1+1,ലയണൽ മെസ്സി റെഡി, ബാഴ്സലോണയുടെ ആഗ്രഹങ്ങൾ നടക്കില്ലെന്ന് സ്പാനിഷ് ജേണലിസ്റ്റ്

ലയണൽ മെസ്സി ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് മികച്ച പ്രകടനമാണ് ഈ 35 ആം വയസ്സിലും പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 9 ഗോളുകളിൽ കോൺട്രിബൂട്ട് ചെയ്യാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.12 ഗോളുകളും 13 അസിസ്റ്റുകളുമാണ് മെസ്സി ഇതുവരെ നേടിയിട്ടുള്ളത്.

ഇതുകൊണ്ടുതന്നെ ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്ന് മാത്രമല്ല അവർ അതിനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബാഴ്സക്ക് മെസ്സിയെ തിരികെ വേണം. ഈ സീസണിന് ശേഷം അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ നടത്തും എന്നുള്ളത് ഉറപ്പാണ്. തന്റെ ഭാവിയെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമാണ് മെസ്സി തീരുമാനിക്കുക.

എന്നാൽ സ്പാനിഷ് ജേണലിസ്റ്റായ ഗില്ലം ബലാഗ് ഈ വിഷയത്തിൽ ചില അപ്ഡേറ്റുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് പിഎസ്ജിയുമായി കരാർ പുതുക്കാൻ മെസ്സി തയ്യാറായി കഴിഞ്ഞു എന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.1+1 അഥവാ ഒരു വർഷത്തെ കരാറും ഒരു വർഷത്തെ ഓപ്ഷണൽ ഇയറും മെസ്സിയുടെ മുന്നിലേക്ക് വെച്ചാൽ മെസ്സി ഇപ്പോൾ തന്നെ പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കുമെന്നും ഇദ്ദേഹം അറിയിച്ചു.

‘ ഇന്ന് പിഎസ്ജി മെസ്സിയുടെ മുമ്പിലേക്ക് 1+1 ന്റെ കരാർ നീട്ടി നൽകിയാൽ തീർച്ചയായും മെസ്സി ആ കരാറിൽ ഒപ്പുവെക്കാൻ തയ്യാറാവും. പക്ഷേ ഖത്തർ വേൾഡ് കപ്പ് അവസാനിക്കും ഒന്നു വെയിറ്റ് ചെയ്യാനാണ് മെസ്സി ഇപ്പോൾ ആഗ്രഹിക്കുന്നത് ‘ ബലാഗ് പറഞ്ഞു. അതായത് മെസ്സിയെ അടുത്ത സീസണിൽ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കുക എന്നുള്ള ബാഴ്സയുടെ മോഹം നടക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.

പിഎസ്ജിക്കും ബാഴ്സക്കും പുറമേ പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും മെസ്സിയെ ആവശ്യമുണ്ട് എന്നുള്ള റിപ്പോർട്ട് കോട്ട് ഓഫ്സൈഡ് പുറത്ത് വിട്ടിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കിയില്ലെങ്കിൽ വരുന്ന സമ്മറിൽ അദ്ദേഹത്തിന് വേണ്ടി ഒരുപാട് ക്ലബ്ബുകൾ ഉണ്ടാവുമെന്നുള്ള കാര്യം ഉറപ്പാണ്.

Rate this post
Lionel Messi