സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ തളച്ച് 11 -ാം സ്ഥാനക്കാരായ അൽ ഫീഹ.അൽ മജ്മയിലെ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോക്ക് കാര്യമായി ഒന്ന് ചെയ്യാൻ സാധിച്ചില്ല.
ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. ഇരുവശത്തും നിലവാരമില്ലാത്തതായിരുന്നു കളി. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ മത്സരത്തിൽ ഗോൾ നേടാനായില്ല.കഴിഞ്ഞ മത്സരത്തിൽ മികച്ച ഫോമിലായിരുന്ന റൊണാൾഡോയ്ക്ക് തന്റെ പ്രകടനം ആവർത്തിക്കാനായില്ല.
സമനില വഴങ്ങിയതോടെ പോയിന്റ് ടേബിൾ ഒന്നാമതുള്ള അൽ ഇത്തിഹാദുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി ഉയർന്നു. അൽ ഫെയ്‌ദയുടെ പകുതിയിൽ നിരന്തരമായ ആക്രമണങ്ങൾ നടത്തി അൽ നാസർ അവസരങ്ങൾ രൂപപെടുത്തിയെങ്കിലും ഷോട്ടുകൾ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. എൺപതാം മിനുട്ടിൽ ടാലിസ്കാ അതിവേഗ പ്രതിക്രമണത്തിലൂടെ കുതിച്ച് പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.മത്സരങ്ങളിൽ ഏറ്റവും അധികം ഷോട്ടുകൾ എടുത്തത് അൽ നാസറായിരുന്നു.
Cristiano Ronaldo after the end of the game.pic.twitter.com/XBXq45ir31
— CristianoXtra (@CristianoXtra_) April 9, 2023
15 ഷോട്ടുകളിൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ കേവലം മൂന്നെണ്ണം മാത്രമാണ്. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത ഷോട്ടുകളിൽ ഒരെണ്ണം പോലും ലക്ഷ്യത്തിൽ എത്തിയില്ല.അൽ വെഹ്‌ദക്ക് എതിരെ ഇന്ന് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച് അൽ ഇത്തിഹാദ് ലീഗിലെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. സൗദി ലീഗ് അവസാനിക്കാൻ ഏഴ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയുള്ള ആഴ്ചകൾ അൽ നാസറിന് നിർണായകമാണ്.കിരീടപ്പോരാട്ടത്തിൽ നിലയുറപ്പിക്കാനുള്ള അവസരം നഷ്ടമായെന്ന് അറിഞ്ഞ അൽ നാസറിന്റെ കളിക്കാർക്കിടയിൽ നിരാശ പ്രകടമായിരുന്നു. 23 കളികളിൽ 16 ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 53 പോയിന്റാണ് നാസറിന് ഉള്ളത്.