ഗോൾ സംഭാവനകൾ) നേടി.ഏപ്രിലിൽ മിയാമി നേടിയ 12 ഗോളുകളിൽ, 10 ഗോളുകൾക്കും മെസ്സി നേരിട്ട് സംഭാവന നൽകി. നാഷ്‌വില്ലെ എസ്‌സിന്യൂ ഇംഗ്ലണ്ട് റേവൊല്യൂഷൻ എന്നിവർക്കെതിരെ വിജയ ഗോൾ സ്കോർ ചെയ്യുകയും ചെയ്തു.കൂടാതെ, തുടർച്ചയായി അഞ്ച് […]

ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ഇന്റർ മയാമിയിൽ ഒരുമിക്കുന്നു | Lionel Messi | Angel Di Maria

അർജന്റീന സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ഒരുമിക്കാൻ ഒരുങ്ങുകയാണ്, പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകടനം ബെൻഫിക്ക വിങ്ങറെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് മെസ്സിയുടെ ക്ലബായ ഇന്റർ മയാമി.ലൂയിസ് സുവാരസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവർക്കൊപ്പം കളിക്കാൻ എയ്ഞ്ചലിന് അവസരം ലഭിക്കും. 36 കാരനായ ഡി മരിയ പോർച്ചുഗീസ് ടീമായ ബെൻഫിക്കയ്‌ക്കൊപ്പം തൻ്റെ അവസാന സീസണിലാണ്, ഈ മാസം അവസാനം ഒരു ഫ്രീ ഏജൻ്റാകും. മാധ്യമപ്രവർത്തകനായ ലിയോനാർഡോ പാരഡിസോ ESPN F12 ന് നൽകിയ […]

അഡ്രിയാൻ ലൂണ ഒരു വർഷം കൂടി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവും | Kerala Blasters

അഡ്രിയാൻ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കുമോ, ഇല്ലയോ എന്നതിനെ സംബന്ധിച്ചുള്ള ആശങ്കകളെല്ലാം അവസാനിചിരിക്കുകയാണ്. ലൂണ ഒരു സീസൺ കൂടി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലെ ഓഫിൽ കടക്കുകയാണെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാവുന്ന വ്യവസ്ഥ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്നു. ഇത് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.ഇതോടെ ലൂണ ക്ലബ്ബ് വിടും എന്ന റൂമറുകൾക്ക് ഇപ്പോൾ വിരാമമായി കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണിലും അദ്ദേഹം ക്ലബ്ബിനോടൊപ്പം ഉണ്ടാകും. അദ്ദേഹത്തിന്റെ […]

ദിമിയുടെ പകരക്കാരനായി റോയ് കൃഷ്ണയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ട്രാൻസ്ഫർ രംഗത്ത് സജീവമായിരിക്കുകയാണ്. ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്യുന്നതിന് മുന്നേ തന്നെ, ആഗ്രഹിക്കുന്ന കളിക്കാരോട് സംസാരിച്ച് വെര്‍ബല്‍ ഡീല്‍ ആക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. നിലവിൽ, വിദേശ താരങ്ങൾക്ക് വേണ്ടിയുള്ള റേസ് കേരള ബ്ലാസ്റ്റേഴ്സ് സജീവമാക്കിയിരിക്കുന്നു.  കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ടോപ്പ് സ്കോറർ ദിമിത്രിയോസ് ഡയമണ്ടകോസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായേക്കില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഗ്രീക്ക് താരത്തിന് അദ്ദേഹത്തിന്റെ രാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് ഇതിന് കാരണം. […]